ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 11

എഴുത്തുകാരി: മിഴി വർണ്ണ

‘എനിക്ക് ചെക്കനെ ഇഷ്ടം ആയി….കല്യാണത്തിന് സമ്മതവും ആണ്.’
ഋതുവിനെ ഒന്നു കുത്താൻ വേണ്ടി ഓരോന്ന് ചോദിച്ച ഋഷി ആ മറുപടി കേട്ട് ഞെട്ടി. ഋഷി മാത്രം അല്ല..എല്ലാവരും ഞെട്ടി. പക്ഷേ ഋതുവിന്റെ വാക്കുകൾ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതു മറ്റൊരാളെ ആയിരുന്നു… ഋഷിയെ കാണാൻ വേണ്ടി ആ വീട്ടുപടിക്കൽ എത്തിയ അവന്റെ ആത്മാർത്ഥ സുഹൃത്തിനെ…ആ മനസ്സ് വല്ലാണ്ട് പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പി. പക്ഷേ അതൊന്നും ആരും അറിഞ്ഞില്ല എന്നു മാത്രം. അവൻ ഒരു ജീവശവം എന്നപോൾ മെല്ലെ തിരിഞ്ഞു നടന്നു.

‘നീ എന്താ പറഞ്ഞത്?? നിനക്ക് വിവാഹത്തിനു സമ്മതം ആണെന്നോ?? നിനക്ക് കല്യാണം കഴിക്കാൻ ഇത്രയ്ക്കും ആക്രാന്തം ഉണ്ടായിരുന്നോ?? എന്നിട്ട് ഈ ചേട്ടൻ അറിഞ്ഞില്ലല്ലോ. ‘

‘എല്ലാർക്കും ഞാൻ കല്യാണത്തിന് സമ്മതിച്ചു എന്നു കേക്കാൻ ആകുമല്ലോ ഇഷ്ടം… അതുകൊണ്ട് ആദ്യമേ നിങ്ങളുടെ ഒന്നും മനസ്സ് തകർക്കണ്ട എന്നുകരുതി പറഞ്ഞതാ സമ്മതം ആണെന്ന്….വീണു കിടന്ന ഒരാളെ സഹായിച്ചതിന് ഇത്രയും വലിയ പണി കിട്ടും എന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഇനി ആരേലും ചവാൻ കിടന്നാൽ പോലും ഞാൻ രക്ഷിക്കൂല. അഥവാ രക്ഷിച്ചാൽ കെട്ടുപ്രായം തികഞ്ഞ ആൺമക്കൾ ഇല്ലെന്ന് ആദ്യമേ ഉറപ്പിക്കും…എനിക്ക് വയ്യ ഇനി ഇതുപോലുള്ള സർപ്രൈസ് പെണ്ണുകാണലുകൾ താങ്ങാൻ…’

‘അപ്പോൾ നിനക്ക് ആക്ച്വലി സമ്മതം അല്ലേ?? ഞാൻ കരുതി തലവേദന ഇവിടുന്നു പോകാൻ പോകുവാണെന്നു. പെണ്ണ് വെറുതെ എന്നെ കൊതിപ്പിച്ചു. ‘

‘ദേ ഋഷിയെട്ടാ വെറുതെ എന്റെ കൈകൊണ്ടു ചവാൻ നിക്കല്ലേ. ധന്യേച്ചി… ചേച്ചിക്ക് പെട്ടെന്നൊന്നും വിധവ ആവണ്ട എന്നുണ്ടെങ്കിൽ ഈ ചേട്ടനെ എന്റെ കൺവെട്ടത്തു നിന്ന് കൊണ്ടുപോ… അല്ലേൽ ചെലപ്പോൾ ഞാൻ വല്ല ഉലക്കയ്ക്കും അടിച്ചു കൊല്ലും. ചേട്ടൻ ആണത്രേ ചേട്ടൻ. ‘

‘അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ…. ഇനി നിന്റെ ചേട്ടത്തിയെ കൊണ്ടു സംഹാരതാണ്ടവം ആടിക്കണ്ട…ഞാൻ ദ അപ്പുറത്ത് സാഗറിന്റെ അടുത്ത് പോകുവാ… അവനെ കണ്ടിട്ട് കുറച്ചു കാര്യം ഉണ്ട്….’

