പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കോട്ടയം സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു
Oct 5, 2026, 12:23 IST
ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. കോട്ടയം കടുത്തുകുത്തി സ്വദേശിനി ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സർവകലാശാലയിലെ രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയായിരുന്നു ജോസ്ന. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
ബസിന്‍റെ സൈഡ് സീറ്റിലായിരുന്നു ജോസ്ന ഇരുന്നിരരുന്നത്. അപകടമുണ്ടായതോടെ റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനിക്ക് മുകളിലേക്ക് ബസ് മറിയുകയായിരുന്നു. ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്.
