World

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മൗറീഷ്യസിൽ; ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. മൗറീഷ്യസ് തലസ്ഥാനമായ പോർട്ട് ലൂയിസിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം നേരിട്ടെത്തി മോദിയെ സ്വീകരിച്ചു.

രാജ്യത്തെ 34 പ്രധാനമന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മോദിയെ സ്വീകരിക്കാനായി എത്തിയിരുന്നു. നാളെ നടക്കുന്ന മൗറീഷ്യസിന്റെ അൻപത്തിയാറാം ദേശീയ ദിനാഘോഷത്തിൽ മോദി മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും തമ്മിൽ നിർണായക വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം.

ഇത്തവണത്തെ ആഘോഷ പരിപാടികളിൽ ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയാവുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് റൺധീർ ജെയ്സ്വാൾ എക്സിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയും മൗറീഷ്യസും കരാറിൽ ഏർപ്പെടും.

Related Articles

Back to top button
error: Content is protected !!