മിഴി നിറയും മുമ്പേ: ഭാഗം 16

മിഴി നിറയും മുമ്പേ: ഭാഗം 16

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ

ഏട്ടാ ഫോൺ…
വാതിലിൽ പതിയെ മുട്ടി വിളിച്ചു കാവേരി…
ജഗൻ വേഗം കൃഷ്ണയെ ബെഡിൽ കിടത്തി പുറത്തേക്ക് വന്നു..

ആരാ മോളേ..
അറിയില്ല…
ഏട്ടന് കൊടുക്കാൻ പറഞ്ഞു..

ഹെലോ…
ജഗൻ ഫോൺ അറ്റൻഡ് ചെയ്തു..
ജഗൻ ആണോ…
അപ്പുറത്തെ ശബ്ദം വളരെ ഗൗരവം നിറഞ്ഞതായിരുന്നു..
അതേ…
ആരാ…
എന്നേ അറിയുമോ എന്ന് അറിയില്ല എന്നാലും പറയാം…
ഞാൻ ശ്യാമയുടെ അച്ഛനാണ്…
ജഗന്റെ ഉള്ളിൽ ഒരു മിന്നൽ….

മോനേ ചായ കുടിക്കുന്നോ ഇപ്പൊ..
ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞ നേരം പ്രമീള ചോദിച്ചു…
വേണ്ടമ്മേ കുറച്ചു കഴിയട്ടെ…
അമ്മ ഒന്ന് വന്നേ… ന്റെ മുറിയിലേക്കു..
ശ്യാമയെയും വിളിച്ചോ…

ന്താ മോനേ…
ന്താ കാര്യം..
അതൊക്കെ ണ്ട്..
അമ്മ വിളിച്ചേച്ചും വാ…
അതും പറഞ്ഞു ജഗൻ റൂമിലേക്ക് കയറി പോയി…

ന്താ ഡാ കാര്യം..
അകത്തേക്ക് കയറിയതും ശ്യാമ അവനോടു ചോദിച്ചു..

നിന്റെ അച്ഛൻ വിളിച്ചിരുന്നു ഇപ്പൊ..
ശ്യാമ ഒന്ന് ഞെട്ടി….
ന്തിന്…
അവർക്ക് നിന്നെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ന്ന്..
നീ അങ്ങോട്ട് പോണോ അതോ അവർ ഇങ്ങോട്ട് വരണോ ന്ന്….

ന്ത് പറയണം എന്നറിയാതെ പകച്ചു നിക്കുന്ന ശ്യാമയെ പ്രമീള പതിയെ ചേർത്ത് പിടിച്ചു…
മോള് അങ്ങോട്ട് ചെല്ല്..
അവരെ ആരെയും ഇങ്ങോട്ട് വരുത്തണ്ട..
എല്ലാം കലങ്ങി തെളിയാൻ പോകുന്നു ന്ന് തോന്നാ എനിക്ക്..
ശ്യാമയെ ഒന്നൂടെ ചേർത്ത് തന്നിലേക്കു ചേർത്ത് പിടിച്ചു കൊണ്ടു പ്രമീള പറഞ്ഞു..

ചെല്ല് ചേച്ചി….
കൃഷ്ണ അവളെ നോക്കി പറഞ്ഞു…
ശ്യാമ ന്ത് പറയണം ന്ത് ചെയ്യണം എന്ന് അറിയാതെ തളർന്നു പോയിരുന്നു…
അവളെ പതിയെ കസേരയിലേക്ക് ഇരുത്തി പ്രമീള…
മോനേ…
നാളെ രാവിലെ നിങ്ങൾ പോയേച്ചും വാ…
വഴക്ക് കൂടാൻ ആണെങ്കിൽ അവര് വിളിക്കില്ല..
നിങ്ങൾ പോയേച്ചും വാ…
കരഞ്ഞു കലങ്ങിയ ശ്യാമയുടെ കണ്ണുകൾ തുടച്ചു കൊണ്ടു പ്രമീള പറഞ്ഞു….
************************************

ജഗാ..
രാത്രി അത്താഴം കഴിക്കാൻ നേരം പ്രമീള വിളിച്ചു…
ന്താ അമ്മേ….
വാ അത്താഴം കഴിക്കാം…
ദേ വരുന്നു ട്ടാ….
കുറച്ചു നേരത്തിനു ശേഷം വാതിൽ തുറന്നു ജഗൻ വരുന്നത് കണ്ടു എല്ലാരും ഒന്ന് ഞെട്ടി….
കൃഷ്ണയെ കോരിയെടുത്തു കൊണ്ടായിരുന്നു അവന്റെ വരവ്…

ഇവൾക്ക് ഇവിടെ കിടത്തി കൊടുക്കാം..
വരുന്ന വഴി ജഗൻ വിളിച്ചു പറഞ്ഞു..

