National

മണിക്കൂറുകളോളം ബന്ദിയാക്കി, വൈദികരെ മർദിച്ചു, ബൈബിൾ വലിച്ചെറിഞ്ഞു; നേരിട്ട അക്രമം വിവരിച്ച് കന്യാസ്ത്രീ

ഒഡീഷയിൽ നേരിട്ട ആക്രമണത്തെ കുറിച്ച് വിവരിച്ച് കന്യാസ്ത്രീ എലേസ ചെറിയാൻ. രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിച്ചെന്നും ബൈബിൾ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ പറഞ്ഞു. ബിജെപി ഭരണമാണ് ഇവിടെയെന്ന് ഓർക്കണമെന്ന് പറഞ്ഞ് അക്രമികൾ ആക്രോശിച്ചതായും എലേസ ചെറിയാൻ പറഞ്ഞു

പ്രാർഥന കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ആളുകൾ വന്ന് തടഞ്ഞത്. ഒപ്പമുള്ളവരെ ക്രൂരമായി മർദിച്ചു. ബൈക്കിന്റെ എണ്ണ വരെ ഊറ്റിക്കളഞ്ഞെന്നും ഇവർ പറയുന്നു. ഒഡീഷയിലെ ജലേശ്വറിലാണ് കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കുമെതിരെ ബജ്‌റംഗ് ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്

മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും അക്രമികൾ കയ്യേറ്റം ചെയ്തു. ജലേശ്വർ ഇടവക വികാരി ഫാദർ ലിജോ നിരപ്പേൽ, ബാലസോർ രൂപത, ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് ആക്രമണത്തിന് ഇരയായത്.

Related Articles

Back to top button
error: Content is protected !!