പോർച്ചുഗലിൽ കാട്ടുതീ; ഒരു മരണം: സ്പെയിൻ അതീവ ജാഗ്രതയിൽ

യൂറോപ്പിന്റെ തെക്ക് ഭാഗങ്ങളിൽ കാട്ടുതീ അതിരൂക്ഷമായി തുടരുന്നു. പോർച്ചുഗലിലും സ്പെയിനിലും കടുത്ത ചൂടും ശക്തമായ കാറ്റും കാരണം തീ അതിവേഗം പടരുകയാണ്. മാഡ്രിഡിന് സമീപം ട്രെസ് കാന്റോസിലെ ഒരു പ്രാദേശിക നേതാവാണ് തീയിൽ പൊള്ളലേറ്റ് മരിച്ചത്.
തീ നിയന്ത്രിക്കാൻ ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. സ്പെയിനിലെ കാലാവസ്ഥാ ഏജൻസി 50 പ്രവിശ്യകളിൽ 43 എണ്ണത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ യൂറോപ്പിൽ കാട്ടുതീ പടർന്നിരുന്നു. 2022-ൽ മാത്രം ഉഷ്ണതരംഗവും അനുബന്ധ രോഗങ്ങളും കാരണം 61,000-ത്തിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിൽ കൂടുതലും ഇറ്റലി, ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലാണ്.
കാലാവസ്ഥാ വ്യതിയാനമാണ് യൂറോപ്പിലെ കാട്ടുതീയുടെ പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.