‘ആഹ് ചെല്ല് ചെല്ല്….ആ പ്രാന്തൻ തന്നെയാ ചേട്ടനു പറ്റിയ കമ്പനി. പാവം രുദ്രേട്ടൻ രണ്ടിന്റെയും ഇടയ്ക്കു കിടന്നു വട്ട് പിടിക്കും.’

‘പറയുന്നത് കൊണ്ടു ഒന്നും തോന്നല്ലേ പെങ്ങളെ…. ഈ ലോകത്ത് നിന്നെ നിലയ്ക്ക് നിർത്താൻ കഴിവുള്ള ഒരുത്തൻ ഉണ്ടെങ്കിൽ അതു സച്ചു മാത്രം ആണ്…നോക്കിക്കോ ഞങ്ങൾ അവനെ കൊണ്ടു നിന്നെ കെട്ടിക്കും.’

‘ആഹ് എന്നാൽ പെങ്ങളുടെ ജീവിതം കാണ്ടമൃഗം നക്കി എന്നു കരുതിയാൽ മതി.’

‘അതെന്താ വാവേ നീ അങ്ങനെ പറഞ്ഞത്?? ജീവിതം നായനക്കി എന്നൊക്കെ കേട്ടിട്ടുണ്ട്… ഇതെന്താ കാണ്ടമൃഗം നക്കിയ ജീവിതം.’

‘കൂട്ടുകാരനോട് ചോദിച്ചാൽ മതി. പറഞ്ഞു തരും…. അതും നല്ല വിശദമായി തന്നെ..’

‘ഓഹ് ശരി…. ഞാൻ അവനോടു ചോദിച്ചോളാം….എന്നാപ്പിന്നെ ഞാൻ ഒന്നു അപ്പുറത്തോട്ട് പോയിട്ടു വരാം.’

ഋഷി അതും പറഞ്ഞു സാഗറിന്റെ വീട്ടിലേക്ക് നടന്നു. ഋതു ആകട്ടെ അച്ഛനു നേരെയും തിരിഞ്ഞു. അച്ഛനെ കൊണ്ടു ആ കല്യാണത്തിന് സമ്മതം അല്ലാന്നു വിളിച്ചു പറയിക്കാതെ അവൾ അടങ്ങിയില്ല. വിളിച്ചു പറഞ്ഞു ആ ബന്ധം എന്നന്നേക്കുമായി അവസാനിച്ചു എന്നു കേട്ടപ്പോൾ ആണ് അവൾക്കു സമാധാനം ആയതു. അൽപ്പസമയം കഴിഞ്ഞു ഋഷിയും തിരിച്ചെത്തി. തന്റെ കല്യാണാലോചന മുടക്കിയ കാര്യം വളരെ സന്തോഷത്തോടെ പറയുന്ന അനിയത്തിയെ കണ്ടു ഋഷി കണ്ണും തള്ളിയിരുന്നു പോയി. ആ കല്യാണം മുടക്കാൻ ഉള്ള അവളുടെ പ്ലാൻ എയും പ്ലാൻ ബി ഒക്കെ കേട്ടു ഒരു കല്യാണം മുടക്കാൻ ലോകത്ത് ഇത്രയും വഴികൾ ഉണ്ടായിരുന്നോ എന്നു പോലും അവൻ ഒരു നിമിഷം ചിന്തിച്ചു പോയി.

‘അങ്ങനെ ചാപ്റ്റർ അനിരുദ്ധ് ക്ലോസ്…ഇനിപോയി സുഖമായൊന്നു ഉറങ്ങണം.’

അതും പറഞ്ഞു ഋതു മുകളിൽക്കു പോയി. ബാൽക്കണിയുടെ വാതിൽ അടയ്ക്കാൻ തുടങ്ങുപോൾ ആണ് അപ്പുറത്തു ചന്ദ്രനെയും നോക്കിനിൽക്കുന്ന Mr.കാണ്ടാമൃഗത്തിനെ കണ്ടതു.

