Kerala

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി; ഹൈക്കോടതി വിധി ഇന്ന്

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം.

നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇത് തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎയും കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവുമാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ എതിർ കക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്റെ ഹർജി. ഹർജിയിൽ മാസങ്ങൾക്ക് മുമ്പ് വാദം പൂർത്തിയാക്കിയ സിംഗിൾ ബെഞ്ച് വിധി പറയാനായി മാറ്റുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!