ഡീ..
ആ സെറ്റി ഒന്നു ചെരിച്ചു സെറ്റ് ചെയ്തേ…
കാവേരിയെ നോക്കി ജഗൻ പറഞ്ഞു..
കാവേരി വേഗം സെറ്റി ചെരിച്ചു സെറ്റ് ചെയ്തു…
ഇത് ഞാൻ കൊറേ നാള് ഉപയോഗിച്ചത് ഇങ്ങനെ ആയിരുന്നു…
അത് കൊണ്ടു ഇനി നിനക്കും ഇത് മതി..
ഒരു മാറ്റം ഉണ്ട് ഞാൻ റൂമിൽ ആയിരുന്നു യൂസ്..
പക്ഷെ നീ ഇവിടെ ഹാളിൽ ആണ് യൂസ്..
ഒറ്റക്ക് അവിടെ കിടന്നു ഓരോന്ന് ആലോചിച്ചു കൂട്ടി കിടിക്കേണ്ട..
ഇവിടെ എല്ലാരുടേം കൂടെ ഉണ്ടാവണം നീ…
കൃഷ്ണയെ സെറ്റിയിൽ കിടത്തി കൊണ്ടു ജഗൻ പറഞ്ഞു..
കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു…
ദേ പെണ്ണേ ചെവികുറ്റി അടിച്ചു പൊട്ടിക്കും ഞാൻ..
ഇനി നീ കരഞ്ഞാൽ..
നീ കരയാതിരിക്കാനാ ഞാൻ ഇതൊക്കെ ചെയ്യുന്നത്..
ഒറ്റക്ക് അവിടെ കിടന്നു ആലോചിച്ചു കൂട്ടാതിരിക്കാൻ കേട്ടാ..

ഡാ ഡാ…
കുറച്ചു റൊമാൻസ് ഒക്കെ ആവാം ഇപ്പൊ..
ഇങ്ങനെ ഞങ്ങളെ കേൾപ്പിക്കാൻ പറയണ്ട..
പ്രമീള വിളിച്ചു പറഞ്ഞു..
ഒന്ന് പോയെ അമ്മേ..
ഇവളുടെ ഈ കരച്ചിൽ ഇനി ഉണ്ടാവരുത് ന്ന് അമ്മ കൂടെ ഒന്ന് പറഞ്ഞു കൊടുത്തോളു..
ഇവിടെ എല്ലാം ഉണ്ട് എല്ലാരും ഉണ്ട്..

കഞ്ഞി അവളുടെ നേർക്ക് നീട്ടി വച്ചു കൊണ്ടു ജഗൻ പറഞ്ഞു…
മ്മ്..
കഴിക്ക്..
ടീസ്പൂൺ അവളുടെ കയ്യിൽ വെച്ച് കൊടുത്തുകൊണ്ടു അവൻ പറഞ്ഞു..
അവൾ ടിസ്പൂൺ വാങ്ങി….
ജഗനെ നോക്കി…
ജഗൻ അവളെ നോക്കി ചിരിച്ചു…

മോനേ….
പ്രമീള വിളിച്ചു…
നാളെ ന്തായാലും ശ്യാമ പോകും..
പിന്നെ തിരിച്ചു വരുമോ എന്നും അറിയില്ല..
ഞാൻ ഇന്ന് പണിക്കരെ വിളിച്ചിരുന്നു…
അടുത്ത ആഴ്ച നല്ലൊരു മുഹൂർത്തം ഉണ്ട്…
രണ്ടാളുടെ നാളും നല്ല ചേർച്ച ണ്ട്..
അപ്പൊ ഇനി അത് അങ്ങോട്ട് നീട്ടി കൊണ്ടു പോവണ്ട ന്നാ പണിക്കരും പറഞ്ഞത്…
അതുകൊണ്ട് അടുത്ത ആഴ്ച മ്മക്ക് അതങ്ങ് നടത്താം…
അമ്മേ…
കൃഷ്ണ വിളിച്ചു..
ന്താ മോളേ…
ഞാൻ ഇങ്ങനെ ഒരു അവസ്ഥയിൽ ഉള്ളപ്പോൾ വേണോ അമ്മേ..
ഈ അവസ്ഥയിൽ ഒരു കുഴപ്പവും ഇല്ല..
ഇനി ഇതിനെ പറ്റി ഇവിടെ ആരും ഒന്നും പറയണ്ട..
അടുത്ത തിങ്കളാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഉള്ള ശുഭമുഹൂർത്തത്തിൽ നിങ്ങളുടെ വിവാഹം..
പ്രമീള ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

