National

ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ള രണ്ട് പേരെ മുംബൈയിൽ എൻഐഎ അറസ്റ്റ് ചെയ്തു

ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി(ഐഎസ്) ബന്ധമുള്ള രണ്ട് പേരെ എൻഐഎ മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ജക്കാർത്തയിൽ നിന്ന് വരുമ്പോഴാണ് ഇരുവരെയും പിടികൂടിയത്

2003ലെ പൂനെ ഐഇഡി ബോംബ് നിർമാണ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇരുവരും വർഷങ്ങളായി ഒളിവിലായിരുന്നു. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

2022-23 കാലത്തും പൂനെയിൽ ഇവർ ബോംബ് നിർമാണ പരിശീലനം സംഘടിപ്പിച്ചതായും അവിടെ നിർമിച്ച ഐഇഡി പരീക്ഷിക്കുന്നതിന് നിയന്ത്രിത സ്‌ഫോടനം നടത്തിയതായും റിപ്പോർട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!