Gulf
സഊദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് രണ്ട് വാഹനങ്ങളെ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാനാവൂവെന്ന് അധികൃതര്‍
റിയാദ്: രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂവെന്ന് സഊദി സര്‍ക്കാര്‍ വ്യക്തമാക്കി. സഊദി ട്രാഫിക് ഡയരക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാളുടെ പേരില്‍ രണ്ട് സ്വകാര്യവാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂവെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അബ്ഷീര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സ്വന്തം പേരിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറ്റൊരു വ്യക്തിയുടെ നമ്പര്‍ പ്ലേറ്റുമായി മാറ്റാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാറ്റാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന് മതിയായ കാലാവധിയുള്ള രജിസ്‌ട്രേഷനും ഇന്‍ഷൂറന്‍സും ഉണ്ടാവുന്നതിനൊപ്പം വകുപ്പില്‍ അടക്കേണ്ട ഫീസുകളും പൂര്‍ത്തീകരിച്ചാലെ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.