Novel

പൗർണമി തിങ്കൾ: ഭാഗം 31

രചന: മിത്ര വിന്ദ

അലോഷി തന്റെ ലാപ് എടുത്തു ബാഗിൽ വെച്ച്, എന്നിട്ട് മറ്റെന്തൊക്കെയോ ഫയൽസ് എല്ലാം കൂടി അടുക്കി ഒതുക്കി മറ്റൊരു ബാഗിൽ വെച്ചു.

അവിനാശ് ആ സമയത്തു അവിടേക്ക് വന്നു.

അലോഷിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…

പൗർണമി അല്പം മാറി ഇതെല്ലാം നിരീക്ഷിച്ചു കൊണ്ട് നിന്നു.

അവളെ ഹെല്പ് ചെയ്തോണം എന്നെല്ലാം അവൻ പറഞ്ഞു ഏൽപ്പിച്ചു കഴിഞ്ഞു.
കുറച്ചു കഴിഞ്ഞതും അവിനാശ് പുറത്തേക്ക് ഇറങ്ങി പോയി.

വൈകാതെ തന്നെ അലോഷി, പുറപ്പെടാൻ തയ്യാറായി.
ബാഗ് എടുത്തു തോളിലേക്ക് ഇട്ടു കൊണ്ട് അവൻ പൗർണമിയെ ഒന്നു നോക്കി..

അവന്റെ മിഴികളുമായി കോർത്തു പിണഞ്ഞപ്പോൾ വല്ലാത്തൊരു കാന്തികപ്രഭാവം വന്നു മൂടും പോലെ പൗർണമിയ്ക്ക് തോന്നി.

അവൻ അവളുടെ അടുത്തേയ്ക്ക് വന്നു.

ഇന്നും ഇന്നലേം തുടങ്ങിയതല്ല, ഈ ബിസിനസ്‌ ടൂർ പ്രോഗ്രാംസ്,വർഷത്തിൽ നാലഞ്ച് തവണയെങ്കിലും പോകും, ഒരു പ്രോബ്ലവുമില്ല,അത് നമ്മുടെ തൊഴിൽ ആണല്ലോ…പക്ഷെ ഇന്നെന്തോ, പോകാൻ വല്ലാത്തൊരു മടി പോലെ,,,,, ആരോ ഉള്ളിന്റെ ഉള്ളിൽ ഇരുന്ന് പറയുവാണ് പോകണ്ടാന്നു…… ഒരു കൊളുത്തിവലിയ്ക്കൽ..

അലോഷി ഒരു നെടുവീർപ്പോടെ പൗർണമിയെ നോക്കി പറഞ്ഞു.

ഇച്ചായൻ ജീവിച്ചിരിക്കുമ്പോൾ നീ മറ്റൊരുത്തന്റെ സ്വന്തം ആകല്ലേ പൗമി, എനിക്ക് അത് സഹിയ്ക്കാൻ പോലും ആവില്ല. എന്റെ പ്രാണനെ മറ്റൊരുവൻ കൊണ്ടുനടക്കുന്നത് കാണാൻ ഉള്ള തൊലിക്കട്ടി ഇല്ലെന്ന് തന്നേ വെച്ചോളൂ….ഞാൻ ഈ ലോകത്തുന്നു പോയി കഴിഞ്ഞാൽപ്പിന്നെ സാരമില്ല, നിന്റെ ഇഷ്ടം പോലെ ആയിക്കോന്നെ,.

അലോഷി അവളുടെ കവിളിൽ മൃദുവായി ഒന്നു കൊട്ടി.

പോയിട്ട് വരാം കൊച്ചേ, നേരം വൈകി.

ഒന്ന് മന്ദഹസിച്ചു കൊണ്ട് അവൻ പെട്ടന്ന് തന്നേ യാത്ര പറഞ്ഞു ഇറങ്ങിപ്പോകുകയും ചെയ്തു..

