National

കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിൽ; ഡൽഹിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം

കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ന് ഡൽഹിിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. വൈകുന്നേരം ആറരയ്ക്ക് ഡൽഹി സിബിസിഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പരിപാടികൾക്ക് നേതൃത്വം നൽകും.

വിവിധ സഭാധ്യക്ഷൻമാർ, മന്ത്രിമാർ, സാമൂഹിക സംഘടന പ്രതിനിധികൾ തുടങ്ങിയവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. സിബിസിഐ ആസ്ഥാനത്തിന് സമീപമുള്ള സേക്രഡ് ഹാർട്ട് പള്ളിയിലും മോദി സന്ദർശനം നടത്തിയേക്കും. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലും മോദി പങ്കെടുത്തിരുന്നു

ഇന്നലെ വൈകുന്നേരത്തോടെയാണ് കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയത്. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് മോദിയെ യാത്രയാക്കിയത്. കുവൈത്ത് അമീർ ഷെയ്ക്ക് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!