Metro Journal › PSC › ചോദ്യപേപ്പറുകൾ › ഭരണഘടന, നിയമം

ഭരണഘടന, നിയമം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 8)

514 ചോദ്യം · 32 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

351. ഭരണഘടനയിലെ അനുച്ഛേദം 21 എ (Article 21 A) ഉറപ്പുവരുത്തുന്നത്

  1. (A)6 മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
  2. (B)3 മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
  3. (C)3 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
  4. (D)6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
ഉത്തരം കാണുക(D) 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

352. ഭരണഘടന നിയമനിർമ്മാണ സഭയിൽ 17 മലയാളി അംഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ താഴെ തന്നിരിക്കുന്നവരിൽ ആരാണ് തിരുവിതാംകൂർ പ്രവശ്യയിൽ നിന്നുള്ള അംഗം?

  1. (A)K.A. മുഹമ്മദ്
  2. (B)പനമ്പള്ളി ഗോവിന്ദ മേനോൻ
  3. (C)എ.കെ. മേനോൻ
  4. (D)കെ. മാധവമേനോൻ
ഉത്തരം കാണുക(B) പനമ്പള്ളി ഗോവിന്ദ മേനോൻ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

353. ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നീ 3 തരം നീതികളും കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ്?

  1. (A)ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന്
  2. (B)റഷ്യൻ വിപ്ലവത്തിൽ നിന്ന്
  3. (C)അമേരിക്കൻ ഭരണഘടനയിൽ നിന്ന്
  4. (D)ദക്ഷിണ ആഫ്രിക്കയിൽ നിന്ന്
ഉത്തരം കാണുക(A) ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന്
ശ്രദ്ധിക്കുക: ഇത് PSC താൽക്കാലിക ഉത്തരസൂചികയിലെ ഉത്തരമാണ്. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നീതി എന്ന ആശയം റഷ്യൻ വിപ്ലവത്തിൽ നിന്നാണ് എന്നാണ് സാധാരണ പഠിപ്പിക്കുന്നത്; അന്തിമ ഉത്തരസൂചികയിൽ മാറാം.

PSC 102/2025-M · Assistant Salesman (2025), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

354. തുടർച്ചയായി എത്ര വർഷക്കാലം ഇന്ത്യക്ക് പുറത്ത് സ്ഥിര താമസമാക്കിയാലാണ് പൗരത്വാപഹരണം വഴി കേന്ദ്ര ഗവൺമെന്റിന് ഒരാളുടെ പൗരത്വം ഇല്ലാതാക്കാൻ കഴിയുന്നത്?

  1. (A)7 വർഷം
  2. (B)5 വർഷം
  3. (C)10 വർഷം
  4. (D)12 വർഷം
ഉത്തരം കാണുക(B) 5 വർഷം
ശ്രദ്ധിക്കുക: ഇത് PSC താൽക്കാലിക ഉത്തരസൂചികയിലെ ഉത്തരമാണ്. പൗരത്വ നിയമം സെക്ഷൻ 10 പ്രകാരം തുടർച്ചയായി 7 വർഷം ഇന്ത്യക്ക് പുറത്ത് താമസിച്ചാൽ പൗരത്വം നഷ്ടപ്പെടുത്താം; അന്തിമ ഉത്തരസൂചികയിൽ മാറാം.

PSC 102/2025-M · Assistant Salesman (2025), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

355. എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?

  1. (A)73-ാം ഭേദഗതി
  2. (B)44-ാം ഭേദഗതി
  3. (C)42-ാം ഭേദഗതി
  4. (D)52-ാം ഭേദഗതി
ഉത്തരം കാണുക(D) 52-ാം ഭേദഗതി
ശ്രദ്ധിക്കുക: ഇത് PSC താൽക്കാലിക ഉത്തരസൂചികയിലെ ഉത്തരമാണ്. മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ചേർത്തത് 42-ാം ഭേദഗതി (1976) വഴിയാണ്; അന്തിമ ഉത്തരസൂചികയിൽ മാറാം.

