കർണാടകയിൽ ഇസ്രായേലി യുവതിയെയും ടൂറിസ്റ്റ് ഹോം ഉടമയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി

കർണാടക കൊപ്പലിൽ ഇസ്രായേലി യുവതിയെയും ഹോം സ്‌റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രി കൊപ്പലിലെ ഒരു കനാലിന് അടുത്താണ് സംഭവം. രാത്രി 11.30ഓടെ നക്ഷത്രങ്ങളെ നിരീക്ഷിക്കാനെത്തിയതായിരുന്നു ഹോം സ്‌റ്റേ ഉടമയും ഇസ്രായേലി വനിതയും അടങ്ങുന്ന സംഘം
അമേരിക്കൻ സഞ്ചാരിയായ ഡാനിയൽ, മഹാരാഷ്ട്ര സ്വദേശി പങ്കജ്, ഒഡീഷ സ്വദേശി ബിബാഷ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. മൂന്ന് പുരുഷൻമാരെയും കനാലിലേക്ക് തള്ളിയിട്ടാണ് മൂന്നംഗ സംഘം ഇസ്രായേൽ വനിതയെയും ഹോം സ്‌റ്റേ ഉടമയെയും ബലാത്സംഗം ചെയ്തത്
കനാലിൽ വീണ ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. ബിബാഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന് സമീപത്താണ് സംഭവം. വിനോദസഞ്ചാരികളിൽ നിന്ന് പ്രതികൾ ആദ്യം പണം ആവശ്യപ്പെട്ടു. ഇത് നൽകില്ലെന്ന് കണ്ടതോടെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.