Metro Journal › PSC › ചോദ്യപേപ്പറുകൾ › ഭരണഘടന, നിയമം

ഭരണഘടന, നിയമം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 3)

514 ചോദ്യം · 32 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

101. ശരിയല്ലാത്ത പ്രസ്താവന ഏത്?

  1. (A)ഭരണഘടനാ നിർമ്മാണ സഭ രൂപവത്കരിച്ചത് ക്രിപ്സ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങളനുസരിച്ചാണ്.
  2. (B)പത്തുലക്ഷം പേർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് സീറ്റുകൾ നിശ്ചയിച്ചത്
  3. (C)സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9ന് നടന്നു.
  4. (D)ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ഡോ: രാജേന്ദ്രപ്രസാദ് ആയിരുന്നു.
ഉത്തരം കാണുക(A) ഭരണഘടനാ നിർമ്മാണ സഭ രൂപവത്കരിച്ചത് ക്രിപ്സ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങളനുസരിച്ചാണ്.

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

102. ചുവടെ പറയുന്നവയിൽ കേന്ദ്ര സർവീസുകൾ ഏതെല്ലാം? (i) ഇന്ത്യൻ പോലീസ് സർവീസ് (ii) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (iii) ഇന്ത്യൻ റെയിൽവേ സർവീസ് (iv) ഇന്ത്യൻ റവന്യൂ സർവീസ്

  1. (A)(ii), (iii), (iv) എന്നിവ
  2. (B)(iii), (iv) എന്നിവ
  3. (C)(i), (ii), (iii) എന്നിവ
  4. (D)(iv) മാത്രം
ഉത്തരം കാണുക(B) (iii), (iv) എന്നിവ

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

103. ചുവടെ നൽകിയിരിക്കുന്നതിൽ 1947-ന് ശേഷം ജനിച്ച ഇന്ത്യയിലെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ/കമ്മീഷണർമാർ ആരെല്ലാം? (i) എൻ. ഗോപാലസ്വാമി (ii) ഗ്യാനേഷ് കുമാർ (iii) ടി.എൻ. ശേഷൻ (iv) സുകുമാർ സെൻ

  1. (A)(i), (iv) ഉം
  2. (B)(ii) മാത്രം
  3. (C)(iii) മാത്രം
  4. (D)(i), (ii), (iii), (iv) ഉം
ഉത്തരം കാണുക(B) (ii) മാത്രം

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

104. കേരള സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ? (i) 1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരമാണ് കേരള വനിതാ കമ്മീഷൻ സ്ഥാപിതമായത്. (ii) കേരള സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ, അംഗങ്ങൾ എന്നിവരുടെ കാലാവധി അഞ്ചുവർഷമാണ്. (iii) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ഒരു യോഗത്തിന്റെ ക്വോറം നാല് ആയിരിക്കേണ്ടതാണ്. (iv) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണമാണ് 'സ്ത്രീ ശക്തി'.

  1. (A)(i) മാത്രം
  2. (B)(ii), (iii) എന്നിവ മാത്രം
  3. (C)(i), (ii), (iii) എന്നിവ മാത്രം
  4. (D)(i), (ii), (iii), (iv) (എല്ലാ പ്രസ്താവനകളും)
ഉത്തരം കാണുക(D) (i), (ii), (iii), (iv) (എല്ലാ പ്രസ്താവനകളും)

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

105. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ? (i) 2005-ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകൃതമായത് (ii) കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ചീഫ് സെക്രട്ടറി ആണ് (iii) 'സുരക്ഷിത കേരളം' എന്നത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആപ്തവാക്യമാണ്.

