Business

വെറും പത്തായിരം രൂപക്ക് കിടിലന്‍ ഫോണുമായി മോട്ടറോള

സാധാരണക്കാരെ ലക്ഷ്യംവെച്ച് ഫോണ്‍ വിപണിയില്‍

കേവലം പത്തായിരം രൂപക്ക് നാല് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള 5ജി ഫോണുമായി മോട്ടറോള. മോട്ടോ ജി35 എന്ന പേരില്‍ പുറത്തിറങ്ങിയ ഫോണ്‍ സാധാരണക്കാരെ ലക്ഷ്യംവെക്കുന്നതാണ്. കുറഞ്ഞ പണത്തിന് മികച്ച ഫീച്ചറുകള്‍ ഫോണ്‍ ഉറപ്പുനല്‍കുന്നു.

ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 4കെ റെസല്യൂഷനില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന 50 മെഗാപിക്സല്‍ കാമറയും ജി35ലുണ്ട്. മോട്ടാറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്കാര്‍ട്ട്, തെരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് വില്‍പ്പന. 9,999 രൂപയാണ് ഫോണിന്റെ വില.

6.7-ഇഞ്ച് FHD പ്ലസ് ഡിസ്പ്ലേ, 1,000 നിറ്റ്സിന്റെ പീക്ക് തെളിച്ചവും 60Hz മുതല്‍ 120Hz വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുമാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ചാണ് ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ട്യൂണ്‍ ചെയ്ത സ്റ്റീരിയോ സ്പീക്കര്‍ സിസ്റ്റവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 4GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജുമായും വരുന്ന ഫോണിന് UNISOC T760 ചിപ്പാണ് കരുത്ത് നല്‍കുന്നത്.

വെര്‍ച്വല്‍ റാം സാങ്കേതികവിദ്യ ഉപയോഗിച്ച്, റാം 12 ജിബി വരെ വികസിപ്പിക്കാം. ഫോട്ടോ ചിത്രീകരണത്തിനായി 4K വീഡിയോ റെക്കോര്‍ഡിങ് ശേഷിയുള്ള 50MP പ്രൈമറി റിയര്‍ കാമറ, 8MP അള്‍ട്രാ വൈഡ് കാമറ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 എംപി സെന്‍സറും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!