Novel

💕എൻ ജീവനേ…💕: ഭാഗം 5

[ad_1]

രചന: സാന്ദ്ര വിജയൻ

പിറ്റേന്ന് “അമ്മായീ… കിങ്ങു എവിടെ കണ്ടില്ലല്ലോ?” അപ്പു (അശ്വിൻ ) ” അവളും ദിയയും ദേവു മോളുമൊക്കെ കൂടി ജിത്തുവിന്റെ ഒപ്പം പോയി. ക്ലിനിക്കൊക്കെ ഒന്ന് കാണാൻ” (അമ്മായി) ” ഹോ നന്നായി”😌 “മോനെന്തെങ്കിലും പറഞ്ഞോ?”🤨 “ഹേയ് ഇല്ല. അവരെപ്പൊ വരൂന്നെങ്ങാനും പറഞ്ഞോ?” “ഇനിയിപ്പൊ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നേരത്ത് നോക്കിയാമതി” ( ഇന്ന് അവൾക്കുള്ള പണി കൊടുക്കണം. കൂട്ടിന് അഭിയെയും കൂട്ടി.

വേറൊന്നും കൊണ്ടല്ല അല്ലെങ്കി അവൻ തന്നെ ചിലപ്പോ കെണിയിൽ അകപ്പെട്ടാലോ.അങ്ങനെ എല്ലാരും അടുക്കളയിലും മറ്റും തിരക്കിലായപ്പോ ഞാനും അഭിയും നേരെ ആ കാന്താരിയുടെ മടയിലേക്ക് ചെന്നു.) ” അപ്പുവേട്ടാ സൂക്ഷിച്ചും കണ്ടും ചെയ്തേക്കണം അവള് നമ്മള് വിചാരിക്കുന്നതു പോലെയല്ല ഇത്തിരി തരികിടയാ” “അനുഭവം ഗുരു അല്ലേ”🤭

(അങ്ങനെ കട്ടിലിന്റെ മുകളിൽ കസേരയും വലിച്ചിട്ട് അഭിയെ പിടിക്കാൻ ഏൽപ്പിച്ച് അതിന്റെ മുകളിൽ വലിഞ്ഞു കയറി. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കടലാസ് പൊതിയെടുത്ത് അതിലെ അസ്സല് നായ്കരുണ പൊടി ഫാനിന്റെ മുകളിലങ്ങ് വിതറി.) ” ടാ നമ്മള് ഉദ്ദേശിച്ചപോലെ ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞു. ഇനി അവള് വരണം ഇവിടെ എന്നാലെ ബാക്കി നടക്കൂ.” “അത് കുറച്ച് കഴിഞ്ഞാ വരോലോ.

അതുവരെ വെയിറ്റ് ചെയ്യാം എന്നാ പിന്നെ ഇവിടെ തന്നെ ഇരിക്കാം. ജനലിലൂടെ അവര് വരുന്നത് കാണാലോ അപ്പൊ എഴുന്നേറ്റ് പോയാ പോരെ… ഏട്ടനാ ഫാനിട്ടേ ചൂടെടുത്തിട്ടും പാടില്ല.” ” ആ…. ടാ പൊട്ടാ ഫാനിട്ടിട്ടു വേണം നമ്മള് രണ്ടും കൂടി ഇരുന്ന് ചൊറിയാൻ.🤦🏻 കുരുത്തംകെട്ടവനെ ഇപ്പൊ പണി പാളിയേനെ. നീ ഇവിടെ ഇരിക്കണ്ട പുറത്ത് നല്ല കാറ്റുണ്ട് നമുക്ക് അവിടെ പോയി ഇരുന്ന് കാറ്റ് കൊള്ളാം. ” ശരി പുറത്തെങ്കിൽ പുറത്ത് കാറ്റ് കൊണ്ടാ മതി”☺️ * * * * * * * * **

അതേ സമയം ക്ലിനിക്കിൽ ” ദേ ഇതാണ് എന്റെ ക്യാബിൻ. നിങ്ങളിരിക്ക് ഞാൻ കോഫി എടുക്കാൻ സ്റ്റാഫിനോട് പറയാം. ” (ജിത്തു) ” ഡോക്ടർ ജയകൃഷ്ണൻ. ക്യാബിൻ കൊള്ളാം അല്ലേ”( ദിയ) ” അതെ. എനിക്കും ആഗ്രഹം ഉണ്ടായിരുന്നതാ ഇതുപോലെ വെള്ള കോട്ടൊക്കെ ഇട്ട് ഇരിക്കണമെന്ന്!”😢(ദേവു) ” അതിനെന്താ ഇപ്പൊ പ്രശ്നം. നീ ജിത്തുവേട്ടനോട് പറ ആ കോട്ടൊന്ന് ഊരി തരാൻ നമ്മുടെ ഏട്ടനല്ലേ സമ്മതിക്കാതിരിക്കില്ല.”😜 (ഗായത്രി) “

അതല്ല ചേച്ചീ ഡോക്ടർ ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന്.” “പിന്നെ എന്തുകൊണ്ടാ നീ ഹ്യുമാനിറ്റീസ് എടുത്തത് സയൻസ് എടുത്താ പോരായിരുന്നോ.”🤔 ” എന്റെ കിങ്ങൂ അതിന് ആഗ്രഹം ഉണ്ടായാൽ മാത്രം മതിയോ പഠിക്കാനുള്ള വിവരമെങ്കിലും വേണ്ടെ.” 🤭(ദിയ) ” കളിയാക്കണ്ട ഞാൻ ഒരു ആർക്കിയോളജിസ്റ്റെങ്കിലും ആകും.”😏 ” എന്നാ മതി”😊 ” പിന്നെ ഇന്നലെ നീയാണോ അഭിയ്ക്ക് പണി കൊടുത്തത് ?” (ദിയ)🤨 ” അതെ. നിങ്ങൾക്കെങ്ങിനെ മനസിലായി “😁

” വേറെ ആർക്കാ അവിടെ ഇത്ര കുരുട്ടുബുദ്ധി.”😁 ” സത്യത്തില് നിനക്ക് അഭിയോടാണോ ദേഷ്യം അപ്പുവേട്ടനോടോ”🤔 ” അഭിയേട്ടനോട് ദേഷ്യമൊന്നുമില്ല. ഇന്നലെ എന്നെ കളിയാക്കിയതിന് ഒന്ന് കൊടുക്കണംന്ന് തോന്നി. അപ്പുവേട്ടനുള്ള പണി ഞാൻ വേറെ റെഡിയാക്കിയിട്ടുണ്ട്.” ” നിങ്ങൾടെ സംസാരം ഇതുവരെ കഴിഞ്ഞില്ലേ ഇനി കോഫി☕ കുടിക്ക്.”( ജിത്തു) ” ജിത്തുവേട്ടാ പൊതുവെ ക്ലിനിക്കില് തിരക്ക് കുറവാണോ.”(ദേവു) “

ഹേയ് ഒരുപാട് ആളുണ്ടാവാറുണ്ട് ഇവിടെ. ഇന്ന് കുറവാ.” ” ഞങ്ങള് വന്നതിന്റെ ഐശ്വര്യം അല്ലാണ്ടെന്താ”😁 ” എസ്ക്യൂസ്മി സർ പുറത്തൊരു പേഷ്യന്റ് വെയിറ്റ് ചെയ്യുന്നുണ്ട്. ഞാൻ അകത്തോട്ട് വിടട്ടെ.” (നേഴ്സ് നിവേദ്യ കടന്നുവന്നുകൊണ്ട് ചോദിച്ചു.) ” ആ വരാൻ പറയൂ നിങ്ങളെന്നാ ചുറ്റും കറങ്ങി കണ്ടിട്ട് ചെന്നോ ഞാൻ ഉച്ചയ്ക്ക് വന്നോളാം” ( ദിയയും ദേവുവും പുറത്തേക്കിറങ്ങി.) ” നീയെന്താ പോകാനുള്ള പ്ലാനില്ലേ “(ജിത്തു)

” ജിത്തുവേട്ടാ എനിക്കൊരു സഹായം ചെയ്യോ?”(ഗായത്രി) “എന്താ നീ പറഞ്ഞോ” ” ഇപ്പൊ പോയ നഴ്സില്ലേ എനിക്ക് ആ നഴ്സിന്റെ സാരി വേണം.”😁 ” നിനക്കെന്തിനാ ആ പെണ്ണിന്റെ സാരി”🤨 “ആ പെണ്ണിന്റെ സാരി തന്നെ വേണം എന്നില്ല. ഒരു വെളുത്ത സാരി സംഘടിപ്പിച്ച് എന്നെ ഏൽപ്പിക്കണം. വേറെ ആരും അറിയാനും പാടില്ല. അപ്പൊ ഓകെ ഞാൻ പോവാ” “ദൈവമേ വെള്ളസാരിയ്ക്ക് ഞാൻ ഇനി എവിടെ പോകും”🤦🏻‍♂️ —- —- —- —- —- —–

“നീ അവിടെ എന്തെടുക്കായിരുന്നു.”(ദിയ) ” ഞാനേ ജിത്തുവേട്ടൻ ആ നേഴ്സിനെ ലൈൻ വലിക്കുന്നുണ്ടോന്ന് നോക്കായിരുന്നു.” “എന്നിട്ട് വലിക്കുന്നുണ്ടോ ആവോ ?” “ഹേയ് ഇല്ല. ജിത്തുവേട്ടൻ ആള് മാന്യനാ.” * * * * * * * * ” നിവേദ്യ എനിക്ക് തന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു”( ജിത്തു) ” എന്താ ഡോക്ടർ കാര്യം.” ” അതേ ആ സാരിയൊന്ന് അഴിച്ച് തരാമോ” ” ഡോക്ടർ എന്തൊക്കെയാ പറയുന്നത് ഞാൻ കരുതിയത് ഡോക്ടർ ഒരു മാന്യനാണന്നാ “

” അയ്യേ അതല്ല. ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോ തന്നാ മതി. അല്ലെങ്കിൽ വരാത്ത ഏതെങ്കിലും സ്റ്റാഫിന്റെ സാരി മതി. എന്റെ അനിയത്തിയ്ക്ക് എന്തോ പരീക്ഷണം നടത്താനാ.” ” അതാണോ ഞാൻ പേടിച്ചു പോയി. ഒരു സാരി അവിടെ വെറുതെ ഇരിപ്പുണ്ട് ഞാൻ കൊണ്ടു തരാം. അല്ല അനിയത്തിക്ക് എന്ത് പരീക്ഷണം നടത്താനാ?”🙄 ” അവൾക്ക് ഫാൻസി ഡ്രസ്സ് കോമ്പറ്റീഷനുണ്ട് അതിനാ” ( ദൈവത്തിനറിയാം അവൾക്കെന്തിനാണെന്ന് – ആത്മ) “

എന്റെ വക ഓൾ ദി ബെസ്റ്റ് കൊടുത്തേക്കണെ.” ” ഹോ ഷുവർ” * * * * * * * * * * “അപ്പുവേട്ടാ ദേ അവള് വരുന്നുണ്ട്. വാ നമുക്ക് അവിടെ എവിടെയെങ്കിലും പോയി നിക്കാം.”( അഭി) ” ഉം. ടാ നമ്മുടെ പ്ലാൻ ഏകദേശം സക്സസാകും എന്ന് തോന്നുന്നു. അവൾ റൂമിലേക്കാ പോകുന്നത്.” ” ആഹാ… വിക്രമനും മുത്തുവും എന്താ എന്റെ മുറീടെ മുമ്പില് ? “( ഗായത്രി) ” ഹേയ് ചുമ്മാ. ഞങ്ങള് ഹരിക്കുട്ടനും ശ്രീക്കുട്ടിയുമായി ഒളിച്ച് കളിക്കായിരുന്നു.”😁

( കൂടുതലൊന്നും ചോദിക്കാൻ നിക്കാതെ അവള് റൂമിലേക്ക് കയറി പോയി.) ” ശ്ലോ എന്തൊരു ചൂടാ. ചൂടിൽ നിന്നും രക്ഷിക്കാനല്ലേ നമ്മുടെ ഫാൻ അളിയൻ ഉള്ളത്. ശ്ലോ ഇതെന്താ ഓൺ ആവാത്തെ കറന്റ് പോയോ. അമ്മേ ഫാനെന്താ ഓണാവാത്തെ കറന്റ് പോയോ .”( ഗായത്രി) ” പോയിട്ട് കുറച്ച് നേരായി മോളെ ഇനി ചിലപ്പോ വൈകിട്ടേ വരൂ. നീ വേഗം താഴേക്ക് വാ.” “ശരി അമ്മേ” ” അയ്യേ കറന്റ് പോയി. ഇനി ഇപ്പൊ നടക്കില്ല ഞാൻ പോവാ”🚶🏻‍♂️

( അതും പറഞ്ഞ് അഭി പോയി) പെട്ടെന്നാണ് കറന്റ് വന്നു എന്നുള്ള അമ്മായിയുടെ അശിരീരി കേട്ടത്. അതോണ്ട് ആ കാഴ്ച കാണാൻ വേണ്ടി ഞാൻ അവിടെ തന്നെ നിന്നു കറന്റ് വന്നതറിഞ്ഞതും അവൾ ഫാനിട്ടു. ദേ കിടക്കുന്നു പൊടി മൊത്തം അവൾടെ മേത്ത് പിന്നെ ഒന്നും നോക്കിയില്ല. വാതിലിന്റെ അവിടെ ചെന്ന് നിന്ന് ഞാൻ ചിരിക്കാൻ തുടങ്ങി. “എന്താടോ നോക്കി ചിരിക്കുന്നെ ?” ” നീ നായ്ക്കരുണ പൊടിയിൽ കുളിച്ച് നിക്കുന്നത് കണ്ടിട്ട് ചിരിച്ചതാ.”