‘ഇങ്ങേരു ഇതു എന്തോന്ന് സ്വപ്നം വല്ലതും കണ്ടു നിക്കുവാണോ?? മ്മ്…മിക്കവാറും പൊക്കം വെച്ച് വെച്ച് എങ്ങനെ ചന്ദ്രനിൽ എത്താം എന്നു ആലോചിക്കുക ആയിരിക്കും….ആ പാവം ചന്ദ്രന് എങ്കിലും സ്വസ്ഥത കൊടുക്ക് മനുഷ്യാ…

ആഹ് എന്തോ ചെയ്യട്ടെ…. എനിക്ക് ഉറക്കം വരുന്നു..’
ഋതു ബാൽക്കണി ഡോറും അടച്ചു ഉറങ്ങാനായി പോയി.

പിറ്റേന്ന് അവൾ എന്നത്തേയും പോലെ രാവിലെ എണീറ്റു കുളിച്ചു ഒരുങ്ങി ബാഗും ഒക്കെ ആയിട്ട് നേരെ അപ്പച്ചിടെ വീട്ടിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എത്തി. ചെന്നു കേറുമ്പോൾ തന്നെ കണ്ടു പൂമുഖത്തിരുന്നു പത്രം വായിക്കുന്ന അമ്മാവനെ. ഗേറ്റ് തുറന്നു വരുന്ന ഋതുവിനെ കണ്ടിട്ട് ആണെന്ന് തോന്നുന്നു അമ്മാവൻ പത്രം കുറച്ചു കൂടി അടുപ്പിച്ചു വെച്ചു ഋതു വന്നതു താൻ കണ്ടിട്ടേ ഇല്ല എന്നു അഭിനയിച്ചു കൊണ്ടു വായന തുടങ്ങി. ഇന്നലെ പെണ്ണുകാണാൽ ചടങ്ങിന് കൂട്ടുനിന്നതിനുള്ള വഴക്ക് കേക്കാതിരിക്കാൻ പെടുന്ന പാടാണ് ഇതൊക്കെയെന്ന് ഋതുവിന് ആദ്യമേ മനസിലായി. അവൾ ഡോർ തുടർന്ന് അകത്തേക്ക് പോയത് പോലെ ഭാവിച്ചു. കൊലുസിന്റെ ശബ്ദം അകന്നു പോയയെന്ന് ഉറപ്പു വരുത്തി അമ്മാവൻ പത്രം മടക്കിയതും സൈഡിൽ ഇളിക്കു കൈയും കുത്തി തന്നെയും നോക്കി നിൽക്കുന്ന ഋതുവിനെ ആണ് അദ്ദേഹം കണ്ടത്.

‘മോൾ അകത്തു പോയില്ലായിരുന്നോ?? ‘

‘ഇല്ലല്ലോ…. അങ്ങനെ അങ്ങു പോകാൻ പറ്റില്ലല്ലോ. ചില കണക്കുകൾ ഒക്കെ പറഞ്ഞു തീർക്കാൻ ഇല്ലേ അമ്മാവാ?? ‘

‘എന്തു കണക്കാ വാവേ… അമ്മാവൻ ഒന്നും അറിഞ്ഞില്ലല്ലോ!’

‘ദേ എല്ലാം ഒപ്പിച്ചു വെച്ചിട്ട് പൊട്ടൻ കളിക്കല്ലേ…ഇന്നലെ എന്റെ ബലി നടന്നപ്പോൾ ഒരു ബന്ധവും ഇല്ലാത്ത പോലെ ഇരുന്നിട്ട് വാവേന്നു ഒക്കെ വിളിച്ചു വന്നാൽ ഉണ്ടല്ലോ…. പോ വാവക്ക് മിണ്ടണ്ട.’

‘പെട്ടുപോയതാ മോളൂസേ..അവർ ഇങ്ങനെ പെട്ടെന്ന് വരും എന്നു ഞങ്ങൾ കരുതിയോ.. അല്ലാണ്ട് എന്റെ പൊന്നിനോട് പറയാതെ അമ്മാവൻ ഇങ്ങനെ ഉള്ള പരുപാടിക്കു നിക്കോ?? സംശയം ഉണ്ടേൽ മോൾ അപ്പച്ചിയോട് ചോദിക്ക്.’

‘എന്തു അപ്പച്ചിയോട് ചോദിക്കുന്ന കാര്യം ആണ് അമ്മാവനും മരുമോളും കൂടി പറയുന്നത്.??’

