405. ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന മറച്ചുവെക്കുകയും ആ കൃത്യം നടക്കുകയും ചെയ്താൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?
408. ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?
409. ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ....... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.
411. ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :
x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്ക്കാലികമോ ആയ താമസ സ്ഥലം
y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.
416. ട്യൂഷൻ സെന്റർ നടത്തുന്ന മിസ്റ്റർ ‘ബി’ ക്കെതിരെ മിസ്റ്റർ ‘എ’ തെറ്റായ പരാതി നൽകുന്നു. തന്റെ സെന്ററിൽ പഠിക്കുന്ന സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്. മിസ്റ്റർ ‘ബി’യെ അപമാനിക്കാൻ വേണ്ടി മാത്രമായിരുന്നു പരാതി. ‘എ’ എന്ത് കുറ്റമാണ് ചെയ്തത്?
(A)പോക്സോ ആക്ട് സെക്ഷൻ 21 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
(B)പോക്സോ ആക്ട് സെക്ഷൻ 22 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
(C)പോക്സോ ആക്ട് സെക്ഷൻ 23 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ ഒരു വർഷം വരെ തടവിന് അർഹനാണ്
(D)പോക്സോ ആക്ട് സെക്ഷൻ 24 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
ഉത്തരം കാണുക(B) പോക്സോ ആക്ട് സെക്ഷൻ 22 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
417. പോക്സോയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(A)മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
(B)ബന്ധപ്പെട്ട കുട്ടിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല
(C)ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
(D)പോക്സോ ആക്ട് പ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
ഉത്തരം കാണുക(D) പോക്സോ ആക്ട് പ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
418. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(A)സംസ്ഥാന വിവരാവകാശ ഉദ്യോഗസ്ഥൻ മൂന്നാം കക്ഷി വിവരങ്ങൾ ഏതെങ്കിലും വ്യക്തിക്ക് നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, വിവരങ്ങൾ ആവശ്യപ്പെട്ട് 10 ദിവസത്തിനുള്ളിൽ ആ മൂന്നാം വ്യക്തിക്ക് രേഖാമൂലം അറിയിപ്പ് നൽകണം.
(B)വ്യാപാര അല്ലെങ്കിൽ വാണിജ്യ രഹസ്യങ്ങളുടെ കാര്യത്തിൽ, മൂന്നാം കക്ഷി വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്താൻ പാടില്ല.
(C)മൂന്നാം കക്ഷി വിവരങ്ങൾ നൽകാനുള്ള തീരുമാന നോട്ടീസിന് അപ്പീൽ നൽകാൻ കഴിയില്ല.
421. താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.
1) നിയമനിർമ്മാണ നടപടി ക്രമങ്ങൾ
2) അർദ്ധ-ഫെഡറൽ ഗവൺമെന്റ് സംവിധാനം
3) നിയമവാഴ്ച
4) ഭരണഘടന ഭേദഗതി
423. ഇന്ത്യൻ പാർലിമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി.
427. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യ വ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?
429. ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B -യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു. താഴെ പറയുന്നവയിൽ ശരിയായത് ഏത്?
(A)B കൊലപാതക കുറ്റം ചെയ്തു
(B)B കുറ്റമൊന്നും ചെയ്തിട്ടില്ല, A കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)
(C)A യും B കുറ്റകരമായ നരഹത്യക്ക് ഉത്തരവാദിയാണ്.
(D)A കുറ്റമൊന്നും ചെയ്തിട്ടില്ല, B കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)
ഉത്തരം കാണുക(B) B കുറ്റമൊന്നും ചെയ്തിട്ടില്ല, A കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)
430. 2023 ലെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 76 പ്രകാരം ഒരു സ്ത്രീയെ വിവസ്ത്ര ആക്കുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുന്നതോ, ക്രിമിനൽ ബലപ്രയോഗം നടത്തുന്നതോ കുറ്റകൃത്യമാകുന്നത് ആയത് ഇവരിൽ ആര് ചെയ്യുമ്പോൾ?