അവൻ പോയതും അവളുടെ മിഴികളിൽ ഒരു നീർത്തിളക്കം പോലെ…

സങ്കടം വന്നിട്ട് വയ്യാ… നെഞ്ചോക്കെ വിങ്ങിപ്പൊട്ടും പോലെ തോന്നുന്നു.

രണ്ട് നീർക്കുളിമിളകൾ ഉരുണ്ടുകൂടി കടക്കോണിൽ നിന്നും താഴേയ്ക്ക് പതിച്ചു. പിന്നാലെ എത്തിയവർ അവളുടെ കവിളിലൂടെ ഒരു വരിയായി ഒഴുകി.

അലോഷിച്ചായന് ഒരാപത്തു പോലും വരുത്തല്ലേ കൃഷ്ണാ……ഇങ്ങനെ തന്നേ ഇവിടെ തിരിച്ചു എത്തിയ്ക്കണേ, ആ ശരീരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കല്ലേ
അവൾ മനമുരുകി പ്രാർത്ഥിച്ചു…

അലോഷിയോട് നിനക്ക് പ്രണയമാണോ പൗമി..

ഉള്ളിൽ എവിടെയോ ഒരു ചോദ്യം അലമുറയിട്ട് ഉയർന്നുവന്നു.

ചോദിച്ചത് കേട്ടില്ലേ, നീ അലോഷിയെ പ്രണയിക്കുന്നുണ്ടോന്നു.

വേണ്ട… ആ പ്രണയം എനിക്ക് വേണ്ട.. അർഹിയ്ക്കാത്തത് മോഹിച്ചാൽ ഒടുവിൽ ദുഖിയ്ക്കും.. അതുകൊണ്ട് അത് വേണ്ട… ശരിയാവില്ല..

അവൾ തന്റെ മനസിനെ പാകപ്പെടുത്തി.
**
എയർപോർട്ടിൽ ചെന്ന ശേഷം അലോഷിയുടെ ഫോൺ കാൾ പൗമിയെ തേടിയെത്തി.

ഇച്ചായ…

ആഹ് പൗമി, നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോടി. ഉണ്ടെങ്കിൽ അവരെ ആരെയെങ്കിലും വിളിച്ചാൽ മതി കെട്ടോ.

ഹ്മ്മ്….ഇച്ചായൻ എവിടെത്തി.

ഞാൻ എയർപോർട്ടിൽ ഉണ്ട്, കൃത്യം 5മണി ആവുമ്പോൾ മുരളിയേട്ടൻ താഴേ കാണും. നീ അങ്ങോട്ട് ചെന്നാൽ മതി.

ആഹ്.. പോയ്കോളാം.

കാത്തു വിളിച്ചാരുന്നോടി.

ഇല്ല… വിളിച്ചില്ല,,,

മ്മ്… അവള് ആ മാളിന്റെ മുൻപിൽ നിന്നോളും, ഞാനെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്.

ഹ്മ്മ്..

എന്നാൽപ്പിന്നെ വെയ്ക്കുവാ, എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ നീ വിളിച്ചാൽ മതി കേട്ടോ കൊച്ചേ.

മ്മ്… ഓക്കെ..
അവൾ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു

**
അവൻ പറഞ്ഞപോലെ കൃത്യസമയത്തു മുരളിയേട്ടൻ എത്തി.

പൗമി ഇറങ്ങി ചെന്നപ്പോൾ അയാൾ അവളെ നോക്കി ഹൃദ്യമായി ഒന്ന് ചിരിച്ചു
അവൾ തിരിച്ചും.

അലോഷി സാറ് പറഞ്ഞിട്ട് വന്നതാ….സാറ് വരുന്ന വരെ മോളെ വീട്ടിൽ എത്തിയ്ക്കണമെന്ന്

ഹ്മ്മ്… എന്നോടും പറഞ്ഞിരുന്നു.
അവൾ അയാളോടൊപ്പം കാറിൽ കയറി.

എന്നിട്ട് നേരെ കാത്തൂന്റെ അടുത്തേക്ക് പോയി.

