രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 7121 ആയി; 24 മണിക്കൂറിനിടെ 6 മരണം
Jun 11, 2025, 12:14 IST
രാജ്യത്ത് 24 മണിക്കൂറിനിടെ 306 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 7121 ആയി ഉയർന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ ആറ് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിൽ മൂന്ന് മരണം കേരളത്തിലാണ്. സംസ്ഥാനത്ത് നിലവിൽ 2223 ആക്ടീവ് കേസുകളാണ് ഉള്ളത്. 24 മണിക്കൂറിനിടെ 170 കേസുകളാണ് കേരളത്തിൽ വർധിച്ചത് മഹാരാഷ്ട്രയിൽ ഒന്നും കർണാടകയിൽ രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
