രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 7400 ആയി; 24 മണിക്കൂറിനിടെ 9 മരണം
Jun 14, 2025, 11:51 IST
രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 7400 ആയി ഉയർന്നു. 11,967 പേർ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് എണ്ണം കേരളത്തിലാണ് മഹാരാഷ്ട്രയിൽ നാല് പേർ മരിച്ചു. ഇതിൽ 34 വയസുള്ള യുവാവുമുണ്ട്. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഓരോ മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ 2109 ആക്ടീവ് കേസുകളാണ് നിലവിലുള്ളത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേർക്ക് കൂടി കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചു. ഗുജറാത്തിൽ 1437 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