PSC 102/2025-M · Assistant Salesman (2025), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

356. താഴെ തന്നിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നത് ഏതാണ്?

  1. (A)ഫിഷറീസ്
  2. (B)കാർഷിക വരുമാന നികുതി
  3. (C)വിലനിയന്ത്രണം
  4. (D)ലോട്ടറി
ഉത്തരം കാണുക(B) കാർഷിക വരുമാന നികുതി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

357. ലോക് അദാലത്ത് എന്ന പദം കൊണ്ട് ഏത് വിഭാഗത്തിൽ പെടുന്ന കോടതിയാണ്?

  1. (A)ജനങ്ങളുടെ കോടതി
  2. (B)മുൻസിഫ് കോടതി
  3. (C)മജിസ്ട്രേറ്റ് കോടതി
  4. (D)ഇവയൊന്നിലും പെടുന്നില്ല
ഉത്തരം കാണുക(B) മുൻസിഫ് കോടതി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

358. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാര്?

  1. (A)ഉമ്മൻചാണ്ടി
  2. (B)V.S. അച്ചുതാനന്ദൻ
  3. (C)പിണറായി വിജയൻ
  4. (D)A. K. ആന്റണി
ഉത്തരം കാണുക(D) A. K. ആന്റണി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

359. 2019ൽ ഉപഭോക്തൃ സംരക്ഷണ നിയമം പരിഷ്കരിച്ചതിൽ പുതുതായി രൂപം കൊണ്ട സ്ഥാപനം?

  1. (A)ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
  2. (B)ഉപഭോക്തൃ സമിതി
  3. (C)ഉപഭോക്തൃ കമ്മിഷൻ
  4. (D)ഇതൊന്നുമില്ല
ഉത്തരം കാണുക(A) ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 64

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

360. പോക്സോ നിയമപ്രകാരം തെറ്റായ പരാതിയോ വിവരമോ നൽകുന്നതിനുള്ള ശിക്ഷയെകുറിച്ചു പറയുന്ന വകുപ്പ്?

  1. (A)സെക്ഷൻ 22
  2. (B)സെക്ഷൻ 17
  3. (C)സെക്ഷൻ 20
  4. (D)സെക്ഷൻ 24
ഉത്തരം കാണുക(A) സെക്ഷൻ 22

PSC 102/2025-M · Assistant Salesman (2025), ചോദ്യം 65

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

361. വിവരാവകാശ നിയമം ആദ്യമായി പാസ്സാക്കിയത് ഏതു രാജ്യമാണ്?

  1. (A)ഇന്ത്യ
  2. (B)ചൈന
  3. (C)സ്വീഡൻ
  4. (D)അമേരിക്ക
ഉത്തരം കാണുക(C) സ്വീഡൻ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 66

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

362. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള നിയമം MWP ആക്ട് പ്രകാരം വൃദ്ധ സദനങ്ങളെക്കുറിച്ചു ഏതു അദ്ധ്യായത്തിലാണ് പറയുന്നത്?

  1. (A)അദ്ധ്യായം 3
  2. (B)അദ്ധ്യായം 2
  3. (C)അദ്ധ്യായം 7
  4. (D)അദ്ധ്യായം 5
ഉത്തരം കാണുക(A) അദ്ധ്യായം 3

PSC 102/2025-M · Assistant Salesman (2025), ചോദ്യം 67

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

363. ഗാർഹിക പീഡന നിരോധന നിയമ പ്രകാരം ഗാർഹിക സംഭവങ്ങൾ റിപ്പോർട്ട് തയ്യാറാക്കേണ്ടത് ആരാണ്? 1. പോലീസ് ഉദ്യോഗസ്ഥൻ 2. സേവന ദാതാവ് 3. മജിസ്ട്രേറ്റ് 4. സംരക്ഷണ ഉദ്യോഗസ്ഥൻ