  1. (A)(i), (ii) എന്നിവ മാത്രം
  2. (B)(i), (iii) എന്നിവ മാത്രം
  3. (C)(ii), (iii) എന്നിവ മാത്രം
  4. (D)(i) മാത്രം
ഉത്തരം കാണുക(D) (i) മാത്രം

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

106. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ/ഏത്? (i) 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 11-ാം മത്തെ വകുപ്പ്, തണ്ണീർത്തടങ്ങൾ രൂപമാറ്റം വരുത്തുന്നതിനെ നിരോധിക്കുന്നു. (ii) 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 8-ാം വകുപ്പ്, പ്രാദേശികതല നിരീക്ഷണ സമിതിയുടെ രൂപീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്നു (iii) 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റി രൂപീകൃതമായത്

  1. (A)(ii) മാത്രം
  2. (B)(i) മാത്രം
  3. (C)(ii), (iii) എന്നിവ മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(B) (i) മാത്രം

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

107. സാങ്കേതികവിദ്യാ നിയമം, 2000 (Information Technology Act, 2000) ന്റെ വകുപ്പ് 66 പ്രകാരം, വകുപ്പ് 43-ൽ പരാമർശിച്ച ഏതെങ്കിലും പ്രവൃത്തി അസത്യ സന്ധമായോ വഞ്ചനാപരമായോ ചെയ്യുന്നയാൾക്ക് ലഭിക്കാവുന്ന ശിക്ഷ എന്താണ്?

  1. (A)പരമാവധി ഒരു വർഷം തടവ് അല്ലെങ്കിൽ ₹1 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
  2. (B)പരമാവധി മൂന്ന് വർഷം തടവ് അല്ലെങ്കിൽ ₹5 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
  3. (C)പരമാവധി അഞ്ച് വർഷം തടവ് അല്ലെങ്കിൽ ₹10 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
  4. (D)പരമാവധി ഏഴ് വർഷം തടവ് അല്ലെങ്കിൽ ₹10 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
ഉത്തരം കാണുക(B) പരമാവധി മൂന്ന് വർഷം തടവ് അല്ലെങ്കിൽ ₹5 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

108. സാങ്കേതിക വിദ്യാ നിയമം, 2000 പ്രകാരം, ഈ നിയമപ്രകാരം ലഭിച്ച അധികാരങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തി ഏതെങ്കിലും ഇലക്ട്രോണിക് രേഖ, പുസ്തകം, രജിസ്റ്റ്, വിവരങ്ങൾ, അല്ലെങ്കിൽ രേഖകൾ എന്നിവയിൽ പ്രവേശനം നേടിയ ശേഷം ബന്ധപ്പെട്ട വക്തിയുടെ സമ്മതമില്ലാതെ അതിനെ മറ്റൊരാളോട് വെളിപ്പെടുത്തുകയാണെങ്കിൽ, ആ വ്യക്തിക്ക് ലഭിക്കാവുന്ന ശിക്ഷ എന്താണ്?

  1. (A)പരമാവധി മൂന്ന് വർഷം തടവ്
  2. (B)പരമാവധി ₹5 ലക്ഷം രൂപ പിഴ
  3. (C)പരമാവധി ഒരു വർഷം തടവ് കൂടാതെ ₹1 ലക്ഷം രൂപ പിഴ
  4. (D)പരമാവധി ₹10 ലക്ഷം രൂപ നഷ്ടപരിഹാരം
ഉത്തരം കാണുക(B) പരമാവധി ₹5 ലക്ഷം രൂപ പിഴ

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

109. ഇന്ത്യൻ ഭരണഘടന സമത്വാവകാശം ഉറപ്പുവരുത്തുന്നതിന് 18-ാം വകുപ്പ് പ്രകാരം നിർത്തലാക്കിയത് എന്ത്?

  1. (A)സതി
  2. (B)അയിത്തം
  3. (C)ബഹുമതികൾ
  4. (D)അടിമത്വം
ഉത്തരം കാണുക(C) ബഹുമതികൾ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

110. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആരാണ്?

  1. (A)സർദാർ പട്ടേൽ
  2. (B)ജവഹർലാൽ നെഹ്റു
  3. (C)ഡോ. രാജേന്ദ്ര പ്രസാദ്
  4. (D)ബി.ആർ. അംബേദ്കർ
ഉത്തരം കാണുക(B) ജവഹർലാൽ നെഹ്റു

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

111. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന വ്യവസ്ഥ ഏത് ഭരണ ഘടനയിൽ നിന്ന് കടം കൊണ്ടതാണ്?

  1. (A)ബ്രിട്ടീഷ് ഭരണഘടന
  2. (B)ഫ്രഞ്ച് ഭരണഘടന
  3. (C)ഐറിഷ് ഭരണഘടന
  4. (D)യു.എസ്. ഭരണഘടന
ഉത്തരം കാണുക(D) യു.എസ്. ഭരണഘടന

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

112. ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പിലാണ് മൗലിക കടമകൾ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്?