************************************

നിനക്ക് പേടി ഉണ്ടോ…..
ശ്യാമയെ നോക്കി ജഗൻ ചോദിച്ചു…
ശ്യാമ ഒന്നും മിണ്ടിയില്ല…
ജഗൻ കാറിന്റെ ഹോൺ നീട്ടി അടിച്ചു..
ഗേറ്റ് ആരോ വന്നു തുറന്നു…
ജഗൻ കാർ ഉള്ളിലേക്ക് ഓടിച്ചു കയറ്റി..
പോർച്ചിൽ കാർ നിർത്തി ജഗൻ ശ്യാമയെ നോക്കി….
ശ്യാമ വിളറി വെളുത്തു ഇരിക്കുകയാണ്…
വാ.. ഇറങ്ങ്..
ഡോർ തുറന്നു ജഗൻ ഇറങ്ങും മുൻപേ ശ്യാമയോട് പറഞ്ഞു..
ശ്യാമ അനങ്ങാതെ ഇരുന്നു…
ജഗൻ ഡോർ തുറന്നു പുറത്ത് ഇറങ്ങി..
കാറിന്റെ ശബ്ദം കേട്ട് അകത്തു നിന്നും ആരൊക്കെയോ പുറത്തേക്ക് വന്നു…
അറിയോ.. ജഗാ നീ…
ചിരിച്ചു കൊണ്ടു വേണു ജഗനോട് ചോദിച്ചു..
എവിടാ…
അവള് വന്നില്ലേ..
കാറിലേക്ക് നോക്കി വേണു ചോദിച്ചു..
ന്താ മോളേ ഇറങ്ങാതെ..
വേണു ഡോർ തുറന്നു കൊണ്ടു കൃഷ്ണയെ നോക്കി ചോദിച്ചു…

ശ്യാമ ഒന്നും മിണ്ടാതെ തല കുമ്പിട്ടു ഇരുന്നു..
മോളേ…
വേണു പതിയെ വിളിച്ചു…
ശ്യാമ പതിയെ തല ഉയർത്തി നോക്കി…

ഇറങ്ങി വാ…
ശ്യാമയെ തോളിൽ പിടിച്ചു കൊണ്ടു വേണു പറഞ്ഞു…

അച്ഛാ….
ശ്യാമ വിമ്മി പൊട്ടി കൊണ്ടു വേണുവിന്റെ ദേഹത്തോട് ചേർന്നു…

മോളേ..
ഇറങ്ങി വാ… നീയ്
ശ്യാമ പുറത്തേക്ക് ഇറങ്ങി..
ഉമ്മറത്തു നിക്കുന്നവരെ നോക്കി….

ഏട്ടന്മാർ എല്ലാരും ഉണ്ട്..
കണ്ണുകൾ ചുറ്റും നോക്കി..
അമ്മയെവിടെ…
അവൾ വേണുവിനെ നോക്കി ചോദിച്ചു…

മോള് വാ…
അകത്തേക്ക് കയറും മുൻപ് ശ്യാമ തിരിഞ്ഞു ജഗനെ നോക്കി..
ചെല്ല് എന്ന രീതിയിൽ കണ്ണ് കൊണ്ടു ആംഗ്യം കാണിച്ചു ജഗൻ…