  1. (A)1 & 3
  2. (B)2 & 3
  3. (C)3 & 4
  4. (D)എല്ലാം ശരി
ഉത്തരം കാണുക(D) എല്ലാം ശരി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 70

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

364. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)സർദാർ വല്ലഭായ് പട്ടേൽ
  3. (C)ഡോ. രാജേന്ദ്ര പ്രസാദ്
  4. (D)ഡോ. B.R. അംബേദ്കർ
ഉത്തരം കാണുക(C) ഡോ. രാജേന്ദ്ര പ്രസാദ്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

365. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?

  1. (A)അനുഛേദം 17
  2. (B)അനുഛേദം 32
  3. (C)അനുഛേദം 25
  4. (D)അനുഛേദം 19
ഉത്തരം കാണുക(B) അനുഛേദം 32

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

366. ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകൾ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

  1. (A)42
  2. (B)44
  3. (C)52
  4. (D)74
ഉത്തരം കാണുക(A) 42

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

367. രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് 2. രാജ്യസഭയിൽ 250 അംഗങ്ങളാണുള്ളത് 3. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ

  1. (A)1 & 2
  2. (B)2 & 3
  3. (C)1 & 3
  4. (D)All the above
ഉത്തരം കാണുക(D) All the above

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

368. പ്രാദേശിക ഗവൺമെന്റുകൾ ഏത് ലിസ്റ്റിൽ പെടുന്നു?

  1. (A)സ്റ്റേറ്റ് ലിസ്റ്റ്
  2. (B)യൂണിയൻ ലിസ്റ്റ്
  3. (C)കൺകറന്റ് ലിസ്റ്റ്
  4. (D)അവശിഷ്ട അധികാരങ്ങൾ
ഉത്തരം കാണുക(A) സ്റ്റേറ്റ് ലിസ്റ്റ്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

369. സുപ്രീം കോടതിയുടെ ഉപദേശകാധികാരം ആർക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്?

  1. (A)ചീഫ് ജസ്റ്റിസ്
  2. (B)രാഷ്ട്രപതി
  3. (C)പ്രധാനമന്ത്രി
  4. (D)ഗവർണർ
ഉത്തരം കാണുക(B) രാഷ്ട്രപതി

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

370. നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടനാ സമിതി ഏത് രാജ്യത്തു നിന്നാണ് സ്വീകരിച്ചത്?

  1. (A)ബ്രിട്ടീഷ് ഭരണഘടന
  2. (B)അമേരിക്കൻ ഭരണഘടന
  3. (C)ഐറിഷ് ഭരണഘടന
  4. (D)ആസ്ട്രേലിയൻ ഭരണഘടന
ഉത്തരം കാണുക(C) ഐറിഷ് ഭരണഘടന

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

371. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ്?

  1. (A)മുഖ്യമന്ത്രി
  2. (B)റവന്യൂമന്ത്രി
  3. (C)ചീഫ്സെക്രട്ടറി
  4. (D)ഗവർണർ
ഉത്തരം കാണുക(A) മുഖ്യമന്ത്രി

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

372. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുന്നത് ______ ആണ്

  1. (A)ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
  2. (B)സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
  3. (C)സംസ്ഥാന ഗവൺമെന്റ്
  4. (D)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
ഉത്തരം കാണുക(B) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

373. ഭാരതീയ ന്യായസംഹിത (BNS) നിലവിൽ വന്ന വർഷം?

  1. (A)2021
  2. (B)2022
  3. (C)2023
  4. (D)2024
ഉത്തരം കാണുക(D) 2024

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 61

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

374. (Offence) കുറ്റം എന്നതിന്റെ (BNS) അനുസരിച്ചുള്ള അർത്ഥം?

