Saturday, 14 November 2026 About Us · Contact Us

ഏപ്രിൽ 1 മുതൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനം ചില ഫോൺ നമ്പറുകളിൽ ലഭ്യമാകില്ല

Upi Services Including Google Pay Will Not Be Available On - ഏപ്രിൽ 1 മുതൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനം ചില ഫോൺ നമ്പറുകളിൽ ലഭ്യമാകില്ല

ന്യൂഡൽഹി: സജീവമല്ലാത്ത മൊബൈൽ നമ്പറുകളിൽ ഏപ്രിൽ ഒന്ന് മുതൽ‌ ബാങ്ക് ആപ്പ്, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവ അടക്കമുള്ള യുപിഐ സേവനങ്ങൾ ലഭ്യമാക്കില്ല. നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ)യാണ് പേയ്മെന്‍റ് സർവീസ് പ്രൊവൈഡർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. തട്ടിപ്പികളും അനധികൃത പണക്കൈമാറ്റവും ഒഴിവാക്കാനായാണ് ഈ നീക്കം. നിങ്ങളുടെ മൊബൈൽ നമ്പറുകൾ സജീവമാണെന്ന് ഉറപ്പാക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. എന്തുകൊണ്ട് പുതിയ തീരുമാനം യുപിഐ ലിങ്കിങ് പൂർത്തിയാക്കിയ സജീവമല്ലാത്ത ഫോൺ നമ്പറുകൾക്ക് സുരക്ഷിതത്വം കുറവാണ്. ഉപയോക്താക്കൾ ഫോൺ നമ്പറുകൾ ഡിയാക്റ്റിവേറ്റ് ചെയ്താലും നമ്പർ മാറ്റിയാലും യുപിഐ അക്കൗണ്ടുകൾ സജീവമായി തന്നെ നില നിൽക്കും. അതു കൊണ്ട് തന്നെ ഈ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുവാൻ എളുപ്പമായിരിക്കും. അതിനാലാണ് സജീവമല്ലാത്ത ഫോൺ നമ്പറുകളിലെ യുപിഐ സേവനം ഇല്ലാതാക്കാൻ എൻപിസിഐ നിർദേശിച്ചിരിക്കുന്നത് എങ്ങനെ നടപ്പിലാക്കും ബാങ്കുകളും മറ്റ് പേയ്മെന്‍റ് സർവീസ് പ്രൊവൈഡർമാരും ക്രമേണ സജീവമല്ലാത്ത ഫോൺ നമ്പറുകളിൽ ആദ്യം മുന്നറിയിപ്പു നൽകുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്യും. യുപിഐ സർവീസ് നീക്കം ചെയ്യുന്നതിനു മുൻപേ തന്നെ ഉപഭോക്താക്കൾക്ക് ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിക്കും. മുന്നറിയിപ്പ് നൽകിയതിനു ശേഷവും നിർജീവമായി തുടരുന്ന നമ്പറുകളിലെ യുപിഐ സർവീസ് നീക്കം ചെയ്യും. അവസാന തിയതിക്കു മുൻപേ നമ്പറുകൾ അപ്ഡേറ്റ് ചെയ്താൽ ഉപയോക്താക്കൾക്ക് യുപിഐ സേവനം തുടരാവുന്നതാണ്. ആരെയെല്ലം ബാധിക്കും മൊബൈൽ നമ്പർ മാറ്റിയിട്ടും ബാങ്കിൽ അപ്ഡേറ്റ് ചെയ്യാത്തവരെ പുതിയ തീരുമാനം ബാധിക്കും. അതു പോലെ തന്നെ ദീർഘകാലമായി ഫോൺ നമ്പർ കോൾ, മെസെജ്, ബാങ്കിങ് എന്നിവയ്ക്കായി ഉപയോഗിക്കാത്തവരുടെയും യുപിഐ സേവനം ഇല്ലാതാകും. യുപിഐ എങ്ങനെ സജീവമാക്കി നിർത്താം നിങ്ങളുടെ ഫോൺ നമ്പർ ആക്റ്റീവ് ആണെന്ന് ഉറപ്പു വരുത്തുക. ബാങ്കിൽ നിന്നുള്ള എസ്എംഎസുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

16 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

18 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

18 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

18 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

20 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

20 മണിക്കൂർ മുൻപ്