  1. (A)32
  2. (B)300 A
  3. (C)19
  4. (D)51-A
ഉത്തരം കാണുക(D) 51-A

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

113. അധികാരവിഭജനം നടത്തിയിട്ടുള്ള യൂണിയൻ, സംസ്ഥാന, കൺകറന്റ് ലിസ്റ്റുകൾ ഭരണഘടനയുടെ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്?

  1. (A)നാലാം പട്ടിക
  2. (B)അഞ്ചാം പട്ടിക
  3. (C)ആറാം പട്ടിക
  4. (D)ഏഴാം പട്ടിക
ഉത്തരം കാണുക(D) ഏഴാം പട്ടിക

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

114. കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി സ്ഥാനം നിർവ്വഹിച്ചിട്ടുള്ള മലയാളികൾ ആരെല്ലാം? (I) A.K. ആന്റണി (II) സുരേഷ് ഗോപി (III) O. രാജഗോപാൽ (IV) V.K. കൃഷ്ണമേനോൻ

  1. (A)I & IV എന്നിവർ
  2. (B)I മാത്രം
  3. (C)IV മാത്രം
  4. (D)I & III എന്നിവർ
ഉത്തരം കാണുക(A) I & IV എന്നിവർ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

115. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പാർലമെന്റിൽ പാസാക്കിയ വർഷമേത്?

  1. (A)2005 ഒക്ടോബർ 17
  2. (B)2004 ഒക്ടോബർ 17
  3. (C)2001 ഒക്ടോബർ 17
  4. (D)2000 ഒക്ടോബർ 17
ഉത്തരം കാണുക(D) 2000 ഒക്ടോബർ 17

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

116. സർക്കാർ ആശുപത്രികളെ ജനസൗഹൃദമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാർ പദ്ധതി ഏതാണ്?

  1. (A)താലോലം
  2. (B)ആർദ്രം മിഷൻ
  3. (C)സ്നേഹസാന്ത്വനം
  4. (D)അതിജീവനം
ഉത്തരം കാണുക(B) ആർദ്രം മിഷൻ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

117. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേരള സർക്കാരിന്റെ പദ്ധതി ഏതാണ്?

  1. (A)മൃതസഞ്ജീവനി
  2. (B)സ്നേഹസ്പർശം
  3. (C)കാരുണ്യ
  4. (D)ആശ്രയ
ഉത്തരം കാണുക(A) മൃതസഞ്ജീവനി

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

118. ഭിന്നശേഷിയുള്ള കുട്ടികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതി ഏതാണ്?

  1. (A)അനുയാത്ര
  2. (B)സ്നേഹക്കൂട്
  3. (C)താലോലം
  4. (D)സ്പെക്ട്രം
ഉത്തരം കാണുക(A) അനുയാത്ര

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

119. എക്സിക്യൂട്ടീവിന്മേലുള്ള നിയമനിർമ്മാണ നിയന്ത്രണത്തിനുള്ള പ്രധാന ഉപകരണങ്ങളായി പാർലമെന്ററി കമ്മിറ്റികളെ കണക്കാക്കുന്നത് എന്തുകൊണ്ടെന്ന് ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?

  1. (A)അവ നേരിട്ട് സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നു
  2. (B)അവ ഭരണപരമായ നടപടികളുടെ വിശദമായ പരിശോധന സാധ്യമാക്കുന്നു
  3. (C)അവ നിയമസഭയിലെ ചർച്ചകൾ മാറ്റിസ്ഥാപിക്കുന്നു
  4. (D)അവ മന്ത്രിമാരുടെ മേൽ ജുഡീഷ്യൽ അധികാരം പ്രയോഗിക്കുന്നു
ഉത്തരം കാണുക(B) അവ ഭരണപരമായ നടപടികളുടെ വിശദമായ പരിശോധന സാധ്യമാക്കുന്നു

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

120. ഇന്ത്യൻ ഭരണസംവിധാനത്തിന്റെ പശ്ചാത്തലത്തിൽ, "ജനറലിസ്റ്റ് അഡ്മിനിസ്ട്രേറ്റർ" എന്ന ആശയം പ്രാഥമികമായി ഇവയെ സൂചിപ്പിക്കുന്നു:

  1. (A)പ്രത്യേക സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ
  2. (B)രാഷ്ട്രീയ പരിഗണനകളിൽ നിയമിതരായ ഉദ്യോഗസ്ഥർ
  3. (C)വൈവിധ്യമാർന്ന ഭരണപരമായ റോളുകൾ നിർവഹിക്കാൻ പരിശീലനം ലഭിച്ച സിവിൽ സർവീസുകാർ
  4. (D)സംസ്ഥാനതല സേവനങ്ങൾക്കായി മാത്രം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ
ഉത്തരം കാണുക(C) വൈവിധ്യമാർന്ന ഭരണപരമായ റോളുകൾ നിർവഹിക്കാൻ പരിശീലനം ലഭിച്ച സിവിൽ സർവീസുകാർ

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

121. ലോക്പാലും ലോകായുക്തയും സ്ഥാപിക്കുന്നതിനെ ഏറ്റവും നന്നായി ന്യായീകരിക്കുന്ന പ്രിൻസിപ്പൽ

  1. (A)ഭരണപരമായ വികേന്ദ്രീകരണം
  2. (B)അധികാരങ്ങളുടെ വേർതിരിവ്
  3. (C)സ്ഥാപനപരമായ ഉത്തരവാദിത്തം
  4. (D)രാഷ്ട്രീയ പ്രാതിനിധ്യം
ഉത്തരം കാണുക(C) സ്ഥാപനപരമായ ഉത്തരവാദിത്തം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

122. ജനാധിപത്യ പ്രവർത്തനത്തിന് രാഷ്ട്രീയ പാർട്ടികൾ അനിവാര്യമായി കണക്കാക്കുന്നത് എന്തുകൊണ്ട്?

  1. (A)അവർ പൊതു താൽപ്പര്യങ്ങൾ സമാഹരിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നു
  2. (B)അവർ വോട്ടർമാരുടെ തിരഞ്ഞെടുപ്പ് പരിമിതപ്പെടുത്തുന്നു
  3. (C)അവർ എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു
  4. (D)അവർ സിവിൽ സമൂഹ സ്ഥാപനങ്ങളെ മാറ്റിസ്ഥാപിക്കുന്നു
ഉത്തരം കാണുക(A) അവർ പൊതു താൽപ്പര്യങ്ങൾ സമാഹരിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നു

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

123. മനുഷ്യാവകാശങ്ങളെ "സാർവത്രികം" എന്ന് വിശേഷിപ്പിക്കുന്നത് പ്രധാനമായും അവ എന്തായതിനാലാണ്:

  1. (A)ദേശീയ ഭരണഘടനകളെ ആശ്രയിച്ചിരിക്കുന്നു
  2. (B)എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണ്
  3. (C)നടപ്പിലാക്കുന്നത് അന്താരാഷ്ട്ര കോടതികൾ
  4. (D)സർക്കാരുകൾ അനുവദിക്കുന്നു
ഉത്തരം കാണുക(B) എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണ്

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

124. താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ 11-ാം ഷെഡ്യൂളിൽ വരുന്നത്? (i) ദാരിദ്ര്യ നിർമാർജന പരിപാടി. (ii) സാമൂഹ്യ വനവൽക്കരണം. (iii) സമൂഹ ആസ്തികളുടെ പരിപാലനം. (iv) പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ

  1. (A)i ഉം ii ഉം മാത്രം
  2. (B)ii, iii ഉം iv ഉം മാത്രം
  3. (C)i, ii ഉം iv ഉം മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവയെല്ലാം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

125. താഴെ പറയുന്നതിൽ ഭരണഘടന അസംബ്ലിയിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ ഐക്യകണ്ഠേന പാസ്സാക്കിയ വിഷയം ഏത്?

  1. (A)സംവരണം
  2. (B)പ്രായപൂർത്തി വോട്ടവകാശം
  3. (C)മൗലികാവകാശങ്ങൾ
  4. (D)കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ
ഉത്തരം കാണുക(B) പ്രായപൂർത്തി വോട്ടവകാശം

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

126. 1976-ലെ 42-മത് ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത പദങ്ങൾ ഏതെന്നു കണ്ടെത്തുക?