  1. (A)എന്തെങ്കിലും നിയമ ലംഘനം
  2. (B)നാണക്കേടുണ്ടാക്കുന്ന പ്രവർത്തനം
  3. (C)(BNS) പ്രകാരം ശിക്ഷയ്ക്ക് വിധേയമായ പ്രവർത്തി
  4. (D)വ്യക്തിയുടെ നിയമവിരുദ്ധ പ്രവർത്തി
ഉത്തരം കാണുക(C) (BNS) പ്രകാരം ശിക്ഷയ്ക്ക് വിധേയമായ പ്രവർത്തി

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 62

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

375. (BNS) പ്രകാരം ‘Trifles’ എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

  1. (A)ഗുരുതരമായ കുറ്റങ്ങൾ
  2. (B)നിസ്സാരമായ, ശ്രദ്ധിക്കേണ്ടതില്ലാത്ത പ്രവർത്തികൾ
  3. (C)പൊതു പ്രശ്നങ്ങൾ
  4. (D)കോടതി നടപടികൾ
ഉത്തരം കാണുക(B) നിസ്സാരമായ, ശ്രദ്ധിക്കേണ്ടതില്ലാത്ത പ്രവർത്തികൾ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 63

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

376. BNS -ൽ പുതുതായി ഉൾപ്പെടുത്തിയ ശിക്ഷാരീതി

  1. (A)കഠിന തടവ്
  2. (B)പിഴ ശിക്ഷ
  3. (C)നാടുകടത്തൽ
  4. (D)നിർബന്ധിത സാമൂഹ്യ പ്രവർത്തനം.
ഉത്തരം കാണുക(D) നിർബന്ധിത സാമൂഹ്യ പ്രവർത്തനം.

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 64

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

377. ഭാരതീയ ന്യായ സുരക്ഷാ സംഹിത (BNSS) പ്രകാരം summons അയക്കാൻ അധികാരമുള്ളത് ആർക്കാണ്?

  1. (A)പോലീസ് ഇൻസ്പെക്ടർ
  2. (B)കോടതികൾ
  3. (C)ജില്ലാ കലക്ടർ
  4. (D)നിയമസഭാ സ്പീക്കർ
ഉത്തരം കാണുക(B) കോടതികൾ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 65

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

378. BNSS വകുപ്പുകൾ 168-172 പ്രകാരമുള്ള നടപടികളുടെ പ്രധാന ലക്ഷ്യം എന്താണ്?

  1. (A)കോടതിയുടെ അധികാരങ്ങൾ കുറയ്ക്കുക
  2. (B)കുറ്റകൃത്യം സംഭവിക്കാതെ തടയുക
  3. (C)ജാമ്യം നിഷേധിക്കാൻ വഴി ഒരുക്കുക
  4. (D)വാറണ്ട് ഇല്ലാതെ അറസ്റ്റ് സാധ്യമാവുക.
ഉത്തരം കാണുക(B) കുറ്റകൃത്യം സംഭവിക്കാതെ തടയുക

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 66

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

379. (BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത്ര സമയത്തിനുള്ളിൽ?

  1. (A)7 ദിവസത്തിനുള്ളിൽ
  2. (B)ഉടൻ തന്നെ
  3. (C)24 മണിക്കൂറിനുള്ളിൽ
  4. (D)മേധാവിയുടെ അനുമതിക്കുശേഷം
ഉത്തരം കാണുക(B) ഉടൻ തന്നെ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 67

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

380. ഭാരതീയ സാക്ഷ്യ അധിനിയം (BSA) പ്രകാരം എവിഡൻസ് എന്ന പദം നിർവ്വചിക്കുന്നത് ഏതു വകുപ്പിലാണ്?

  1. (A)സെക്ഷൻ -1
  2. (B)സെക്ഷൻ -2
  3. (C)സെക്ഷൻ -3
  4. (D)സെക്ഷൻ -4
ഉത്തരം കാണുക(B) സെക്ഷൻ -2

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 68

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

381. സാക്ഷിയെ ചോദ്യം ചെയ്യാനുള്ള ക്രമം.