‘അതു ഇന്നലത്തെ പെണ്ണുകാണാലിന്റെ കാര്യം ആണ് നന്ദേ…നീ പറ… ഇന്നലെ നമ്മൾ പെട്ടുപോയത് അല്ലേ??? അല്ലാണ്ട് മോൾ അറിയാതെ ഇങ്ങനെ ഒരു കാര്യത്തിനു നമ്മൾ കൂട്ട് നിൽക്കോ?? ‘

‘ശരിയാ മോളേ…. ഇന്നലെ അവർ പെട്ടന്ന് വന്നു കേറിയപ്പോൾ ഞങ്ങൾ പെട്ടുപോയതാ. ധന്യയുടെ ബന്ധുക്കൾ അല്ലേ?? അതോണ്ട് പിണക്കിയാൽ അവൾക്കു ആകില്ലേ ചീത്തപ്പേര്. ഇതിപ്പോൾ കണ്ടു മോൾക്ക് താല്പര്യം ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞു…അതാകുമ്പോൾ ഇലയ്ക്കും കേടില്ല..മുള്ളിനും കേടില്ല….മോൾ അതു വിട്ടേക്ക്. ‘

‘മ്മ്….ഈ മുള്ളിന്റെ മുന ഓടിയാതെ പ്രശ്‌നം തീർന്നത് കൊണ്ടു ഒക്കെ. അല്ലേൽ ഇവിടെ മൂന്നാം ലോകമഹാ യുദ്ധം നടന്നേനെ…പിന്നെ ഒരു കാര്യം. ഇനി എന്തു പ്രശ്‌നം വന്നാലും നിങ്ങൾ രണ്ടു പേരും എന്നെ സപ്പോർട്ട് ചെയ്യണം. ഡീൽ??? ‘

‘ഡീൽ… ‘ അമ്മാവനും അപ്പച്ചിയും ഒരുമിച്ചു പറഞ്ഞു.

‘ഒക്കെ. ഇന്നു കാപ്പി എന്തുവാ രാവിലെ?? ‘

‘ഇല അട ആണ്…മോൾക്ക് വലിയ ഇഷ്ടം അല്ലേ?? ‘

‘എന്തു ചോദ്യം ആണ് അപ്പച്ചി… ഇഷ്ടം ആണോന്നോ! ഭയങ്കര ഇഷ്ടം ആണ്. വേഗം വന്നു എടുത്തു താ…അല്ലേൽ വേണ്ട. ഇന്നലെ എന്ന ഒറ്റയ്ക്ക് ആക്കി കളം മാറിയതിനു പണിഷ്‌മെൻറ് ആയിട്ട് ഇന്ന് എനിക്ക് വാരി താ. ‘

‘അതിനെന്താ എന്താ മോളേ…. എന്റെ വാവക്കു അപ്പച്ചി വാരി താരല്ലോ. ഇപ്പോൾ ഒരാളെ വാരി കൊടുത്തു അങ്ങു വിട്ടതെ ഉള്ളൂ. ‘

അപ്പച്ചിയും മരുമോളും സംസാരിച്ചും പറഞ്ഞു അകത്തേക്ക് പോണത് കണ്ടു അമ്മാവൻ വീണ്ടും പത്രം വായിക്കാൻ തുടങ്ങി.

‘മ്മ്….അപ്പച്ചി സൂപ്പർ ടേസ്റ്റ്…. അപ്പച്ചിയുടെ കൈപ്പുണ്യം..ഒരു രക്ഷയും ഇല്ല.’

‘ഒരുപാട് സോപ്പിങ് ഒന്നും വേണ്ട… ഫുൾ കഴിച്ചിട്ടേ ഇന്നു വിടൂ. ‘

‘അതൊക്കെ ഞാൻ കഴിക്കാം… അല്ല അപ്പച്ചി ഈ പാല് ആർക്കാ?? അതും കുങ്കുമപ്പൂവ് ഒക്കെ ഇട്ട പാല്. സാരുക്കുട്ടി പാല് കുടിക്കാതെ പോയോ?? ‘

‘ഇതു സാരുനു അല്ല മോളേ… സച്ചൂട്ടനു വേണ്ടി ആണ്.’