” ആണോ… ഇത് നായ്ക്കരുണ പൊട്ടിയൊന്നുമല്ല അപ്പുവേട്ടാ. ഏതോ പൗഡറാ അല്ലെങ്കി എനിക്ക് ചൊറിയേണ്ടതല്ലേ എനിക്ക് ചൊറിയുന്നില്ലല്ലോ.” ( കേട്ടപാതി കേൾക്കാത്ത പാതി ആ പൊട്ടൻ റൂമിനകത്തേക്ക് വന്നു. ബാക്കി പൊടി മൊത്തം അങ്ങേരുടെ മേലേക്കും വീണു. വീണപടി മേല് ചൊറിയാനും തുടങ്ങി.) ” ഇതാ പറയുന്നെ കൊടുത്ത കൊല്ലത്തും കിട്ടൂന്ന്.”😁😁😁😁 ” ടീ…നിന്നെ ഞാൻ…”😡😡😡 ” കെടന്ന് തുള്ളണ്ട ചേട്ടാ ആദ്യം ഒന്ന് മാന്തി ചൊറിച്ചില് മാറ്റാൻ നോക്ക് എന്നിട്ട് വാട്ടോ.”😏

(അതും പറഞ്ഞ് ഞാൻ വേഗം ബാത്ത് റൂമിലേക്ക് പോയി. അത്രനേരം പിടിച്ച് വെച്ച ചൊറിച്ചില് മൊത്തം ബാത്ത്റൂമിൽ ചെന്ന് ചൊറിഞ്ഞു തീർത്തു. ഇതിനുള്ള പണി ഇന്നുതന്നെ കൊടുത്തിരിക്കും ഈ കിങ്ങു )😠 * * * * * * * * * * * ” ഏട്ടാ എന്തായി… അവളെ ചൊറിയിപ്പിക്കണം എന്ന് പറഞ്ഞിട്ട്. അല്ല ഏട്ടനെന്തിനാ കിടന്ന് ചൊറിയുന്നെ.” (അഭി)🤔 “ടാ അവള് നമ്മൾ വിചാരിച്ചതിനേക്കാളും ഭീകരിയാ. നൈസായിട്ട് എനിക്ക് തന്നെ പണി തിരിച്ച് തന്നു. “

” ആഹാ… ഇതാ പറയുന്നത് ചക്കിന് വച്ചത് കൊക്കിന് കൊണ്ടുന്ന്”🤭 ” ടാ തെണ്ടി എന്നെ ആക്കാണ്ട് ഒന്ന് മാന്തി താടാ. അവൾക്കുള്ള പണി ഞാൻ പിന്നെ കൊടുത്തോളാം.” ” ഇനി എന്ത് ചെയ്യാനാണെങ്കിലും സൂക്ഷിച്ച് വേണം. എന്തായാലും ഞാനില്ല ഒരു പണിക്കും നിങ്ങള് തമ്മിലായിക്കോ യുദ്ധം.” ” ഹോ.എനിക്ക് ആരുടെയും സഹായം ആവശ്യമില്ല.”😏 ” എന്നിട്ട് പുറം ചൊറിയാൻ എന്റെ സഹായം വേണല്ലോ” “അയ്യോ വേണ്ടായെ ഞാൻ തന്നെ മാന്തിക്കോളാം.” – – – – – – – – – – – – – – – – – – – –

“കിങ്ങൂ…. കിങ്ങു…. ടാ അപ്പൂ നീ കിങ്ങൂനെ കണ്ടിരുന്നോ ?”(ജിത്തു) ” ദേ എന്റെ പോക്കറ്റിൽ കിടപ്പുണ്ട് അല്ല പിന്നെ. അത് അവിടെയെവിടെയെങ്കിലും കാണും പോയി നോക്ക്” (അപ്പു) ( ഓടിക്കിതച്ച് ജിത്തു കിങ്ങുവിന്റെ റൂമിനു മുന്നിലെത്തി) ” ടീ കിങ്ങൂ….” ” കേറി വാ ജിത്തുവേട്ടാ” ” ഇന്നാ നീ പറഞ്ഞ സാധനം. വാടകയ്ക്കാ നാളെ കഴിഞ്ഞാ തിരിച്ച് തന്നോണം.” ” നാളെ തന്നെ തിരിച്ച് തന്നോളാം പോരെ” ” അത് മതി” ( അതും പറഞ്ഞ് ജിത്തു പോയി) കളി ഇനി രാത്രിയിൽ… …കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!