431. തിരക്കേറിയ ഒരു തെരുവിൽ വെച്ച് B യുടെ കൈയിൽ നിന്ന് A വേഗത്തിൽ ഒരു മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുന്നു. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം ഈ കുറ്റകൃത്യം ഏത്?
434. താൻ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം ഒരു പ്രത്യേക സ്ഥലത്ത് ഒളിച്ചുവെച്ചിട്ടുണ്ടെന്ന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ പ്രതി പോലീസിന് മൊഴി നല്കുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആ ആയുധം പ്രതി പറഞ്ഞ സ്ഥലത്തുനിന്നും കണ്ടെടുക്കുന്നുവെങ്കിൽ:
(A)ആയുധം സൂക്ഷിച്ച സ്ഥലത്തെ സംബന്ധിച്ച് പ്രതി നല്കിയ വിവരം അത്രത്തോളം പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.
(B)പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് പ്രതി മൊഴി നല്കിയത് എന്നതിനാൽ ആ മൊഴി പ്രതിക്കെതിരെ തെളിയിക്കാനാവില്ല.
(C)പ്രതി കുറ്റം ചെയ്തുവെന്നത് തെളിയിക്കപ്പെട്ടു.
(D)പ്രതിയുടെ മൊഴി പോലീസിനോടുള്ള കുറ്റസമ്മതം അല്ലെങ്കിൽ മാത്രം ആയത് തെളിവായി സ്വീകരിക്കാം.
ഉത്തരം കാണുക(A) ആയുധം സൂക്ഷിച്ച സ്ഥലത്തെ സംബന്ധിച്ച് പ്രതി നല്കിയ വിവരം അത്രത്തോളം പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.
436. X, Y എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പൊതുസ്ഥലത്ത് വെച്ച് പോലീസ് പരിശോധിക്കവേ X ആയത് നിയമപരമായി തന്റെ മൊബൈൽ ഫോണിൽ പകർത്തുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് ഈ സാഹചര്യത്തിലെ പോലീസിന്റെ ശരിയായ നടപടി എന്ത്?
(A)X- വീഡിയോ പകർത്തുന്നത് തടയാം
(B)പോലീസിന് തങ്ങളുടെ കൃത്യ നിർവ്വഹണം വീഡിയോ പകർത്താം
(C)X- ന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കാം
(D)പോലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിന് X, Y എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാം.
ഉത്തരം കാണുക(B) പോലീസിന് തങ്ങളുടെ കൃത്യ നിർവ്വഹണം വീഡിയോ പകർത്താം
437. ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ?
i) അസാധാരണ മരണം നടന്നതായി FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക
ii) കാണാതായ ആളെ കണ്ടെത്തുന്നതിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക.
iii) ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക
iv) കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക
439. ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?
i) ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്
ii) ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്
iii) മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്
444. ഇന്ത്യയിൽ പഞ്ചായത്തീരാജിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) പഞ്ചായത്തീരാജ് വ്യവസ്ഥ ഇന്ത്യയിൽ നിലവിൽ വന്നത് 73-ാം ഭരണഘടനാ ഭേദഗതി അനുസരിച്ചാണ്
(ii) പഞ്ചായത്തീരാജിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ 40 (Part iv) ആണ്
(iii) പഞ്ചായത്തീരാജ് ദിനം ആയി ആചരിക്കുന്നത് ആഗസ്റ്റ് 24 ആണ്
(iv) ഇന്ത്യയിൽ പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത്റായ് മേത്ത ആണ്
449. 2005-ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി വിവരാവകാശ അപേക്ഷ നൽകുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉൾപ്പെടുന്ന വിഭാഗങ്ങളിലെ വ്യക്തികൾ എത്ര രൂപ ഫീസായി നൽകണം?