501. ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത്?
(i) പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് പി.കെ. തുംഗൻ കമ്മറ്റിയാണ്
(ii) അനുച്ഛേദം 243 (A) ഗ്രാമസഭയെ സംബന്ധിച്ച് പ്രസ്താവിക്കുന്നു
(iii) അനുച്ഛേദം 243 (C) പഞ്ചായത്തുകളിലെ സീറ്റ് സംവരണം സംബന്ധിച്ച് പ്രസ്താവിക്കുന്നു
(iv) 73-ാം ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഉറപ്പാക്കി
502. ഇന്ത്യയുടെ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏവ/ഏത്?
(i) ഭരണഘടന പ്രകാരം രാജ്യസഭയുടെ അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി
(ii) പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്
(iii) പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ ലോകസഭാ സ്പീക്കറുടെ അഭാവത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത് രാജ്യസഭയുടെ അദ്ധ്യക്ഷനായ ഉപരാഷ്ട്രപതിയാണ്
503. കേന്ദ്ര മന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക :
(i) ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം - 75 പ്രകാരം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരവും രാഷ്ട്രപതിയാണ് നിയമിക്കുന്നത്
(ii) അനുച്ഛേദം-75(3) പ്രകാരം മന്ത്രിസഭയ്ക്ക് പാർലമെന്റിനോട് കൂട്ടുത്തരവാദിത്വമുണ്ട്
(iii) 91-ാം ഭരണഘടനാ ഭേദഗതി മന്ത്രിമാരുടെ എണ്ണം ലോകസഭയുടെ ആകെ അംഗസംഖ്യയുടെ ഇരുപത് ശതമാനത്തിൽ കവിയരുതെന്നു വ്യവസ്ഥ ചെയ്തു
(iv) മന്ത്രിമാരുടെ ശമ്പളവും അലവൻസുകളും പാർലമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിയമപ്രകാരമായിരിക്കും
504. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്/ഏവ?
(i) 2024 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മുതിർന്ന പൗരന്മാർക്ക് തപാൽ വോട്ട് സൗകര്യം ലഭ്യമാകുന്ന പ്രായം എഴുപത്തഞ്ചിൽ നിന്നും എൺപതാക്കി വർദ്ധിപ്പിച്ചു
(ii) ഭിന്നശേഷിക്കാർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ 'സാക്ഷം' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു
(iii) 'കെ.വൈ.സി.' എന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ആണ്
(iv) 'സ്വീപ്' എന്നത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവബോധവും തെരഞ്ഞെടുപ്പിലുള്ള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിപാടിയാണ്
505. 106-ാമത്തെ ഭരണഘടനാ ഭേദഗതിയുടെ ഭാഗമല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നു
(ii) ദേശീയ തലസ്ഥാനമായ ഡൽഹി കൂടാതെ കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലും മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്നു
(iii) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾക്ക് ഇത് ബാധകമല്ല
(iv) ഓരോ അതിർത്തി നിർണ്ണയത്തിനു ശേഷവും സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ പാർലമെന്റ് ഉണ്ടാക്കിയ നിയമപ്രകാരം നിർണ്ണയിക്കും
508. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത് കേരളാ പബ്ലിക് സർവ്വീസ് കമ്മീഷനാണ്
(ii) ഇന്ത്യൻ സിവിൽ സർവ്വീസിന് സമാനമായി കേരളത്തിൽ രൂപപ്പെടുത്തിയ സർവ്വീസാണ് ഇത്
(iii) കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന് നിലവിൽ വന്നത് 2018 ജനുവരി 1-ാം തീയതിയാണ്