Thursday, 12 November 2026 About Us · Contact Us

ഭ്രമയുഗം അദ്ഭുതപ്പെടുത്തി; ദക്ഷിണേന്ത്യൻ ചിത്രങ്ങളെ പുകഴ്ത്തി കിരൺ റാവു

The Age Of Illusions Was Amazing Kiran Rao Praised South - ഭ്രമയുഗം അദ്ഭുതപ്പെടുത്തി; ദക്ഷിണേന്ത്യൻ ചിത്രങ്ങളെ പുകഴ്ത്തി കിരൺ റാവു

മുംബൈ: മലയാളം സിനിമകൾ അവിശ്വസനീയമാം വിധം ബോൾ‌ഡ് ആണെന്ന് ബോളിവുഡ് സംവിധായിക കിരൺ റാവു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭ്രമയുഗത്തെ പരാമർശിച്ചു കൊണ്ടാണ് ദക്ഷിണേന്ത്യൻ ചിത്രങ്ങളെക്കുറിച്ച് കിരൺ റാവു പ്രതികരിച്ചത്. ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണാറുണ്ട്. അവരുടെ കഥകൾ എത്ര ബോൾഡ് ആണെന്നുള്ളതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഉളേരി എന്ന ഗംഭീര കഥയാണ്. അവരുടെ ഹൊറർ ചിത്രങ്ങൾ പോലും വിഭിന്നമല്ല. ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം ഞാൻ കണ്ടിരുന്നു. അദ്ഭുതകരമാം വിധം കലാപരമായി നാടൻ കഥകളും കേരളത്തിന്‍റെ വിശ്വാസങ്ങളും എല്ലാം കൂട്ടിച്ചേർത്ത് വളരെ വ്യത്യസ്തമായാണ് ആ ചിത്രം ചെയ്തിരിക്കുന്നത്. അവർ കഥ പറയുന്ന രീതി വ്യത്യസ്തമാണ്. അതു തന്നെയാണ് അവരുടെ നില നിലപ്പിനും കാരണം. ചെറിയ ഇൻഡസ്ട്രി ആണെങ്കിൽ പോലും അവരുടെ പ്രേക്ഷകരെ കുറിച്ച് അവർക്ക് വ്യക്തമായറിയാം. അതു കൊണ്ടാണ് അവർ വ്യത്യസ്തമായ ആശയങ്ങൾ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താൻ തയാറാകുന്നതെന്നും കിരൺ റാവു പറഞ്ഞു. സിനിമ നിർമിക്കുന്നവർക്ക് അവരുടെ പ്രേക്ഷകരെ കുറിച്ച് ശരിയായ ധാരണയുണ്ട്. അതു കൊണ്ട് തന്നെയാണ് പ്രേക്ഷകർ അവരുടെ സിനിമകൾ കാണാനെത്തുന്നതും. കിരൺ റാവുവിന്‍റെ ലാപതാ ലേഡീസ് വലിയ നിരൂപക പ്രശംസ നേടിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026