ദാരുണമായ അപകടത്തിൽ അഗാധമായി ഖേദിക്കുന്നു; ഗാസയിലെ ആശുപത്രി ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ അഞ്ച് അന്താരാഷ്ട്ര മാധ്യമപ്രവർത്തകർ അടക്കം 21 പേർ കൊല്ലപ്പെട്ടിരുന്നു. ദാരുണമായ അപകടത്തിൽ ഇസ്രായേൽ അഗാധമായി ഖേദിക്കുന്നതായി നെതന്യാഹു എക്‌സിൽ കുറിച്ചു
മാധ്യമപ്രവർത്തകരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും അടക്കം എല്ലാ സാധാരണക്കാരുടെയും പ്രവർത്തനത്തെ ഇസ്രായേൽ വില മതിക്കുന്നുണ്ട്. സംഭവത്തിൽ സൈനിക അധികാരികൾ സമഗ്രമായ അന്വേഷണം നടത്തും. ഇസ്രായേലിന്റെ യുദ്ധം ഹമാസിനെതിരെയാണ്. ബന്ദികളെ വീട്ടിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു
റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ്, അൽ ജസീറ എന്നീ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ല്പപെട്ടത്. തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേർക്കായിരുന്നു ആക്രമണം.