  1. (A)സോഷ്യലിസം, മതേതരത്വം, അഖണ്ഡത
  2. (B)ജനാധിപത്യം, മതേതരത്വം, റിപ്പബ്ലിക്ക്
  3. (C)പരമാധികാരം, സോഷ്യലിസം, ഐക്യം
  4. (D)റിപ്പബ്ലിക്, അഖണ്ഡത, ജനാധിപത്യം
ഉത്തരം കാണുക(A) സോഷ്യലിസം, മതേതരത്വം, അഖണ്ഡത

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

127. താഴെ പറയുന്നതിൽ സ്വത്തവകാശവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. (A)കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയല്ല എന്ന് പ്രസ്താവിച്ചു.
  2. (B)1976-ലെ 42-മത് ഭരണഘടന ഭേദഗതിയിലൂടെ പാർലമെന്റ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തു.
  3. (C)സ്വത്തവകാശം ഇപ്പോൾ നിയമപരമായ അവകാശം മാത്രമാകുന്നു.
  4. (D)സ്വത്തവകാശം ഇപ്പോൾ ഭരണഘടനയുടെ ആർട്ടിക്കിൾ 300 A യിലാണുള്ളത്.
ഉത്തരം കാണുക(B) 1976-ലെ 42-മത് ഭരണഘടന ഭേദഗതിയിലൂടെ പാർലമെന്റ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തു.

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

128. താഴെ പറയുന്നതിൽ പഞ്ചായത്തിരാജ് നിയമവുമായി ബന്ധമില്ലാത്തത് ഏത്?

  1. (A)ത്രിതല സംവിധാനം
  2. (B)സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരണം
  3. (C)33% വനിതാ സംവരണം
  4. (D)സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷൻ രൂപീകരണം
ഉത്തരം കാണുക(D) സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷൻ രൂപീകരണം

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

129. താഴെ പറയുന്നതിൽ നിന്ന് ശരിയായ ജോഡിയെ കണ്ടെത്തുക.

  1. (A)കേന്ദ്രപട്ടിക - പ്രതിരോധം, പോലീസ്, ജയിൽ
  2. (B)സംസ്ഥാന പട്ടിക - കൃഷി, ദേശീയ പാതകൾ, തുറമുഖങ്ങൾ
  3. (C)സമവർത്തി പട്ടിക - വിദ്യാഭ്യാസം, വനം, ട്രേഡ് യൂണിയനുകൾ
  4. (D)അവശിഷ്ടാധികാരങ്ങൾ - വിദേശകാര്യം, മൃഗ സംരക്ഷണം, കറൻസി
ഉത്തരം കാണുക(C) സമവർത്തി പട്ടിക - വിദ്യാഭ്യാസം, വനം, ട്രേഡ് യൂണിയനുകൾ

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

130. 'സിറ്റിസൺഷിപ് ആൻഡ് സോഷ്യൽ ക്ലാസ്' എന്ന പുസ്തകം രചിച്ചതാര്?

  1. (A)T H മാർഷൽ
  2. (B)മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
  3. (C)J S മിൽ
  4. (D)നെൽസൺ മണ്ടേല
ഉത്തരം കാണുക(A) T H മാർഷൽ

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

131. രാജ്യസഭയെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക.

  1. (A)രാജ്യസഭ സ്ഥിരം സഭയാകുന്നു
  2. (B)രാജ്യസഭ ഉപരി സഭയാകുന്നു
  3. (C)രാജ്യസഭ അംഗത്തിന്റെ കാലാവധി അഞ്ച് വർഷമാകുന്നു
  4. (D)രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു
ഉത്തരം കാണുക(C) രാജ്യസഭ അംഗത്തിന്റെ കാലാവധി അഞ്ച് വർഷമാകുന്നു

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

132. 2023-ലെ 106-മത് ഭരണഘടന ഭേദഗതി നിയമം എന്തുമായി ബന്ധപ്പെട്ടതാണ്?