ശ്യാമ അകത്തേക്ക് കയറി…
മോളേ…
സൈഡിൽ നിന്നുള്ള വിളി കേട്ട് ശ്യാമ തിരിഞ്ഞു നോക്കി..
അമ്മേ..
ഇടറി കൊണ്ടു ശ്യാമ വിളിച്ചിട്ട് വസുമതിയുടെ അടുത്തേക്ക് ഓടിച്ചെന്നു…
കെട്ടിപിടിച്ചു..
അമ്മേ…
മോളേ…
എങ്ങനെ ഉണ്ടായിരുന്നു മോളേ ജീവനായി കൂടെ കൂട്ടിയവന്റെ കൂടെയുള്ള ജീവിതം…
പ്രാണനായി കൊണ്ടു നടന്ന ഏട്ടന്മാരെ തള്ളി കളഞ്ഞു പോയ ജീവിതം സുഖമായിരുന്നോ…
ശ്വാസമായി കൂടെ ഉണ്ടായിരുന്ന അച്ഛനെയും അമ്മയെയും വേദനയുടെ പടു കുഴിയിലേക്ക് പറഞ്ഞയച്ച ജീവിതം സുഖമായിരുന്നോ..
ഓരോന്നും എണ്ണിയെണ്ണി ചോദിച്ചു വസുമതി…
അമ്മേ…
ശ്യാമ ഏങ്ങലടിച്ചു വിളിച്ചു..
മാപ്പ്….
വസുമതിയിടെ കാലിലേക്ക് വീണു പൊട്ടി കരഞ്ഞു ശ്യാമ….
************************************
മാസങ്ങൾക്കു ശേഷമുള്ള ഒരു പകൽ…

ജഗാ എങ്ങോട്ടാ ഇത്രയും നേരത്തെ..
കണ്ണാടിക്കു മുന്നിൽ നിന്നും മുടി ചീകുകയായിരുന്ന ജഗന്റെ പിന്നിലൂടെ വന്നു വട്ടം പിടിച്ചു കൊണ്ട് കൃഷ്ണ ചോദിച്ചു…
ഒരു യാത്രയുണ്ട്..
കുറച്ചു അകലത്തേക്കു…
കൃഷ്ണയുടെ കയ്യിൽ പിടിച്ചു പതിയെ മുന്നിലേക്ക് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
യാത്രയോ..
എവിടേക്ക്…
നീ പോരുന്നോ കൂടെ….
ഞാനോ ഇപ്പോളോ..
പതിയെ കൃഷ്ണ അവളുടെ വയറിലേക്ക് ജഗന്റെ കൈ അമർത്തി പിടിച്ചു കൊണ്ടു ചോദിച്ചു….
എത്ര ആയി ഇപ്പൊ…
രണ്ട്…
മ്മ്…
അപ്പൊ യാത്ര വേണ്ട..
ഞാൻ പോയേച്ചും വേഗം വരാം…
അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ടു ജഗൻ പറഞ്ഞു…

പോയി വന്നിട്ട് പറയാം വിശേഷം…
പതിയെ തോളിൽ കയ്യിട്ടു മുന്നോട്ട് നടക്കുമ്പോൾ ജഗൻ പറഞ്ഞു..

മ്മ്…
വേഗം വരണം..
എനിക്ക് എപ്പോളും അടുത്ത് വേണമെന്നു തോന്നുന്നു ഇപ്പൊ…
ജഗനെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വെച്ചു കൊണ്ടു പറഞ്ഞു…
വേഗം വരാം…
ലവ് യു…
ജഗൻ ഒന്നൂടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി…
************************************