ഒരുപാട് നേരമായോ നീ ഇവിടെ നിൽക്കാൻ തുടങ്ങിട്ട്.ഇടയ്ക്ക് ഇത്തിരി ബ്ലോക്ക്‌ വന്നു. അതാരുന്നടാ പത്തു മിനിറ്റ് ലേറ്റ് ആയത്

കാറിലേക്ക് കയറുന്നവളെ നോക്കി പൗമി പറഞ്ഞു.

Its ഓക്കേ ഡിയർ…….. ഇതാണോ ഇച്ചായൻ പറഞ്ഞ മുരളിയേട്ടൻ…

ഹ്മ്മ്… അതേ…
പൗമി പറഞ്ഞപ്പോൾ അയാൾ തല ചെരിച്ചു ഒന്ന് പിന്നിലേക്ക് നോക്കി. കാത്തുനെ ചിരിച്ചു കാണിച്ചു.

അവൾ ഫോണെടുത്തു അലോഷിയെ വിളിച്ചു. പൗർണമി എത്തിയെന്നും വണ്ടിയിൽ ആണെന്നുമൊക്കെ വിളിച്ചു പറഞ്ഞു.

അവരെ രണ്ടാളെയും വീട്ടിൽ ആക്കിയ ശേഷം നാളെ കാലത്തെ റെഡി ആയി നിൽക്കേണ്ട സമയം ഒക്കെ പറഞ്ഞു കൊടുത്തു,മുരളിയേട്ടൻ തിരിച്ചുപോയത്.

ശോ… ആ ചേട്ടന് ഒരു കോഫി കൊടുക്കാറുന്നു, ഞാൻ ആണെങ്കിൽ അത് ഓർത്തതുമില്ല…. കഷ്ട്ടം ആയില്ലോ കാത്തു

അകത്തേക്ക് കയറവെ പൗർണമി പറഞ്ഞു

ഓഹ് ഞാനും അത്രയ്ക്ക് അങ്ങ് ചിന്തിച്ചില്ല… ആഹ് ഇനി നാളെ വൈകുന്നേരം ആവട്ടെ, അല്ലാതിപ്പോ വേറൊരു ഓപ്ഷൻ ഇല്ലാലോ….

ലോക്ക് മാറ്റിയ ശേഷം കാത്തു വീട്ടിലേക്ക് പ്രവേശിച്ചു.എന്നിട്ട് നേരെ സെറ്റിയിലേക്ക് കിടന്നു

ഇതെന്താ കാത്തു, എന്ത് പറ്റി നിനക്ക്…
പതിവില്ലാതെയുള്ള അവളുടെ കിടപ്പ് കണ്ടു പൗമി അരികിലേക്ക് ചെന്നു.

എന്താണെന്ന് അറിയില്ലടാ, വയറിനു ഒരു വേദനപോലെ…

എവിടെ…. എന്നിട്ട് നീയെന്താ പറയാഞ്ഞത്.. എപ്പോളാ തുടങ്ങിയെ.

രണ്ട് ദിവസമായിട്ട് ഉണ്ട്. ഗ്യാസ് ന്റെ ആണോ ആവോ… ഇടയ്ക്കു ഒക്കെ പുളിച്ചു തികട്ടി വരുന്നുണ്ട്.

നീ എഴുന്നേൽക്കു, നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം.
പൗമി പറഞ്ഞു.

ഹേയ്.. അതൊന്നും വേണ്ട.. ഞാൻ ഒരു ടാബ്ലറ്റ് വാങ്യിട്ടുണ്ട്. അത് കഴിച്ചു നോക്കാം… എന്നിട്ട് കുറഞ്ഞില്ലങ്കിൽ പോകാം…

അവൾ പിന്നെയും ചുരുണ്ടുകൂടി കിടന്നു.

ഒരു കോഫി ഇടട്ടെടാ… നീയ് ബിസ്‌ക്കറ്റ് എന്തേലും കൂട്ടി കഴിക്ക്. എന്നിട്ട് ടാബ്ലറ്റ് കഴിച്ചാൽ മതി.

