Gulf
അബുദാബി ഗ്രാന്റ് പ്രീയില്‍ വിജയവുമായി മക് ലാരന്‍

അബുദാബി: ആവേശകമായ ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്റ് പ്രീയില്‍ മക് ലാരന്റെ ലാന്‍ഡോ നോറിസിന് മിന്നുന്ന ജയം. നീണ്ട 26 വര്‍ഷത്തിന് ശേഷമാണ് കണ്‍സ്ട്രക്ടേഴ്‌സ് ടൈറ്റില്‍ മക് ലാരന്‍ സ്വന്തമാക്കുന്നത്. മേഴ്‌സിഡസ് ബെന്‍സിന്റെ വമ്പന്‍ ബാനറില്‍ എത്തിയെങ്കിലും ഏഴു തവണ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ സൂപ്പര്‍താരം ലൂയിസ് ഹാമില്‍ട്ടണ് നാലാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ.
ഫെറാറിയുടെ കാര്‍ലോസ് സെയിന്‍സ് രണ്ടാമതായും ചാള്‍സ് ലക് ലര്‍ക് മൂന്നാമതായും മത്സരത്തില്‍ ഫിനിഷ് ചെയ്തു. ഓവറോള്‍ ഡ്രൈവേഴ്‌സ് ചാംമ്പ്യന്‍ഷിപ്പില്‍ നോറിസിനാണ് രണ്ടാം സ്ഥാനം. അബുദാബി യാസ് മറീന സര്‍ക്യൂട്ടിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്.