Kerala

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം ആവശ‍്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.സി. വേണുഗോപാൽ കത്തയച്ചു. വധശിക്ഷ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ആവശ‍്യം.

ഇനി നാലു ദിവസങ്ങൾ മാത്രമെ മുന്നിലുള്ളുവെന്നും പ്രധാനമന്ത്രി വിഷ‍യത്തിൽ നേരിട്ട് ഇടപെടണമെന്നും കത്തിൽ പറ‍യുന്നു. അതേസമയം സംസ്ഥാന മുഖ‍്യമന്ത്രി പിണറായി വിജ‍യൻ ഈ വിഷയം ഗൗരവത്തോടെ കൈകാര‍്യം ചെയ്യണമെന്നും ഒരു ജീവന്‍റെ പ്രശ്നമാണെന്നും കെ.സി. വേണുഗോപാൽ കത്തിൽ ആവശ‍്യപ്പെട്ടു.

 

വധശിക്ഷയുമായി ബന്ധപ്പെട്ടുള്ള തീരുമാനം വന്നതിനു ശേഷം ഇതുവരെ വിഷ‍യത്തിൽ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല. നിമിഷപ്രിയയുടെ മോചനത്തിനായി സാധ‍്യമായതെല്ലാം ചെയ്യുമെന്ന് നേരത്തെ കേന്ദ്രം വ‍്യക്തമാക്കിയിരുന്നു. അതേസമയം നിമിഷപ്രിയയെ ജയിലിലെത്തി കാണുന്നതിനായി അമ്മ പ്രേമകുമാരി അനുമതി തേടും.

Related Articles

Back to top button
error: Content is protected !!