കോഫി വേണ്ട പൗമി… ഗ്യാസ് ആണെങ്കിൽ കൂടും. ഇത്തിരി ചൂട് വെള്ളം എടുത്താൽ മതി.

ഹ്മ്മ്….

പൗമി പെട്ടന്ന് അടുക്കളയിലേക്ക് ഓടിപോയി.

കുറച്ചു ചൂടുവെള്ളം കൊണ്ട് വന്നു കൊടുത്തു. അതും കുടിച്ചു ഒരു ബിസ്‌ക്കറ്റ് കഴിച്ചിട്ട് കാത്തു വീണ്ടും കിടന്നു.

പൗർണമി ചെന്നു വേഷമൊക്കെ മാറ്റി വന്നിട്ട് നേരെ അടുക്കളയിലേക്ക് പോയി. ഇത്തിരി കഞ്ഞി ആയിട്ട് വെയ്ക്കാമെന്ന് കരുതി. കുക്കർ എടുത്തു കഴുകി വെള്ളം ഒഴിച്ചു അടുപ്പത്തു വെച്ചു….

വെള്ളം തിളയ്ക്കുന്ന സമയം കൊണ്ട് അവൾ അരി കഴുകി, ചെറുപയർ ഉണ്ടായിരുന്നു. അതും കൂടി എടുത്തു അരിച്ചു കഴുകി. എന്നിട്ട് രണ്ട് കൂടി കുക്കറിൽ ഇട്ടു.

ഇത്തിരി കാരറ്റ് തോരൻ വെയ്ക്കാമെന്ന് ഓർത്തു. അതിന്റെ കാര്യങ്ങൾ ഒക്കെ നോക്കി.

ഫോൺ ബെല്ലടിച്ചപ്പോൾ എടുത്തു. അച്ഛൻ ആയിരുന്നു അത്.

ഹലോ അച്ഛാ…

ആഹ് മോളെ.. നീ തിരക്ക് ആണോ, ഇന്നെന്തേ വിളിച്ചില്ല..

കുറച്ചു തിരക്ക് ആയിപ്പോയ്. കാത്തുന് ഒരു വയറു വേദന.. അവള് കിടക്കുവാ. ഞാൻ കഞ്ഞി യൊക്കെ ഉണ്ടാക്കുവാരുന്നു.

അതെയോ.. ആ കുട്ടിയ്ക്ക് എന്ത് പറ്റിതാ മോളെ.

അറിയില്ലഅച്ഛാ… ഗ്യാസ് ന്റെ ആണെന്ന് അവൾ പറയുന്നേ.

ഹോസ്പിറ്റലിൽ പോയി കാണിക്കാൻ മേലാരുന്നോ. അലോഷി ഇല്ലെ അവിടെ.

ഇല്ല…. മുംബൈക്ക് പോയതാ, ബിസിനസ് ടൂർ.

അയ്യോ.. ഇനിയിപ്പോ എന്ത് ചെയ്യ് മോളെ, രാത്രിയിലോ മറ്റൊ കൂടിയാൽ..

അവളോട് ഞാൻ പറഞ്ഞതാ.. പക്ഷെ കേൾക്കുന്നില്ല. മരുന്ന് കഴിച്ചു ഉറക്കമാ ഇപ്പൊ.

കുറഞ്ഞില്ലെങ്കിൽ ഒന്ന് പോയി കാണിയ്ക്ക് മോളെ, നേരം രാത്രിആയാൽ നിങ്ങൾ രണ്ടാളും കൂടെ എന്തോ ചെയ്യും..

ഞാൻ ശ്രദ്ധിച്ചോളാം… ഇത്തിരി കഴിഞ്ഞു അവളെ വിളിച്ചു ഉണർത്താം. മാറ്റമില്ലെങ്കിൽ പോയ്കോളാം.

അച്ഛനോട് സംസാരിച്ചു ഫോൺ കട്ട്‌ ആക്കിയിട്ട് പൗമി ഹോളിലേക്ക് ഇറങ്ങി ചെന്നു.

കാത്തു അപ്പോളും സുഖ നിദ്രയിൽ ആയിരുന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button