ദേവനന്ദ: ഭാഗം 14

ദേവനന്ദ: ഭാഗം 14

എഴുത്തുകാരി: ടീന കൊട്ടാരക്കര


വൈകിട്ടു വീട്ടിലെത്തിയിട്ട് വിഷ്ണു എന്തൊക്കെയോ ചിന്തകളിൽ ആയിരുന്നു. അമ്മ കൊടുത്ത ചായപോലും കുടിക്കാതെ അവൻ നേരെ മുകളിലെ ബാൽക്കണിയിൽ പോയി നിന്നു. ‘കഴിക്കാൻ എന്തേലും എടുക്കട്ടെടാ ‘എന്ന ചോദ്യത്തിന് എനിക്കൊന്നും വേണ്ടാന്നും പറഞ്ഞവൻ മുറിയിൽ പോയി കിടന്നു.

“ഈ ചെക്കനിതെന്താ പറ്റിയെ, സുഖമില്ലെടാ നിനക്ക് ” ലെക്ഷ്മിയമ്മ അങ്ങോട്ടേക്കെത്തി ചോദിച്ചു

“സുഖം ആണോ അസുഖം ആണൊന്നൊക്കെ ആർക്കറിയാം ” അവൻ പിറുപിറുത്തു

“എന്തൊക്കെയാ നീ പറയുന്നേ, നേരെ ചൊവ്വേ പറഞ്ഞാൽ അല്ലെ എനിക്ക് മനസ്സിലാവൂ ”

“ഒന്നും ഇല്ലമ്മേ.. ഒന്നുല്ല ” അവൻ കമിഴ്ന്നു കിടന്നു പറഞ്ഞു. ലെക്ഷ്മിയമ്മ ഒന്നും മനസിലാകാതെ താഴേക്ക് ഇറങ്ങിപ്പോയി

രാത്രി അത്താഴം കഴിക്കാൻ നേരം നന്ദയുടെ വീടിന്റെ ജപ്തികര്യമൊക്കെ അച്ഛനും അമ്മയും സംസാരിക്കുന്നത് കേട്ടു. വിഷ്ണു കാതു കൂർപ്പിച്ചു അവരുടെ സംസാരം ശ്രെദ്ധിച്ചു.

“എന്തായാലും മാധവനും കുടുംബവും അങ്ങ് തറവാട്ടിൽ ചെന്നല്ലോ, അതെന്തായാലും നന്നായി.. എത്ര നാളായി അവർ ഈ ചെറിയ വീട്ടിൽ കഴിയാൻ തുടങ്ങിയിട്ട് ” ലെക്ഷ്മിയമ്മ കഴിക്കുന്നതിനിടയിൽ പറഞ്ഞു.

“അതേ, ഞാനിന്നു വൈകിട്ടു അവിടെ വരെ പോയിരുന്നു, അവിടെ ഇപ്പോ കുഴപ്പമൊന്നും ഇല്ല. ശാരദയ്ക്ക് സുഖം ഉണ്ട്. പിന്നെ ആ കുട്ടിക്ക് പനി ആയിരുന്നെന്നു അവിടുത്തെ ദേവകി അമ്മ പറഞ്ഞു കേട്ടു ” അച്ഛനും പറഞ്ഞു.

“ആർക്ക്.. നന്ദ മോൾക്കോ? ”

“മം അതേ ”

” അവളുടെ കൂടെ അന്ന് ആശുപത്രിയിൽ പോയില്ലേ നമ്മുടെ കല്യാണി അവൾക്കും പനിയാണത്രെ ” അമ്മ കൂട്ടിച്ചേർത്തു

