Kerala
പത്തനംതിട്ട പീഡനക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 44 ആയി; ഇതുവരെ രജിസ്റ്റർ ചെയ്തത് 30 കേസുകൾ
പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ഇനി 14 പേരെ കൂടിയാണ് പിടികൂടാനുള്ളത്. കേസിലാകെ 58 പേരാണ് പ്രതികൾ. ബാക്കിയുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്
പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 30ഓളം എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട, മലയാലപ്പുഴ, കോന്നി, പന്തളം, റാന്നി സ്റ്റേഷനുകളിലാണ് കേസുകൾ. 62 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ 58 പേരെയാണ് തിരിച്ചറിഞ്ഞത്
ബാക്കി നാല് പേർക്കെതിരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പിടിയിലാകാനുള്ളവരിൽ ഒരു പ്രതി വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.