National

ജമ്മു കാശ്മീരിലെ പൂഞ്ച് നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാക് സേന; തിരിച്ചടിച്ച് ഇന്ത്യ

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചതായി ഇന്ത്യൻ സേന. ഏപ്രിൽ ഒന്നിന് കൃഷ്ണഘാട്ടി മേഖലയിൽ പാക് സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ കുഴിബോംബ് സ്‌ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായും സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. ഇരുഭാഗത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നിയന്ത്രണ രേഖയിൽ സമാധാനം നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറലുകൾ തമ്മിലുള്ള ഉടമ്പടി തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ഇന്ത്യൻ സൈന്യം ആവർത്തിച്ചു

ആക്രമണങ്ങളിലേക്ക് നയിച്ചേക്കാവുന്ന ആശങ്കകൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ 2021ൽ ധാരണയായിരുന്നു. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും സമ്മതിച്ച ഇരുപക്ഷവും വെടിനിർത്തലിനും സമ്മതിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!