“അപ്പൊ അതാണ് കാര്യം ” വിഷ്ണു ആഹാരം മതിയാക്കി എണീറ്റു. കൈ കഴുകി മുറിയിലെത്തിയപ്പോൾ ആണവൻ ഓർത്തത്, പനി കുറവുണ്ടോ എന്ന് ചോദിക്കേണ്ടത് ആയിരുന്നെന്ന്.. അല്ലെങ്കിൽ വേണ്ട അമ്മയും അച്ഛനും എന്ത് വിചാരിക്കും.. അല്ല അവർ എന്ത് വിചാരിക്കാനാ.. എന്റെ ക്ലാസിലെ കുട്ടികൾ അല്ലെ.. എനിക്ക് ചോദിക്കാമല്ലോ… ചോദിക്കാം ” വിഷ്ണു മെല്ലെ താഴേക്ക് ഇറങ്ങി
“പക്ഷെ.. അവൾ.. അവളെനിക്ക് ക്ലാസ്സിലെ കുട്ടി മാത്രം ആണോ…ഞാനെന്താ ഇങ്ങനെ ” വിഷ്ണുവിന് ആശയകുഴപ്പം ഉണ്ടായി.. അവൻ വീണ്ടും തിരികെ മുറിയിലേക്ക് കയറിപ്പോയി. പലതും ആലോചിച് അന്നത്തെ ദിവസം കടന്നു പോയി.

അതേ സമയം കൈപമംഗലത്ത് പലവിധ ചർച്ചകൾ നടക്കുകയായിരുന്നു. മാധവന്റെ മൂന്ന് സഹോദരങ്ങളും വീടിന്റെ പിന്നാമ്പുറത് കൂടി ഓരോ കാര്യങ്ങൾ ആലോചിച്ചുകൂടി.

“മാധവേട്ടൻ സ്ഥിരമായി ഇവിടെ നിന്നാൽ എങ്ങനെയാ, തറവാട് വിൽക്കുന്ന കാര്യം നടക്കില്ലല്ലോ രാഘവാ “ശേഖരൻ താടിയിൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു

“അതേ.. കുറച്ചു സമയം എടുത്തിട്ട് ആണെങ്കിലും അമ്മയെക്കൊണ്ട് സമ്മതിപ്പിക്കാമെന്ന് കരുതിയതാ.. ഇതിപ്പോ ” രാഘവൻ അച്യുതനെ നോക്കി.

“മാധവേട്ടന് വീടില്ലാത്ത കാലത്തോളം തറവാട്ടിൽ തന്നെ കാണും.. ആ സ്ഥിതിക്ക് വില്പന നടക്കില്ല..ഇനി തറവാട് അമ്മ മാധവേട്ടന് കൊടുക്കുമോ എന്തോ ” അയാൾ ആകുലപ്പെട്ടു

“അങ്ങനെ ഒരാൾക്കു മാത്രം കൊടുക്കാൻ പറ്റുമോ.. നമുക്കും തുല്യ അവകാശം ഉള്ളതാ ഇവിടെ, നമ്മുടെയൊക്കെ സമ്മതം ഇല്ലാതെ ഒരാൾക്ക് കൊടുക്കാൻ പറ്റില്ല ” ശേഖരൻ ഇരുന്നിടത് നിന്നു എഴുന്നേറ്റു.

“അമ്മ വാശി പിടിച്ചാൽ നമ്മൾ പോലും അറിയാതെ അതൊക്കെ നടക്കും.പ്രത്യേകിച്ച് മാധവേട്ടന്റെ ഈ അവസ്ഥയിൽ… നമ്മുടെ സമ്മതമൊന്നും അമ്മ നോക്കില്ല ”

“നമ്മൾ 4 പേരും ഒരുമിച്ചു എതിർക്കണം ” രാഘവൻ വീറോടെ പറഞ്ഞു.

“അതേ.. ഒരുമിച്ചു ഒറ്റകെട്ടായി എതിർക്കണം.. സാവിത്രിയും നമ്മോടൊപ്പം നില്കും ” അച്യുതൻ അയാളെ പിന്താങ്ങി

“എനിക്ക് അതല്ല വിഷയം… ആതിരയുടെ കല്യാണം നടത്തണ്ടേ, അമ്മയോട് ഓരോന്ന് പറഞ്ഞു മുഷിഞ്ഞാൽ അത് നടക്കില്ല.. അവൾ ആണെങ്കിൽ ദേവനെ തന്നെ വേണമെന്ന് ഒറ്റക്കാലിൽ നിക്കുവാ. ” ശേഖരൻ അവരോട് പറഞ്ഞു.

“ഈ കല്യാണം എങ്ങനെയെങ്കിലും ഒന്ന് ഉറപ്പിച്ചിട്ട് മതി തറവാട് വിൽക്കുന്നതും മാധവേട്ടൻ ഇവിടുന്ന് മാറുന്നതും ”

“നന്ദ..ഇല്ലേ… ഇനി അവളുടെ സകല ചുമതലയും അമ്മ ഏറ്റെടുക്കാൻ പോവാ ” അച്യുതൻ പറഞ്ഞു.

” നീ എങ്ങനെ അറിഞ്ഞു ” ശേഖരൻ ചോദിച്ചു

“മാലിനി പറയുന്നത് കേട്ടതാ.. അമ്മയുടെ മനസ്സിൽ ചില പദ്ധതി ഒക്കെ ഉണ്ടെന്ന് ”

“ഓഹ്.. ഇനി അവളുടെ പഠിത്തവും കല്യാണവും എല്ലാം നടത്താൻ ആകും ഉദ്ദേശം ” ശേഖരൻ ദേഷ്യത്തോടെ നിന്നു

“ശേഖരേട്ട.. ആതിരയും ദേവനുമായുള്ള വിവാഹത്തിന് നന്ദ ഒരു തടസം അല്ലെ.. ” രാഘവൻ സംശയം പ്രകടിപ്പിച്ചു

“അല്ല… അവൾ ഇവിടെ നിക്കുംതോറും അമ്മയ്ക്കു അവളുടെ കാര്യത്തിൽ കൂടുതൽ ഇടപെടാൻ തോന്നും, പിന്നെ അത് അവളുടെ കല്യാണം വരെ എത്തും.. മാത്രമല്ല ദേവനുമായി നന്ദയെ ഒരുമിപ്പിക്കണം എന്നു മറ്റും അമ്മയ്ക്കു തോന്നിയാൽ പിന്നെ നമുക്കൊക്കെ ഒന്നും ചെയ്യാൻ പറ്റില്ല. ” അയാൾ കൂട്ടിച്ചേർത്തു

“ഞാൻ…. ഞാനെന്താ ചെയ്യേണ്ടത്. എനിക്ക് ആതിരയുടെ കല്യാണം ഒരു മുടക്കവും ഇല്ലാതെ നടത്തണം. ” ശേഖരൻ ആധിയോടെ പറഞ്ഞു

“അതിനു നന്ദ ഇവിടെ ഉണ്ടാവാൻ പാടില്ല ”

“നീ എന്താ ഉദ്ദേശിക്കുന്നത്? ”

“അവളുടെ കല്യാണം ഉടനെ നടത്തി പറഞ്ഞു വിടണം. അവൾ പോയി കഴിഞ്ഞാൽ പിന്നെ മാധവേട്ടനെയും ശാരദേടത്തിയേം ഇവിടുന്നു എളുപ്പം ഒഴിവാകാം. ” രാഘവൻ പറഞ്ഞു

“അതും ശെരിയാ ശേഖരേട്ട, എന്തായാലും നന്ദയെ ഇവിടുന്ന് ആദ്യം ഒഴിവാക്കണം, ഒന്നാമത്തെ ദേവൻ അവളുടെ കാര്യത്തിൽ ഇപ്പോ കുറെ ഇടപെടുന്നു.. നമ്മൾ എല്ലാം അത് ശ്രെദ്ധിച്ചിട്ടില്ലേ “അച്യുതൻ പറഞ്ഞു

അവർ പറയുന്നതിലും കാര്യമുണ്ടല്ലോയെന്ന് ശേഖരൻ ചിന്തിച്ചു. അമ്മയുടെ പിറന്നാൾ ദിനത്തിലും മറ്റും അവർ കണ്ണും കണ്ണും നോക്കി നില്കുന്നത് എല്ലാവരും ശ്രെദ്ധിച്ചതാണ്.. മാത്രവുമല്ല ഇടനാഴിയിൽ വെച്ച് ദേവൻ അവളെ ചുംബിച്ചെന്നും മറ്റും ആതിര പറഞ്ഞു കേൾക്കുകയും ചെയ്തു..
പാടില്ല… ”

എന്റെ മോൾ…അവൾക്ക് ദേവനെ മതിയെന്ന് നിർബന്ധം പറഞ്ഞതാ.. ഈ കല്യാണം ഞാൻ നടത്തും. അതിനു തടസം നന്ദ ആണെങ്കിൽ അവളെ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടിവെച്ചു ഒഴിവാക്കണം “ശേഖരൻ മനസ്സിൽ ഉറപ്പിച്ചു.
നന്ദ ഇതൊന്നും അറിയാതെ മുത്തശ്ശിയോടൊപ്പം അകത്തു ഇരിക്കുകയായിരുന്നു

*************************

പിറ്റേന്നു രാവിലെ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ദേവൻ ഉറക്കം എഴുന്നേറ്റത്. ആരാ ഇത്ര രാവിലെ എന്നു ചിന്തിച്ചു അഴിഞ്ഞു കിടന്ന മുണ്ട് മുറുക്കി ഉടുത്തു അവൻ മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങി. സ്റ്റെയറിനു അടുത്ത് നിന്നു താഴേക്കു നോക്കിയപ്പോൾ മുത്തശ്ശി ആണ്.. അങ്ങനെ ഇങ്ങോട്ടേക്കു വരുന്ന ശീലമൊന്നും ഇല്ലാത്തതാണല്ലോ എന്നവൻ ചിന്തിച്ചു.. ഒരു കോട്ടുവാ ഇട്ടുകൊണ്ട് നോക്കിയപ്പോൾ മുത്തശ്ശിയുടെ അടുത്തു നിൽക്കുന്ന ആളെ കണ്ട് അവൻ അമ്പരന്നു..

“നന്ദ… !”

അവൻ കണ്ണു തിരുമ്മി ഒന്നു കൂടെ നോക്കി..
അതേ, അവൾ തന്നെ.. സാരിയൊക്കെ ഉടുത്തു സുന്ദരി ആയിട്ടാണല്ലോ വരവ്. ഇതെന്താ അപ്രതീക്ഷിതമായി ഒരു വിസിറ്റിംഗ്.. അവൻ അവളെ തന്നെ നോക്കി നിന്നു.. ഇടയ്ക്ക് നന്ദയുടെ നോട്ടം ദേവന്റെമേൽ വന്നു പതിച്ചു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവൻ താഴേക്ക് ഇറങ്ങി വന്നു.

“ദേവാ.. എഴുന്നെറ്റത്തെ ഉള്ളോ നീ ” ദേവകിയമ്മ ചോദിച്ചു.

“അവൻ എഴുനേൽക്കുമ്പോ ഈ നേരം കഴിയും, ഇന്ന് നേരത്തെ ആണല്ലോ ” സാവിത്രി അങ്ങോട്ടേക്ക് വന്നു പറഞ്ഞു

“ഞങ്ങൾ ഒന്നു അമ്പലത്തിൽ പോയതാ ദേവാ, തിരിച്ചു വരുന്ന വഴി ഇവിടൊന്നു കയറാമെന്നു കരുതി ”
ദേവൻ ചിരിച്ചു.

