Kerala

ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടി: എൻസിപി മന്ത്രി തർക്കത്തിൽ വിമർശനവുമായി വെള്ളാപ്പള്ളി

എൻസിപിക്കെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട് മണ്ഡലം എൻസിപിക്ക് നൽകിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗംനാദം എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പറഞ്ഞു

ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറി. മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പിസി ചാക്കോയുടെയും ശ്രമങ്ങൾ കണ്ട് കേരളം ചിരിക്കുകയാണ്. തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ല. ഒരു കുബേരന്റെ മന്ത്രിമോഹം പൂർത്തീകരിക്കേണ്ട ബാധ്യത എൽഡിഎഫിനില്ല

എ കെ ശശീന്ദ്രൻ ജനപിന്തുണയുള്ള ആളാണ്. കുട്ടനാട് തറവാട്ടുവക എന്ന് കരുതുന്നയാളാണ് തോമസ് കെ തോമസ്. ഇടതുമുന്നണിയോടുള്ള സ്‌നേഹം കാരണമാണ് തോമസ് കെ തോമസ് കുട്ടനാട്ടിൽ വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!