‘സച്ചുയേട്ടനോ….ചേട്ടന് പാല് ഇഷ്ടം അല്ലല്ലോ?? ഇപ്പോൾ എന്തു പറ്റി?? ‘

‘ആഹ് ഡൽഹിയിൽ പോയിട്ടു വന്നപ്പോൾ തുടങ്ങിയ ശീലം ആണ്. അവന്റെ ഏതോ കൂട്ടുകാരി പറഞ്ഞു ഇവൻ ഒരുപാട് നിറം മങ്ങിപോയിന്നു. ആ കുഞ്ഞു കൊടുത്തു വിട്ടതാ കുങ്കുമപ്പൂവ്… എന്തോ വൃന്ദയെന്നോ മറ്റോ ആണ് പേര്.’

വൃന്ദ എന്ന പേര് കേട്ടതും ഋതു ചുമയ്ക്കാൻ തുടങ്ങി. അതു കണ്ടു അപ്പച്ചി അവളുടെ തലയ്ക്കു തട്ടി വെള്ളം ഒക്കെ കൊടുത്തു. കക്ഷി അതോടെ ഭക്ഷണം കഴിക്കൽ നിർത്തി എഴുന്നേറ്റു. എത്ര നിർബന്ധിച്ചിട്ടും അവൾ പിന്നെ കഴിച്ചില്ല.

‘ഈ കുഞ്ഞിന് ഇതു എന്തു പറ്റി?? ഇലയട ബാക്കി വെയ്ക്കാതെ കഴിക്കുന്ന കൊച്ചായിരുന്നു. ‘

അപ്പച്ചി മനസ്സിൽ ആലോചിച്ചു കൊണ്ടു അടുക്കളയിലേക്ക് പോയി.

‘അയാളുടെ ഒരു പാലു കുടി….അതും അവൾ പറഞ്ഞിട്ട് ഇന്നോളം ഇല്ലാത്ത ഒരു ശീലം. നിറം മങ്ങാൻ ഇങ്ങേരു വല്ല വെള്ളിയോ ചെമ്പോ എങ്ങാനും ആണോ.. എന്റെ ചേട്ടന്റെ നിറവും ഗുണവും നോക്കാൻ അവൾ ആരാ. ആരെന്തു പറഞ്ഞാലും അതു കേട്ട് തുള്ളാൻ ഇവിടെ ഒരു പ്രാന്തനും.

ശെരിയാക്കി താരാടോ ഇനി ഈ ജന്മത്തു താൻ പാല് കുടിക്കൂല. കുങ്കുമപ്പൂവ് ഇട്ട പാലല്ല… നൂറു ചെറുനാരങ്ങയുടെ ശക്തി ഉള്ള പാലാണ് തനിക്കു ഞാൻ തരാൻ പോണത്. ‘

എന്തോ മനസ്സിൽ ഉറപ്പിച്ചു ഋതു അടുക്കളയിലേക്ക് നടന്നു. അവിടെ നിന്നു ഒരു കൈയിൽ കുറച്ചു വിമും ഒരു കൈയിൽ പഞ്ചാരസാരയും എടുത്തു കൊണ്ടു വന്നു പാൽഗ്ലാസിൽ ഇട്ടു നന്നായി ഇളക്കി.

‘പാല് ഒന്നും പിരിയല്ലേ എന്റെ കൃഷ്ണ….ആഹ് പിരിഞ്ഞാലും അടുക്കളയിൽ കേറാത്ത അങ്ങേർക്ക് പിരിഞ്ഞ പാലും പിരിയാത്ത പാലും ഒന്നും അറിഞ്ഞൂടാ. ഇന്ന് തന്റെ ഊണും ഉറക്കവും എല്ലാം ബാത്റൂമിൽ ആയിരിക്കും Mr. കാണ്ടാmrgam. കുറേ നാളു കൊണ്ടു തനിക്കു ഒരു പണി തരണം എന്നു കരുതിയത് ആണ്. ഇന്നു കിട്ടിയ ചാൻസ് ഞാൻ കളയില്ല മോനേ.’

ഋതു പാലെല്ലാം കലക്കി അടച്ചു വെച്ചു കഴിഞ്ഞപ്പോൾ ആണ് സച്ചു താഴേക്ക് വന്നത്. ടേബിളിനു അടുത്തു നിൽക്കുന്ന ഋതുവിനെ കണ്ടു ഒരു പുച്ഛം നിറഞ്ഞ ചിരിയും ചിരിച്ചു കൊണ്ടു ഒറ്റവലിക്കു അവൻ ആ പാലു മുഴുവൻ കുടിച്ചു.

‘അയ്യോ….അതു കലങ്ങിയില്ല എന്നു തോന്നുന്നു ചേട്ടാ…നന്നായിട്ട് ജൂനിയർ ഹോർലിക്‌സ് കലക്കി ഒരു ഗ്ലാസ് കൂടി എടുക്കട്ടെ?? ‘

സാഗറിന്റെ (mr.കാണ്ടാമൃഗം) ഒറ്റവലിക്കുള്ള പാലുകുടി കണ്ടു ഋതു ആത്മഗതം പറഞ്ഞു. പക്ഷേ ഒരൽപ്പം ഒച്ച കൂടിയത് കൊണ്ടു ഋഷി അതു കേട്ടു.

‘എന്നെ ജൂനിയർ ഹോർലിക്‌സ് കുടിപ്പിക്കാതെ ആദ്യം വല്ല കോംപ്ലാനും കുടിച്ചു നീ പൊക്കം വെയ്ക്കാൻ നോക്ക്. എന്നിട്ടു എന്നെ കുടിപ്പിക്കാട്ടോ കിളി കുഞ്ഞേ.’

‘ഓഹ് ആയിക്കോട്ടോ. ‘കോംപ്ലാൻ ഒക്കെ കുടിച്ചു പൊക്കം വെയ്ക്കും ആയിരുന്നു എങ്കിൽ എനിക്ക് എവറെസ്റ്റിനെക്കാൾ പൊക്കം കാണുമായിരുന്നു’… ‘
ലാസ്റ്റ് part ഋതു മനസ്സിൽ ആണ് പറഞ്ഞത്.

വീണ്ടും ഒരു പുച്ഛം നിറഞ്ഞ ചിരിയും ചിരിച്ചു കൊണ്ടു സച്ചു മുകളിലേക്ക് പോയി. പക്ഷേ അവന്റെ പോക്ക് കണ്ടു ഋതു മനസ്സിൽ കൈകൊട്ടി ചിരിക്കുവായിരുന്നു.

‘എന്റെ നൂറു ചെറുനാരങ്ങയുടെ ശക്തി പെട്ടെന്ന് പ്രവർത്തിച്ചു തുടങ്ങിയാൽ വൈകുന്നേരം വരുമ്പോൾ 1500 വർഷം പഴക്കം ഉള്ള ഒരു ഫോസിൽ ടൈപ്പ് കണ്ടമൃഗത്തേക്കാണാം. തന്റെ ഷോ ഇന്നത്തോടെ തീർന്നു കിട്ടും Mr. കണ്ടാമൃഗം.. അല്ലെങ്കിൽ ഞാൻ തീർക്കും. എന്റെ നൂറു ചെറുനാരങ്ങ പരമ്പര ദൈവങ്ങളെ…എന്റെ ഈ അഭിലാഷം നടത്തി തന്നാൽ ഞാൻ ആ കണ്ടാമൃഗത്തെ കൊണ്ടു അഞ്ച് പാക്കറ്റ് ORS പൌഡർ കലക്കി കുടിപ്പിച്ചോളാമേ.

ആ വൃന്ദയെ എന്നേലും എന്റെ കൈയിൽ കിട്ടും…അന്ന് അവളുടെ പതിനാറടിയന്തിരം നടത്തും ഞാൻ….കൊറേ കാലം ആയി മനുഷ്യന്റെ മനസമാധാനം കളയാൻ തുടങ്ങിയിട്ട്. ‘

ഓരോന്ന് ആലോചിച്ചു നിന്നു സമയം ഒരുപാട് വൈകിയിരുന്നു. അപ്പച്ചിയോടും അമ്മവനോടും യാത്ര പറഞ്ഞിട്ട് അവൾ ഇറങ്ങി. ഒരുപാട് താമസിച്ചതു കൊണ്ടു ചഞ്ചലയോട് ‘ഇന്നു തന്നെ കാത്തു നിൽക്കണ്ട. നേരെ കോളേജിൽ വന്നോളാം’ എന്നവൾ ഫോൺ ചെയ്തു പറഞ്ഞു.

