കുവൈറ്റ് സിറ്റി: ഇ-വിസ പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 53 രാജ്യക്കാര്‍ക്കുള്ള ഇ-വിസയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. പകരം മൂന്ന് ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തി ടൂറിസ്റ്റ് വിസ നല്‍കും.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പാസ്‌പോര്‍ട്ട് കോപ്പി, മടക്കയാത്രാ ടിക്കറ്റ്, കുവൈറ്റിലെ താമസത്തിനുള്ള വിലാസം എന്നിവ നല്‍കുന്നവര്‍ക്കാണ് ഇ-വിസ ഇഷ്യൂ ചെയ്യുക. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് കുവൈറ്റില്‍ ഇ-വിസ നല്‍കുന്ന സംവിധാനം ഇല്ലാത്തതിനാല്‍ ഇത് ബാധിക്കില്ലെങ്കിലും യുഎസ് യുകെ പോലുള്ള നാടുകളില്‍നിന്നും കുവൈറ്റിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും.