World

ഇനി ഞങ്ങളുടെ ഊഴം: വ്‌ളാദിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. തീയതി അറിയിച്ചിട്ടില്ലെങ്കിലും ഇതിനായുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ലാവ്‌റോവ് അറിയിച്ചു.

മൂന്നാംതവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നരേന്ദ്രമോദി റഷ്യ സന്ദർശിച്ചിരുന്നു. ഇനി ഇന്ത്യ സന്ദർശിക്കേണ്ട സമയമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം റഷ്യ സ്വീകരിച്ചു. പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ലാവ്‌റോവ് പറഞ്ഞു

യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുടിൻ ഇന്ത്യയിലേക്ക് എത്തുന്നത്. 2030ലെ സാമ്പത്തിക മാർഗരേഖയുടെ വളർച്ച ലക്ഷ്യമിട്ടാണ് റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം.

Related Articles

Back to top button
error: Content is protected !!