‘ഓയ്…കാന്താരി…’

തിരക്കിട്ടു നടക്കുന്നതിന് ഇടയ്ക്കു ആണ് ഋതു ആ വിളി കേട്ടത്. തിരിഞ്ഞു നോക്കാതെ തന്നെ അതു രുദ്രേട്ടൻ ആണെന്ന് അവൾക്ക് മനസിലായി.

‘എന്താണ് കാന്താരി…. ഇത്ര തിരക്കിട്ടു ഓടുന്നത്… താമസിച്ചോ ഇന്നു?? ‘

‘ആഹ് ഏട്ടാ…. കുറച്ചു പണി ഉണ്ടായിരുന്നു. അതാണ് താമസിച്ചത്. എനിക്ക് ബസ്സ് സ്റ്റോപ്പ് വരെ ഒരു ലിഫ്റ്റ് തരോ?? ‘

‘ഓഹ് അതിനെന്താ…. നീ കയറൂ. ‘

ഋതു വേഗം രുദ്രന്റെ വണ്ടിയിൽ കയറി…പക്ഷേ ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ബസ് പോയിരുന്നു. ബസ്സ് സ്റ്റോപ്പിൽ ആണെങ്കിൽ ഒറ്റ മനുഷ്യരും ഇല്ല. കോളേജ് വഴി പോകുന്ന അടുത്ത ബസ് വരാൻ ഇനി 20 മിനിറ്റ് കഴിയും.

‘ഇന്നെന്താ കാന്താരി…. കൂട്ടുകാരി ഇല്ലേ?? അതോ അവൾ നിന്നെ കളഞ്ഞിട്ട് ബസ്സിൽ കേറിപോയോ?? ‘

‘താമസിച്ചത് കൊണ്ടു ഞാനാ അവളോട് പൊയ്‌ക്കോളാൻ പറഞ്ഞത്. ഇനി എന്തായാലും അങ്ങു എത്തുമ്പോൾ താമസിക്കും. ആ Hodയുടെ ചീത്ത രാവിലെ കേക്കേണ്ടി വരോല്ലോ എന്റെ കൃഷ്ണ.’

‘നീ ടെൻഷൻ ആകാതെ എന്റെ കാന്താരി…. ഞാൻ അല്ലേ ഇവിടെ നിക്കുന്നത്. രുദ്രൻ എവിടെ ഉണ്ടോ അവിടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ട്. നിന്റെ കോളേജ് ഇവിടുന്നു അര മണിക്കൂർ ദൂരം അല്ലേ ഉള്ളൂ. ഞാൻ നിനക്ക് ലിഫ്റ്റ് തരാം. എനിക്കും ആ വഴിയാ പോകേണ്ടേ.’

‘ആണോ…. എന്നാൽ ഇതു നേരുത്തേ പറഞ്ഞൂടായിരുന്നോ എന്റെ ചേട്ടാ… വെറുതെ എന്നെ ടെൻഷൻ ആക്കി. അപ്പോൾ ഇന്നു കോളേജിൽ എന്റെ എൻട്രി ബുള്ളറ്റിൽ തന്നെ ആകട്ടെ. അപ്പൊ എങ്ങനെ പോകുവല്ലേ….!’

‘അതേല്ലോ….നീ പിടിച്ചു ഇരുന്നോടി കാന്താരിരിപ്പെണ്ണേ.’

‘അതൊക്കെ ഞാൻ എറ്റൂ… ഏട്ടൻ വണ്ടി എടുക്ക്. ‘

രുദ്രൻ വണ്ടി സ്റ്റാർട്ട് ചെയ്തു… ഋതു ആണെങ്കിലോ കാഴ്ച്ചകൾ ഒക്കെ കണ്ടു ആസ്വാദിച്ചു ഇരിക്കുകയായിരുന്നു. തന്റെ മനസ്സിൽ ഉള്ള കാര്യം ഋതുവിനോട് പറയാൻ ഇതിലും നല്ല ഒരു അവസരം ഇനി കിട്ടില്ല എന്ന് മനസിലായ രുദ്രൻ എന്തു വന്നാലും തന്റെ മനസിലുള്ള ഇഷ്ടം അവളെ അറിയിക്കാൻ തന്നെ തീരുമാനിച്ചു.

