തായ്മാമൻ തങ്ക മോതിരം വൈകി; നഴ്സിനെ യുവാവ് മൺവെട്ടിക്കൊണ്ട് ആക്രമിച്ചു
Oct 5, 2026, 13:57 IST
ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ് മാമൻ തങ്കമോതിരം പദ്ധതി വഴി മോതിരം കിട്ടാൻ വൈകിയതിയതിൽ യുവാവിന്‍റെ ആക്രമണം. തഞ്ചാവൂരിലെ കുംഭകോണം മുഴയൂരിലാണ് മോതിരം ആവശ്യംപ്പെട്ട് വന്ന കുഞ്ഞിന്‍റെ പിതാവ് നഴ്സ് അടക്കം 3 പേരെ മൺവെട്ടികൊണ്ട് ആക്രമിച്ചത്.
നഴ്സ് അലമേലു (35), സഹോദരൻ സുമൻ, അമ്മ സുജാത എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്. സംഭവത്തിൽ പ്രതി മദനായി പട്ടീശ്വതത്തിനെതിരേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അലമേലുവിനോട് പ്രതി മോതിരം ആവശ്യപ്പെടുകായയിരുന്നു. കുട്ടി സെപ്റ്റംബർ 16 ന് ജനിച്ചതാണെന്നും മോതിരം നൽകണമെന്നുമായിരുന്നു മദന്‍റെ ആവശ്യം. എന്നാൽ സ്ലോട്ട് പ്രകാരമേ മോതിരം നൽകൂ എന്ന് നഴ്സ് പറഞ്ഞതോടെ ഇയാൾ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