  1. (A)മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം.
  2. (B)ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം.
  3. (C)ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പത്ത് വർഷത്തേക്ക് കൂടി സംവരണം ദീർഘിപ്പിക്കൽ.
  4. (D)സംവരണ ആവശ്യത്തിനായി സംസ്ഥാനങ്ങൾക്ക് മറ്റു പിന്നോക്ക വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം
ഉത്തരം കാണുക(B) ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം.

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

133. ഇന്ത്യൻ ഭരണ ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) ഭരണ ഘടനാ നിർമ്മാണ സഭയാണ് ഭരണഘടന നിർമ്മിച്ചത് (ii) കാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് (iii) ഭരണ ഘടനാ നിർമ്മാണ സഭയാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഭരണ ഘടനകൾ നിർമ്മിച്ചത്

  1. (A)All of the above (i, ii and iii)
  2. (B)Only (i and ii)
  3. (C)Only (ii and iii)
  4. (D)Only (i and iii)
ഉത്തരം കാണുക(B) Only (i and ii)

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

134. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (KSDMA) കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം ശരിയാണ്? 1. ആസ്ഥാനം തിരുവനന്തപുരമാണ് 2. 2005-ൽ നിലവിൽ വന്നു 3. റവന്യൂ മന്ത്രിയാണ് ചെയർമാൻ 4. KSDMA ഒരു സ്റ്റാറ്റ്യൂറ്ററി ബോഡിയാണ്

  1. (A)1 and 3
  2. (B)2 and 3
  3. (C)1 and 4
  4. (D)2 and 4
ഉത്തരം കാണുക(C) 1 and 4

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

135. അബ്കാരി നിയമപ്രകാരം ഏത് പ്രായപരിധിയിൽ കുറവുള്ളവർക്കാണ് മദ്യം വിൽപ്പന നടത്താൻ പാടില്ലാത്തത്?

  1. (A)18
  2. (B)20
  3. (C)23
  4. (D)2
ഉത്തരം കാണുക(C) 23

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

136. താഴെപ്പറയുന്നതിൽ ഏതാണ് ശരിയായിട്ടുള്ളത് 1. കേരളത്തിൽ കള്ള് ഷാപ്പുകൾ തുടങ്ങുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിത്യാരാധനയുള്ള ക്ഷേത്രങ്ങൾ എന്നിവയിൽ നിന്ന് 400 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം. 2. കേരളത്തിൽ ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ പൊതുശ്മശാനത്തിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിക്കണം. 3. കേരളത്തിൽ ഫൈവ് സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ എസ്.സി/എസ്.റ്റി കോളനികളിൽ നിന്നു 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം. 4. കേരളത്തിൽ ടൂറിസ്റ്റ് സ്ഥലങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ബിയർ പാർലറുകൾ പുതിയതായി തുടങ്ങുമ്പോൾ നിത്യാരാധനാലയങ്ങളിൽ നിന്നുള്ള ദൂരപരിധി ബാധകമല്ല.

  1. (A)2, 3, 4 ശരിയാണ്
  2. (B)1, 3, 4 ശരിയാണ്
  3. (C)1, 2, 4 ശരിയാണ്
  4. (D)1, 2, 3 ശരിയാണ്
ഉത്തരം കാണുക(D) 1, 2, 3 ശരിയാണ്

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

137. കേരളത്തിൽ ഒരാൾക്ക് കൈവശം വെയ്ക്കുവാൻ നിയമപരമായി അനുവദിച്ചിട്ടുള്ള അളവ് 1. കള്ള് - 1.5 ലിറ്റർ 2. ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ 3. ഫോറിൻ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ 4. ബിയർ - 3.5 ലിറ്റർ

  1. (A)1, 2, 3 ശരിയാണ്
  2. (B)1, 3, 4 ശരിയാണ്
  3. (C)2, 4 ശരിയാണ്
  4. (D)2, 3, 4 ശരിയാണ്
ഉത്തരം കാണുക(B) 1, 3, 4 ശരിയാണ്

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

138. എൻ.ഡി.പി.എസ്. നിയമ പ്രകാരം കുറ്റകൃത്യം ചെയ്ത ഒരാൾക്ക് ബഹുമാനപ്പെട്ട കോടതിക്കു നല്കാൻ കഴിയുന്ന പരമാവധി ശിക്ഷ?