“നീ ഒന്നു മുഖം എങ്കിലും കഴുകിയിട്ടു വാ ദേവാ, ചെല്ല് ” സാവിത്രി അവനെ നോക്കി പറഞ്ഞു

“മുത്തശ്ശി പോകല്ലേ, ഞാൻ വന്നിട്ട് നമുക്ക് കുറച്ചു നേരം സംസാരിക്കണം ” ദേവൻ പറഞ്ഞു

“ഇല്ലടാ നീ പോയിട്ട് വാ, ഞങ്ങൾ എന്തെങ്കിലും കഴിച്ചിട്ടേ പൊന്നുള്ളു, ” ദേവകിയമ്മ മറുപടി നൽകി

അവൻ പെട്ടന്നു സ്റ്റെപ് കയറി ചെന്നു ഫ്രഷ് ആയി തിരികെ വന്നു. നോക്കുമ്പോൾ നന്ദയും മുത്തശ്ശിയും ഡൈനിങ്ങ് ടേബിളിനു അടുത്ത് ഇരിക്കുന്നു. അച്ഛനും അമ്മയും അവരുടെ അടുത്തായി ഉണ്ട്. ദേവൻ മെല്ലെ അവർക്കു അരികിലേക്ക് ചെന്നു.

“നീ കഴിക്കുന്നോ ദേവ ” സാവിത്രി ചോദിച്ചു

“ഇപ്പൊ വേണ്ട, നമുക്ക് ഒരുമിച്ചു പിന്നെ കഴിക്കാം ” ദേവൻ നന്ദയുടെ അടുത്ത ചെയറിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
നന്ദ അവനെ മുഖം ചെരിച്ചു നോക്കി. അവൻ ഒന്നു കൂടെ ചേർന്ന് ഇരുന്നു മുത്തശ്ശിയോട് സംസാരിക്കാൻ തുടങ്ങി.

ഇടയ്ക്ക് അവൻ ടേബിളിനു അടിയിലൂടെ നന്ദയുടെ കൈവിരലുകളിൽ പിടിത്തമിട്ടു. അവൾ ഞെട്ടിപ്പോയി.. എതിർവശത്തായി മുത്തശ്ശിയും അപ്പച്ചിയും ഒക്കെ ഉണ്ട്. അവൾ കൈ വിടുവിക്കാൻ ശ്രെമിച്ചെങ്കിലും ദേവൻ തന്റെ പിടുത്തം മുറുക്കി.. ആരെങ്കിലും കാണുമോ എന്നവൾ ഭയപ്പെട്ടു. പക്ഷെ ദേവൻ സാധാരണ മട്ടിൽ അവരോട് സംസാരിച്ചിരുന്നു. അവൾ ഇടയ്ക്ക് ദയനീയമായി അവനെ നോക്കി.ദേവൻ ആരും കാണാതെ കണ്ണിറുക്കി കാണിച്ചു.

കുറച്ചു സമയത്തിനുള്ളിൽ കഴിക്കാനായി ടേബിളിൽ ആഹാരങ്ങൾ നിരന്നു. അപ്പോഴാണ് ദേവൻ നന്ദയുടെ കൈവിരലുകളെ മോചിപ്പിച്ചത്. അടുത്തടുത്തായി ഇരുന്നുതന്നെ അവർ ഭക്ഷണം കഴിച്ചു. കഴിച്ചതിനു ശേഷം ദേവന്റെ അച്ഛനും അമ്മയും മുത്തശ്ശിയും നന്ദയുമായി ഹാളിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. ദേവൻ അവർക്ക് അരികിലായി ഇരുന്നു നന്ദയെ നോക്കികൊണ്ടിരുന്നു
പെട്ടന്നാണ് മുറിയിൽ നിന്നും ദേവന്റെ ഫോൺ റിങ് ചെയ്തത്.

“നന്ദ…. പോയി ആ ഫോൺ എടുത്തുകൊണ്ടു വരാമോ ” അവൻ ചോദിച്ചു

“എവിടെയാ ”

“എന്റെ മുറിയിൽ, കട്ടിലിനു അടുത്ത് ”

നന്ദ എഴുന്നേറ്റു മുറിയിലേക്ക് പോയി.

“അയ്യോ അവിടെ അല്ലല്ലോ, ഞാൻ കബോഡിൽ ആണെന്ന് തോനുന്നു ഫോൺ വെച്ചത് ” ദേവൻ തനിയെ പറഞ്ഞു.

