Monday, 23 November 2026 About Us · Contact Us

ആന്ധ്രയിൽ ഉത്സവത്തിനിടെ ക്ഷേത്ര മതിൽ തകർന്നുവീണു; എട്ട് പേർ മരിച്ചു

Temple Wall Collapses During Festival In Andhra Pradesh - ആന്ധ്രയിൽ ഉത്സവത്തിനിടെ ക്ഷേത്ര മതിൽ തകർന്നുവീണു; എട്ട് പേർ മരിച്ചു

ആന്ധ്രപ്രദേശിൽ ക്ഷേത്രത്തിന്റെ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് സമീപം സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടം. ക്ഷേത്രത്തിൽ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ടിക്കറ്റ് കൗണ്ടറിന് സമീപത്തുള്ള മതിൽ ഇടിഞ്ഞുവീണാണ് അപകടം. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. അപകടത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ ചിതറിയോടിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം. പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തിരുന്നു. ഇതാണ് മതിൽ തകർന്നുവീഴാൻ കാരണമായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വിശാഖപട്ടണം കിംഗ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

15 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

17 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

19 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

22 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

23 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

22 Nov 2026