അറിയോ നീ എന്നേ…
വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി ജഗൻ ചോദിച്ചു….
നിന്നെ ഈ കിടപ്പിൽ കാണുമ്പോൾ സഹതാപം ഉണ്ട്..
രണ്ട് കാലും ഇല്ലാതെ ശരീരം മൊത്തം തളർന്നു മേൽക്കൂര നോക്കി നീ കിടക്കുമ്പോൾ ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കികോളു നീ …
പ്രാണനായി കൂടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു നിനക്ക്..
ഇടം വലം നിഴലായി മേലെ ഒരു തരി പൂഴി പോലും വീഴാതെ കൊണ്ടു നടന്ന ഒരു ചങ്ങാതി ഉണ്ടായിരുന്നു നിനക്ക്…
ജീവൻ പണയം വെച്ചു നിന്നെ രക്ഷിക്കാൻ മുന്നിട്ടു ഇറങ്ങിയ ഒരു കട്ട ചങ്ക് ഉണ്ടായിരുന്നു…
പ്രേമിച്ച പെണ്ണിനെ അവളുടെ വീട്ടിൽ കേറി പൊക്കി നിന്റെ കൈകളിൽ ഭദ്രമായി ഏല്പിച്ച ഒരു കുഞ്ഞനുജനായി കൂടെ ഉണ്ടായിരുന്നു…
ഒരു പോലീസിനും നിന്നിലേക്ക് എത്തിക്കാതെ സ്വയം വരിച്ച ഒരുപാട് കേസുകൾ നിനക്കായ്‌ ഏറ്റുവാങ്ങിയ ഒരു ഗുണ്ട ഉണ്ടായിരുന്നു..
ആ പേര് നീ ആദ്യം വിളിക്കും വരേ നിന്നോട് ചേർന്ന് നിന്ന ഒരു പാവം ജഗൻ ഉണ്ടായിരുന്നു..
ഇഷ്ടങ്ങളെ താലോലിച്ചു…
കൂട്ടുകാരനെ നെഞ്ചോട് ചേർത്ത് കൂടെ നിർത്തി ചങ്ക് പറിച്ചു കൊടുത്ത ഒരു ജഗൻ..
ആ ജഗന്റെ എല്ലാം നശിപ്പിച്ചു നീ കടന്നു പോയപ്പോളും ഞാൻ നിന്നെ എതിർത്തില്ല വെറുത്തില്ല..
കാരണം അത്രേം ഇഷ്ടമായിരുന്നു ഡാ നിന്നെ എനിക്ക്..
പക്ഷെ ഒടുവിൽ നീ എന്നെയും വീഴ്ത്തി…
ജീവിതത്തിൽ നരകമെന്തെന്നു നീ എനിക്ക് കാണിച്ചു തന്നു…
എന്നിട്ടും കലി തീരാതെ സ്വന്തം ചോരയെയും നീ വീഴ്ത്തി…
എല്ലാരേം വിട്ട് നിന്റെ കൂടെ ഇറങ്ങി വന്ന ഒരു പ്രാണനെയും നീ ഉപേക്ഷിച്ചു…
ഒടുവിൽ…
ഒടുവിൽ നീയും വീണു വിഷ്ണു..
അല്ല…
നിന്നേ വീഴ്ത്തി വിഷ്ണു…
ഈ വീഴ്ച നീ ചോദിച്ചു വാങ്ങിയതാ..
അല്ല ഞാൻ നിനക്ക് തന്നതാ….
വിഷ്ണു ഒന്നു ഞെട്ടി….
വിശ്വാസം വരാത്ത പോലെ ജഗനെ നോക്കി….
അതേടാ.. നീ ഞെട്ടണ്ട
നിന്നേ ഇടിച്ചു തെറിപ്പിച്ച വണ്ടി ഓടിച്ചത് ഞാനാടാ..
ജഗൻ അവന്റെ മുഖത്തു നോക്കി പറഞ്ഞു തിരിഞ്ഞു നടന്നു…

ജഗൻ ഒന്നുടെ തിരിഞ്ഞു നോക്കി..
ഇനി നീ…
പാതിയിൽ നിർത്തി ജഗൻ..
ചൂണ്ടു വിരൽ അവനു നേർക്ക് ചൂണ്ടി പതിയെ ആട്ടി…
കേട്ടോടാ…

ഡോർ തുറന്നു ജഗൻ പുറത്തേക്ക് നടന്നു…
കണ്മുന്നിൽ നടന്ന അപകടം ഒന്നൂടെ ഓർത്തെടുക്കാൻ ശ്രമിച്ചു വിഷ്ണു..

അവസാനിച്ചു…

*********************************
ചെറിയ ഒരു ആക്സിഡന്റ്..
മൊത്തം തൊലി പോയിരിക്കുവാ..
അതോണ്ട് ഇങ്ങനെ എഴുതി എത്തിക്കാനേ കഴിഞ്ഞുള്ളൂ ട്ടാ..
എല്ലാരും ഷെമിക്കുക..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 7

മിഴി നിറയും മുമ്പേ: ഭാഗം 8

മിഴി നിറയും മുമ്പേ: ഭാഗം 9

മിഴി നിറയും മുമ്പേ: ഭാഗം 10

മിഴി നിറയും മുമ്പേ: ഭാഗം 11

മിഴി നിറയും മുമ്പേ: ഭാഗം 12

മിഴി നിറയും മുമ്പേ: ഭാഗം 13

മിഴി നിറയും മുമ്പേ: ഭാഗം 14

മിഴി നിറയും മുമ്പേ: ഭാഗം 15

Share this story