ഇൻസ്റ്റയിൽ രണ്ട് ഫോളോവേഴ്സിനെ നഷ്ടപ്പെട്ടു; ഭർത്താവിനെ ഉപേക്ഷിച്ച് യുവതി
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞുവെന്ന കാരണത്താൽ ഭർത്താവിനെ ഉപേക്ഷിച്ച് യുവതി. ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിലാണ് സംഭവം. പിൽഖുവ സ്വദേശിയായ നിഷ എന്ന പെൺകുട്ടിയാണ് ഭർത്താവ് വിജേന്ദ്രയെ ഉപേക്ഷിച്ച് സ്വഗൃഹത്തിലെത്തിയത്. നോയിഡ സ്വദേശിയാണ് വിജേന്ദ്ര. സമൂഹമാധ്യമങ്ങളിൽ നിഷ സജീവമായിരുന്നു. പക്ഷേ വിജേന്ദ്ര ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റീൽസ് കുറച്ച് വീട്ടുജോലികളിൽ കുറച്ചു കൂടി സമയം ചെലവഴിക്കണമെന്ന് വിജേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം നിഷ റീൽസ് കുറയ്ക്കുകയും ചെയ്തു. പക്ഷേ ഫോളോവേഴ്സിന്റെ എണ്ണം കുറയാൻ തുടങ്ങിയതോടെ നിഷ മാനസിക സംഘർഷത്തിലായി. അതോടെ ദമ്പതികൾ തമ്മിൽ കലഹം തുടങ്ങി. വൈകാതെ നിഷ ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലെത്തി. ഹാപുർ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരേ പരാതിയും നൽകി. പ്രശ്നം വഷളായതോടെ വിജേന്ദ്രയുടെ ജോലിപോയി. നിലവിൽ മറ്റൊരു ജോലിക്കു വേണ്ടിയുള്ള ശ്രമത്തിലാണ് യുവാവ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
