രാജ്യത്ത് പുതിയ 60 മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെഡി നഡ്ഡ. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം 2024-25ൽ 766 ആയി ഉയരും. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നതെന്നും നഡ്ഡ അറിയിച്ചു കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98 ശതമാനം വർധനവുണ്ടായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2013-14ൽ 387 ആയിരുന്നു മെഡിക്കൽ കോളേജുകളുടെ എണ്ണം. ബിഹാറിൽ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സർക്കാർ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും നഡ്ഡ പറഞ്ഞു. 2024 ഓഗസ്റ്റ് 12ന് ബിഹാർ സർക്കാർ 150.13 ഏക്കർ കൈമാറിയതോടെ എയിംസ് ദർബംഗയുടെ കാര്യത്തിലുള്ള പ്രശ്നം പരിഹരിച്ചെന്നാണ് മന്ത്രി അറിയിച്ചത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോഗ്യമന്ത്രി
വനിതാ ഡോക്ടർ കൊലപ്പെട്ട മെഡിക്കൽ കോളേജിൽ സംഘർഷം; ആശുപത്രി അടിച്ചു തകർത്തു

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