  1. (A)Cross - Re-Chief
  2. (B)Chief - Re - Cross
  3. (C)Chief - Cross - Re
  4. (D)Re - Chief - Cross
ഉത്തരം കാണുക(C) Chief - Cross - Re

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 69

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

382. കേരള പോലീസ് ആക്ടിൽ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് വിവരിക്കുന്നത് എവിടെയാണ്?

  1. (A)സെക്ഷൻ -29
  2. (B)സെക്ഷൻ -30
  3. (C)സെക്ഷൻ -31
  4. (D)സെക്ഷൻ -32
ഉത്തരം കാണുക(A) സെക്ഷൻ -29

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 70

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

383. കേരള പോലീസ് ആക്ട് 98-ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?

  1. (A)ജില്ലാ കളക്ടർ
  2. (B)ജില്ലാ ജഡ്ജി
  3. (C)ജില്ലാ പോലീസ് മേധാവി
  4. (D)ജില്ലാ മജിസ്ട്രേറ്റ്
ഉത്തരം കാണുക(C) ജില്ലാ പോലീസ് മേധാവി

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

384. കേരള പോലീസ് ആക്ട് 117-ാം വകുപ്പ് പ്രകാരം പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിന് ഉള്ള പരമാവധി ശിക്ഷ

  1. (A)6 മാസം തടവ്
  2. (B)1 വർഷം തടവ്
  3. (C)2 വർഷം തടവ്
  4. (D)3 വർഷം തടവ്
ഉത്തരം കാണുക(D) 3 വർഷം തടവ്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

385. വിവരാവകാശ നിയമത്തിൽ സെക്ഷൻ 11 പ്രകാരം, മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എപ്പോഴാണ് വെളിപ്പെടുത്താൻ കഴിയുക?

  1. (A)മൂന്നാം കക്ഷിയുടെ സമ്മതത്തോടെ മാത്രം
  2. (B)പൊതു വിവര ഓഫീസർ അത് പൊതുതാൽപ്പര്യമാണെന്ന് കരുതുകയും മൂന്നാം കക്ഷിക്ക് പ്രാതിനിധ്യം നൽകാൻ അവസരം നൽകുകയും ചെയ്താൽ
  3. (C)കോടതി ഉത്തരവുകൾ പ്രകാരം മാത്രം
  4. (D)ഒരിക്കലും, അത് കർശനമായി നിരോധിച്ചിട്ടില്ല.
ഉത്തരം കാണുക(B) പൊതു വിവര ഓഫീസർ അത് പൊതുതാൽപ്പര്യമാണെന്ന് കരുതുകയും മൂന്നാം കക്ഷിക്ക് പ്രാതിനിധ്യം നൽകാൻ അവസരം നൽകുകയും ചെയ്താൽ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

386. ഒരു പത്രപ്രവർത്തകൻ കാബിനറ്റ് പേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കുന്നു, പക്ഷേ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നിരസിക്കുന്നു. ആർടിഐ നിയമത്തിലെ ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് ന്യായീകരിക്കാൻ സാധ്യത?

  1. (A)വകുപ്പ് 8(1) (i)
  2. (B)വകുപ്പ് 9
  3. (C)വകുപ്പ് 2(f)
  4. (D)വകുപ്പ് 11
ഉത്തരം കാണുക(A) വകുപ്പ് 8(1) (i)

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

387. എൻ ഡി പി എസ് നിയമപ്രകാരം, ഒരു വ്യക്തി മനഃപൂർവ്വം തന്റെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കാൻ അനുവദിച്ചാൽ നിയമപരമായി എന്ത് സംഭവിക്കും?