  1. (A)20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും
  2. (B)10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും
  3. (C)20 വർഷം കഠിന തടവു മാത്രം
  4. (D)വധശിക്ഷ
ഉത്തരം കാണുക(D) വധശിക്ഷ

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

139. ഡിസ്റ്റിലറി ആൻഡ് വെയർ ഹൗസ് റൂൾസ് പ്രകാരം വെയർ ഹൗസ് ഒരു ബോണ്ടഡ് പ്രിമൈസസ് ആയി കണക്കാക്കപ്പെടുന്നതിന്റെ അർത്ഥം എന്താണ്?

  1. (A)അവിടെ നികുതി പൂർണ്ണമായി അടച്ചു മദ്യം മാത്രമേ സൂക്ഷിക്കൂ
  2. (B)നികുതി അടയ്ക്കാതെ സർക്കാർ മേൽനോട്ടത്തിൽ മദ്യം സൂക്ഷിക്കാം
  3. (C)സ്വകാര്യ ഉടമസ്ഥതയിലുള്ള സംഭരണ കേന്ദ്രം
  4. (D)കോടതി ഉത്തരവോടെ മാത്രമുള്ള സംഭരണം
ഉത്തരം കാണുക(B) നികുതി അടയ്ക്കാതെ സർക്കാർ മേൽനോട്ടത്തിൽ മദ്യം സൂക്ഷിക്കാം

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

140. ഡിസ്റ്റിലറി ആൻഡ് റൂൾസ് പ്രകാരം മദ്യം നഷ്ടപ്പെടുകയോ ചോർച്ച സംഭവിക്കുകയോ ചെയ്താൽ ഉത്തരവാദിത്വം ആരുടേത് ആയിരിക്കും 1. ട്രാൻസ്പോർട്ടർ 2. എക്സൈസ് വകുപ്പ് 3. ബന്ധപ്പെട്ട ലൈസൻസ് ഉടമ 4. ജില്ല ഭരണകൂടം

  1. (A)1 & 2
  2. (B)2 & 4
  3. (C)3
  4. (D)3 & 2
ഉത്തരം കാണുക(C) 3

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

141. കേരളത്തിൽ ഡിസ്റ്റിലറി നിയമങ്ങൾ നിലവിൽ വന്ന വർഷം

  1. (A)1077
  2. (B)1968
  3. (C)1965
  4. (D)1963
ഉത്തരം കാണുക(B) 1968

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

142. കേരള സംസ്ഥാനത്ത് താഴെ തന്നിരിക്കുന്നവയിൽ ഡ്രൈ ഡേ അല്ലാത്തവ ഏത്

  1. (A)ശ്രീനാരായണ ഗുരു ജയന്തി
  2. (B)ദുഃഖ വെള്ളി
  3. (C)ക്രിസ്മസ് ദിനം
  4. (D)അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം
ഉത്തരം കാണുക(C) ക്രിസ്മസ് ദിനം

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

143. കേരള സർക്കാർ അംഗീകൃത വിനോദ സഞ്ചാര മേഖലയിൽ ബാർ ഹോട്ടൽ പ്രവർത്തന സമയം

  1. (A)രാവിലെ 10 മുതൽ രാത്രി 10 മണി വരെ
  2. (B)രാവിലെ 9 മുതൽ രാത്രി 10 മണി വരെ
  3. (C)രാവിലെ 10 മുതൽ രാത്രി 12 മണി വരെ
  4. (D)രാവിലെ 10 മുതൽ രാത്രി 11 മണി വരെ
ഉത്തരം കാണുക(C) രാവിലെ 10 മുതൽ രാത്രി 12 മണി വരെ

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

144. ഫോർ സ്റ്റാർ ഹോട്ടലിനു FL-3 ലൈസൻസ് (ബാർ) ലഭിക്കണമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അമ്പലം, പള്ളി, ശ്മശാനം എന്നിവയിൽ നിന്ന് വേണ്ട ദൂര പരിധി.

