National

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു; മൂന്ന് പേർക്ക് പരുക്ക്

ഛത്തീസ്ഗഡിലെ ബിജാപ്പൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു, മൂന്ന് പേർക്ക് പരിക്ക്. ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവൻ നഷ്ടമായത്. ജില്ലാ റിസർവ് ഗാർഡ് ജവാനാണ് വീരമൃത്യു വരിച്ചത്.

ഡിആർജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളിൽ നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്.

നിഗേഷ് നാഗ് എന്ന ജവാനാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ് മൂന്ന് സൈനികർക്ക് സംഭവസ്ഥലത്ത് വെച്ച് പ്രഥമശുശ്രൂഷ നൽകി. ഇവരെ വനമേഖലയിൽ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!