കനയ്യ കുമാർ സന്ദർശിച്ച ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കി; ബിഹാറിൽ പുതിയ വിവാദം
കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിന് പിന്നാലെ ബിഹാറിൽ ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കി. ബിഹാർ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവത് സ്ഥാനിലുള്ള ദുർഗാ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തുവന്നു ബിഹാറിൽ താൻ നടത്തുന്ന റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രി ക്ഷേത്ര പരിസരത്തെ മണ്ഡപത്തിൽ വെച്ച് ജനങ്ങളോട് കനയ്യകുമാർ സംസാരിക്കുകയും ചെയ്തു. കനയ്യകുമാർ മടങ്ങിയതിന് തൊട്ടടുത്ത ദിവസം ചിലർ ചേർന്ന് മണ്ഡപം ഗംഗാജലം കൊണ്ട് വൃത്തിയാക്കുകയായിരുന്നു നഗർ പഞ്ചായത്ത് വാർഡ് കൗൺസിലർ അമിത് ചൗധരിയുടെ നേതൃത്വത്തിലാണ് മണ്ഡപം വൃത്തിയാക്കിയത്. കനയ്യകുമാർ രാജ്യവിരുദ്ധമായി സംസാരിച്ചെന്നും ക്ഷേത്രത്തിലെ ഭഗവതി സ്ഥാനത്ത് നിന്നാണ് സംസാരിച്ചതെന്നും ഇവർ ആരോപിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
