പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടി പിടിച്ച് നടക്കുന്ന ആളുമല്ല: മല്ലിക സുകുമാരൻ

എമ്പുരാൻ വിവാദങ്ങളോട് പ്രതികരിച്ച് മല്ലിക സുകുമാരൻ. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല. പൃഥ്വി ചതിച്ചെന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല. ലാലിന് നേരത്തെ പ്രതികരിക്കാമായിരുന്നു. വിവാദങ്ങൾക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. ഒരു വിഭാഗത്തിന്റെയും ചട്ടുകമാകാൻ പൃഥ്വിരാജിനെ കിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു
മകൻ ചതിച്ചുവെന്ന് മേജർ രവിയുടെ ഒരു പോസ്റ്റ് കണ്ടു. ശുദ്ധ നുണയാണ് അദ്ദേഹം എഴുതിയത്. ഷൂട്ടിംഗ് നടക്കുമ്പോൾ എല്ലാം കണ്ട വ്യക്തിയാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. അത് എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ ആത്മാർഥ സുഹൃത്തായതു കൊണ്ട് ഒരു രക്ഷകനായി മാറാൻ ചമഞ്ഞതാണോ എന്ന് അറിയില്ല.
മോഹൻലാൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് നേരത്തെയാകാമായിരുന്നു. പൃഥ്വിരാജ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടി പിടിച്ച് നടക്കുന്ന ആളല്ല. നല്ലത് കണ്ടാൽ നല്ലത് പറയും. തെറ്റ് കണ്ടാൽ തെറ്റെന്ന് പറയുമെന്നും മല്ലിക പറഞ്ഞു