ന്യൂസിലാൻഡ് വൻ ലീഡിലേക്ക്; രണ്ടാം ടെസ്റ്റിലും തോൽവി ഭീതിയിൽ ഇന്ത്യ
പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡ് വൻ ലീഡിലേക്ക്. രണ്ടാം ദിനം ദിനം കളിനിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാമിന്നിംഗ്‌സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ്. നിലവിൽ കിവീസിന് 301 റൺസിന്റെ ലീഡുണ്ട്. നേരത്തെ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 156 റൺസിന് ഓൾ ഔട്ടായിരുന്നു
ന്യൂസിലാൻഡിനായി ടോം ലാഥം86 റൺസെടുത്ത് പുറത്തായി. ഡെവോൺ കോൺവേ 17 റൺസിനും വിൽ യംഗ് 23 റൺസിനും പുറത്തായി. രചിൻ രവീന്ദ്ര 9 റൺസിന് വീണു. ഡാരിൽ മിച്ചൽ 18 റൺസെടുത്തു. രണ്ടാം ദിനം കളി നിർത്തുമ്പോൾ 30 റൺസുമായി ടോം ബ്ലൻഡലും 9 റൺസുമായി ഗ്ലെൻ ഫിലിപ്‌സുമാണ് ക്രീസിൽ.
ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റെടുത്തു. അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ഇന്ത്യ 156 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായിരുന്നു. 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ 30 വീതം റൺസെടുത്തു.