തഹാവൂർ റാണക്ക് കൊച്ചിയിലടക്കം സഹായം ചെയ്തവരെ തേടി എൻഐഎ; ചോദ്യം ചെയ്യൽ തുടരുന്നു

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയ്ക്ക് കൊച്ചിയിലുൾപ്പെടെ ആര് സഹായം നൽകി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് റാണ കൊച്ചിയിൽ എത്തിയതെന്നാണ് വിവരം. റാണയെയും ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദേശപ്രകാരമാണ് ഹെഡ്‌ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാൾ മൊഴി നൽകി
റാണയ്‌ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിൽ എത്തിച്ചു. എഫ് ബി ഐ റെക്കോർഡ് ചെയ്ത ഫോൾ കോളുകൾ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ അമേരിക്കക്ക് നന്ദി അറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തുവന്നു. ഭീകരവിരുദ്ധ നീക്കങ്ങളിൽ ഇത് നിർണായക ചുവടാണെന്ന് ജയശങ്കർ പറഞ്ഞു
എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ മൂന്ന് മണിക്കൂർ നേരം റാണയെ ചോദ്യം ചെയ്തു. പല ചോദ്യങ്ങളോടും ഇയാൾ പ്രതികരിക്കുന്നില്ല.