“എങ്കിൽ നീ തന്നെ ചെന്നു എടുക്ക് മോനെ. അവൾക്ക് നിശ്ചയം ഉണ്ടാവില്ല ” ദേവകിയമ്മ അവനോട് പറഞ്ഞു. ദേവൻ പെട്ടന്ന് സ്റ്റെപ് കയറി മുകളിലേക്ക് ചെന്നു.

അവൻ ചെന്നപ്പോൾ നന്ദ ഫോണുമായി പുറത്തേക്ക് ഇറങ്ങുകയാണ്. അവൻ ഫോൺ വാങ്ങി കാൾ കട്ട്‌ ചെയ്തു. അവളോട് അകത്തു കയറാൻ പറഞ്ഞു

“എന്തിനാ ദേവേട്ട കാൾ കട്ട്‌ ചെയ്തത് ”

അവൻ മറുപടി പറയാതെ റൂം ലോക്ക് ചെയ്തു. നന്ദ അവനെ നോക്കി നിന്നു.
ദേവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.

“എന്താ ദേവേട്ടാ ” നന്ദയ്ക്ക് ചെറിയ പേടി തോന്നി. അവൾ പിറകിലേക്ക് നീങ്ങി ഭിത്തിയിൽ ചേർന്ന് നിന്നു

“ഒന്നുല്ല.. എനിക്ക് എന്റെ നന്ദൂട്ടിയെ ഒന്ന് അടുത്ത് കാണാൻ മോഹം ” അവൻ അവളോട് ചേർന്ന് നിന്ന് പറഞ്ഞു.
അവൾക് നാണം തോന്നി.

“ഞാൻ പോവാ ” അവൾ പോകാൻ നോക്കി.ദേവൻ കൈ കൊണ്ട് തടഞ്ഞു.

“പോകല്ലേ, എന്റെ റൂമിൽ വന്നിട്ട് പെട്ടന്ന് പോവാണോ ” ദേവൻ കുസൃതിയോടെ അവളുടെ കണ്ണിലേക്കു നോക്കി

“അവരെല്ലാം അവിടെ ഉണ്ട്.. എന്ത് വിചാരിക്കും ” നന്ദയ്ക് പേടിയായി.

“ഒന്നുമില്ല, എല്ലാവരുടെയും മുന്നിൽ വെച്ചാ നമ്മൾ ഇങ്ങോട്ട് കയറി വന്നത്, ദെയ്ർ ഈസ്‌ നോ പ്രോബ്ലം ” അവൻ അവളെ ഇടുപ്പിൽ ചേർത്ത് പിടിച്ചു.

“ദേവേട്ടാ വിട്, നമുക്ക് പോവാം ”

ദേവൻ അവളെ ഒന്നുകൂടെ മുറുക്കെ പിടിച്ചുകൊണ്ടു കട്ടിലിലേക്ക് വീണു. അവൾ എഴുന്നെല്കാൻ നോക്കിയെങ്കിലും പറ്റിയില്ല.
വീണ്ടും അവന്റെ കൈകൾ അവളെ പുണർന്നു.

“ഇപ്പോ വിഷമം ഒക്കെ മാറിയോ പെണ്ണെ ” അവൻ ചോദിച്ചു

“മം.. മാറി.. മുത്തശ്ശി ഉണ്ടല്ലോ ധൈര്യത്തിന് ” അവൾ ഒരു നിശ്വാസത്തോടെ പറഞ്ഞു

“സന്തോഷത്തിൽ ആണോ ”

“അതേ ദേവേട്ടാ ”

“എങ്കിലേ… അതിൽ കുറച്ചു സന്തോഷം ദേവേട്ടന് തന്നേ.. ” അവൻ അവളുടെ അധരങ്ങളോട് ചേർന്ന് വന്നു മെല്ലെ കുറുകി
നന്ദ നാണത്തോടെ കണ്ണുകൾ അടച്ചു

പെട്ടന്ന് ആണ് അവന്റെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങിയത്… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിൽ നിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 13

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story