‘ഞാൻ ഇന്നലെ സന്ധ്യയ്ക്കു ഋഷിയോട് ഒരു കാര്യം പറയാൻ നിന്റെ വീട്ടിൽ വന്നിരുന്നു.’

‘ആണോ?? എന്നിട്ട് ഞാൻ കണ്ടില്ലല്ലോ. ഏട്ടൻ വന്ന കാര്യം ആരും പറഞ്ഞതും ഇല്ലല്ലോ.’

‘അതു ഞാൻ വാതിൽ വരെ വന്നിട്ട് തിരിച്ചു പോയി… ഒരു എമർജൻസി കാൾ വന്നു.’

‘ആഹ്…. അല്ല എന്തായിരുന്നു ചേട്ടനോട് പറയാൻ വന്നത്?? ‘

‘ഓഹ് അതോ…എന്റെ മറ്റേ മെന്റൽ CEO ഉണ്ടല്ലോ… അങ്ങേരു ഇവിടെ കൊച്ചിയിൽ കമ്പനിയുടെ പുതിയ ബ്രാഞ്ച് തുടങ്ങുന്നു. ഇന്ത്യയിൽ നാലു ബ്രാഞ്ച് ഓപ്പൺ ചെയുവാണ്. സൗത്ത് സെന്റർ കൊച്ചി ആണ്. ഞാൻ ഇവിടുത്തുകാരൻ ആയതു കൊണ്ടു ബ്രാഞ്ച് ഹെഡ് ഞാൻ ആയിരിക്കും. ചുരുക്കി പറഞ്ഞാൽ എനിക്ക് ഇനി തിരിച്ചു പോണ്ട. എല്ലാ വീക്ക്എൻഡിലും നാട്ടിലും വരാം. അതു പറയാനായിരുന്നു ഞാൻ വന്നത്.’

‘അതു എന്തായാലും പൊളിച്ചു….അപ്പോൾ ഇനി ഏട്ടൻ ഇവിടെ ഒക്കെ തന്നെ കാണും. I am so happy. Congrats ഏട്ടാ.’

‘താങ്ക്‌സ് ടി കാന്താരി…..പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. ‘

‘എന്താ ഏട്ടാ…. ഏട്ടൻ പറ.’

‘അതു….അതു…. അന്ന് ഞാൻ എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞില്ലേ. ആ കാര്യം ആണ്. ‘

‘ആണോ…. എന്നാൽ വേഗം പറ. അതിനു ഇത്രയ്ക്കും മുഖവുര എന്തിനാ??’

‘ഋതു….അതു….അതു… ഞാൻ ഇനി പറയാൻ പോകുന്ന കാര്യം നിനക്ക് ഇഷ്ടം ആയില്ല എങ്കിൽ ഇവിടെ വെച്ചു മറന്നേക്കണം. ഇതിന്റെ പേരിൽ എന്നോട് ദേഷ്യം കാണിക്കരുത്. ഋഷിയോടും സാഗറിനോടും എന്തായാലും ഇപ്പോഴേ ഈ കാര്യം പറയുകയും ചെയ്യരുത്. ‘

‘ശേഡേയ്….ഇതു എന്താ ഇങ്ങനെ… എന്തും വെട്ടിതുറന്നു പറയുന്ന ചേട്ടന് ഇതു എന്തു പറ്റി?? ഏട്ടൻ എന്തായാലും പറ… ആരും അറിയില്ല. അല്ലേലും എന്നോട് പറയാൻ ന്താ പ്രശ്‌നം? ‘

‘നിന്നോട് പറയാൻ ആണ് ഏറ്റവും പ്രശ്‌നം….അതു എനിക്ക്…..എനിക്ക്…..’

രുദ്രൻ ഒരല്പം പേടിയോടെ ആണെങ്കിലും തന്റെ ഉള്ളിൽ ഉള്ള ഇഷ്ടം ഋതുവിനോട് പറയാൻ തന്നെ തീരുമാനിച്ചു. കാരണം തന്റെ ഈ പ്രശ്‌നം പരിഹരിക്കാൻ ഋതുവിനു മാത്രമേ സാധിക്കൂ എന്നു അവനു നന്നായി അറിയാം…. തുടരും

(അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ!)

ഋതുസാഗരം: ഭാഗം 11

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story