World
പോയത് എട്ട് ദിവസത്തേക്ക്, കഴിഞ്ഞത് എട്ട് മാസം; സുനിത വില്യംസ് മാർച്ച് പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

എട്ട് ദിവസത്തെ ദൗത്യത്തിന് പോയി സാങ്കേതിക തകരാറിനെ തുടർന്ന് എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മടക്കയാത്രയിൽ തീരുമാനമായി. ഐഎസ്എസിൽ കുടുങ്ങിയ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും മാർച്ച് പകുതിയോടെ ഭൂമിയിൽ മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു.
മാർച്ച് അവസാനമോ ഏപ്രിലിലോ ആയിരിക്കും ഇരുവരുടെയും മടക്കമെന്നാണ് നേരത്തെ നാസ കരുതിയിരുന്നത്. 2024 ജൂൺ മാസം മുതൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ജൂൺ 5നാണ് ഇരുവരും യാത്ര തിരിച്ചത്
സ്റ്റാർലൈനറിന്റെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയം ചോർച്ചയും കാരണമാണ് എട്ട് ദിവസത്തെ മടക്കയാത്ര നിശ്ചയിച്ച ഇവരുടെ മടക്കം അനിശ്ചിതമായി നീണ്ടത്. ഇതിനിടെ കൂടുതൽ സമയം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വനിത എന്ന റെക്കോർഡും സുനിത സ്ഥാപിച്ചിരുന്നു.