  1. (A)150 മീറ്റർ
  2. (B)50 മീറ്റർ
  3. (C)400 മീറ്റർ
  4. (D)250 മീറ്റർ
ഉത്തരം കാണുക(B) 50 മീറ്റർ

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

145. COTPA, 2003 പ്രകാരം

  1. (A)18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു.
  2. (B)വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു.
  3. (C)(A) & (B)
  4. (D)20 വയസ്സിനു താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു.
ഉത്തരം കാണുക(C) (A) & (B)

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

146. 30 റൂമിന് മുകളിലുള്ള ഹോട്ടൽ, 30 പേർക്ക് മുകളിൽ ഇരിപ്പിടമുള്ള റെസ്റ്റോറന്റ്, എയർ പോർട്സ് എന്നിവയിൽ COTPA, 2003 പ്രകാരം

  1. (A)പുകവലി നിരോധിച്ചിരിക്കുന്നു.
  2. (B)പ്രത്യേകം പുക വലിക്കുന്നതിനുള്ള സ്ഥല സൗകര്യം നൽകണം
  3. (C)പുകവലിച്ചാൽ 250 രൂപ പിഴ ഈടാക്കും
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) പ്രത്യേകം പുക വലിക്കുന്നതിനുള്ള സ്ഥല സൗകര്യം നൽകണം

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

147. സിഗരറ്റ് പാക്കറ്റിലോ, പുകയില ഉത്പന്നങ്ങളുടെ പാക്കറ്റിലോ ഇംഗ്ലീഷ് ഭാഷയിൽ ലേബൽ ഉപയോഗിച്ചിട്ടുള്ളതെങ്കിൽ COTPA, 2003 പ്രകാരം

  1. (A)ഇംഗ്ലീഷ് ഭാഷയിൽ മുന്നറിയിപ്പ് നൽകേണ്ടതാണ്.
  2. (B)ഇംഗ്ലീഷ് ഭാഷയിലും ഹിന്ദി ഭാഷയിലും മുന്നറിയിപ്പ് നൽകേണ്ടതാണ്.
  3. (C)ഇംഗ്ലീഷ്, ഹിന്ദി, ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ മുന്നറിയിപ്പ് നൽകേണ്ടതാണ്.
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) ഇംഗ്ലീഷ് ഭാഷയിൽ മുന്നറിയിപ്പ് നൽകേണ്ടതാണ്.

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

148. ഒരു റെസ്റ്റോറന്റ് ജീവനക്കാരൻ അവിടുത്തെ ബാത്റൂമിൽ ഒളിപ്പിച്ച ഫോൺ ഉപയോഗിച്ച് വീഡിയോസ് റെക്കോർഡ് ചെയ്തു അവയെ ഒരു അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തു. ഈ കേസിൽ, താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏറ്റവും പ്രസക്തമായ സെക്ഷൻ/സെക്ഷനുകൾ തിരഞ്ഞെടുക്കുക.

  1. (A)സെക്ഷൻ 66E മാത്രം
  2. (B)സെക്ഷൻ 66E, 67 രണ്ടും
  3. (C)സെക്ഷൻ 66E, 67A രണ്ടും
  4. (D)സെക്ഷൻ 66E, 67B രണ്ടും
ഉത്തരം കാണുക(B) സെക്ഷൻ 66E, 67 രണ്ടും

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

149. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ, തന്റെ ഔദ്യോഗിക നിർവഹണത്തിനിടെ ലഭിച്ച ആധാർ കാർഡുകളുടെ ഡിജിറ്റൽ കോപ്പികൾ സുഹൃത്തിനു കൈ മാറി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏതു സെക്ഷൻ ഇവിടെ പ്രസക്തമാകുന്നു?

  1. (A)സെക്ഷൻ 43
  2. (B)സെക്ഷൻ 65
  3. (C)സെക്ഷൻ 70
  4. (D)സെക്ഷൻ 72
ഉത്തരം കാണുക(D) സെക്ഷൻ 72

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

150. ഇന്ത്യൻ ഭരണഘടനാ കരട് സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

  1. (A)ഡോ. രാജേന്ദ്രപ്രസാദ്
  2. (B)ഡോ. ബി.ആർ. അംബേദ്കർ
  3. (C)ജവഹർലാൽ നെഹ്റു
  4. (D)സർദ്ദാർ വല്ലഭായ് പട്ടേൽ
ഉത്തരം കാണുക(B) ഡോ. ബി.ആർ. അംബേദ്കർ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567891011

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഭരണഘടന, നിയമം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (32 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം