Kerala
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ഉചിതനായ സ്ഥാനാർഥി വരുമെന്ന് കെ മുരളീധരൻ
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് കെ മുരളീധരൻ. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ മാനിച്ചാകും സ്ഥാനാർഥിയെ തീരുമാനിക്കുക. ജില്ലയിൽ ബിജെപിക്ക് ജയിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു.
ഇന്നലെ ചേർന്ന ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തിൽ ഉപതെരഞ്ഞെടുപ്പും സ്ഥാനാർഥി നിർണയവും ചർച്ചയായിരുന്നു. സ്ഥാനാർഥികളുടെ പേരുകൾ ഉയർത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉചിതനായ സ്ഥാനാർഥി തന്നെ വരുമെന്നാണ് യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള കെ മുരളീധരൻ വ്യക്തമാക്കിയത്. ബൂത്തുതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി.