World

മൊബൈല്‍ ഫോണില്‍ നോക്കി റോഡ് മുറിച്ച് കിടന്നു; കാറിടിച്ച് തെറിച്ച് വീണ യുവതി ആദ്യം തിരഞ്ഞത് മൊബൈല്‍ ഫോണ്‍

സോഷ്യല്‍ മീഡയയില്‍ വൈറല്‍

ഫോണുമായി നാം എത്രത്തോളം അഡിക്റ്റഡാണെന്നതില്‍ ഇതിലും വലിയ ഉദാഹരണം വേറെയില്ല. ആ രീതിയിലുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിംഗപ്പൂരിലാണ് സംഭവം. അശ്രദ്ധമായി ഫോണ്‍ വിളിച്ച് റോഡ് മുറിച്ച് കടക്കുന്ന യുവതി കാറിടിച്ച് തെറിച്ച് വീഴുന്നതും തെറിച്ചു വീണ യുവതി ഇഴഞ്ഞിഴഞ്ഞ് വന്ന് ഫോണ്‍ തപ്പിയെടുക്കുന്നതുമാണ് വീഡിയോയിലുള്ളത്.

സിഗ്‌നല്‍ ചുവപ്പ് മാറി പച്ചയായത് യുവതി ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. കാറിന്റെ ഡാഷ് ബോര്‍ഡിലുള്ള ക്യാമറയില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കുവെച്ചത്. നിരവധി പേര്‍ യുവതിയെ കുറ്റപ്പെടുത്തിയാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. ഡാഷ്ബോര്‍ഡ് ക്യാമറയുള്ളതിനാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മനസിലായെന്നും അതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!