  1. (A)മയക്കുമരുന്ന് വ്യക്തിഗത ഉപയോഗത്തിനുള്ളതല്ലെങ്കിൽ അവർ ബാധ്യസ്ഥരല്ല
  2. (B)വകുപ്പ് 27 പ്രകാരം അവർക്കെതിരെ കേസെടുക്കാം
  3. (C)മയക്കുമരുന്ന് കുറ്റകൃത്യത്തിനായി പരിസരം ഉപയോഗിക്കാൻ അനുവദിച്ചതിന് വകുപ്പ് 25 പ്രകാരം അവർ ബാധ്യസ്ഥരാണ്
  4. (D)സ്വത്തിന്റെ ഉടമയാണെങ്കിൽ മാത്രമേ അവർ ബാധ്യസ്ഥരാകൂ
ഉത്തരം കാണുക(C) മയക്കുമരുന്ന് കുറ്റകൃത്യത്തിനായി പരിസരം ഉപയോഗിക്കാൻ അനുവദിച്ചതിന് വകുപ്പ് 25 പ്രകാരം അവർ ബാധ്യസ്ഥരാണ്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

388. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഏതാണ് NDPS ആക്ടിന്റെ വകുപ്പ് 31A ചുമത്താൻ സാധ്യതയുള്ളത്?

  1. (A)വ്യക്തിഗത ഉപയോഗത്തിനായി ആദ്യമായി ചെറിയ അളവിൽ സൈക്കോട്രോപിക് വസ്തുക്കളുടെ ഉപയോഗം
  2. (B)ആവർത്തിച്ചുള്ള സൈക്കോട്രോപിക് വസ്തുക്കളുടെ ഉപഭോഗം
  3. (C)വാണിജ്യ അളവിലുള്ള മയക്കുമരുന്ന് മരുന്നുകൾ ഉൾപ്പെടുന്ന ആവർത്തിച്ചുള്ള കുറ്റകൃത്യം
  4. (D)നിരോധിത വസ്തു കഴിക്കാൻ ശ്രമിച്ചു.
ഉത്തരം കാണുക(C) വാണിജ്യ അളവിലുള്ള മയക്കുമരുന്ന് മരുന്നുകൾ ഉൾപ്പെടുന്ന ആവർത്തിച്ചുള്ള കുറ്റകൃത്യം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

389. വകുപ്പ് 3 പോക്സോ നിയമപ്രകാരം താഴെപ്പറയുന്നവയിൽ ഏതാണ് “നുഴഞ്ഞുകയറ്റ ലൈംഗിക അതിക്രമം” ആയി കണക്കാക്കുന്നത്?

  1. (A)കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സമ്മതമില്ലാതെ സ്പർശിക്കൽ
  2. (B)ഒരു കുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തൽ
  3. (C)ഒരു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഏതെങ്കിലും വസ്തു തിരുകൽ
  4. (D)ഒരു കുട്ടിക്ക് അശ്ലീല വസ്തുക്കൾ കാണിക്കൽ
ഉത്തരം കാണുക(C) ഒരു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഏതെങ്കിലും വസ്തു തിരുകൽ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

390. പോക്സോ നിയമത്തിലെ വകുപ്പ് 22 തെറ്റായ പരാതി ഫയൽ ചെയ്യുന്നതിനുള്ള ശിക്ഷ നൽകുന്നു. ഈ വിഭാഗവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. (A)ശിക്ഷിക്കപ്പെടാത്ത പരാതി നൽകുന്ന ഏതൊരു വ്യക്തിയും ശിക്ഷാർഹനാണ്
  2. (B)ഒരു കുട്ടി നൽകുന്ന തെറ്റായ പരാതികൾ ശിക്ഷാർഹമല്ല
  3. (C)ഈ വകുപ്പ് പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ശിക്ഷ ലഭിക്കൂ
  4. (D)ഈ വകുപ്പ് പ്രകാരമുള്ള ശിക്ഷ കുറ്റകൃത്യത്തേക്കാൾ കഠിനമാണ്
ഉത്തരം കാണുക(B) ഒരു കുട്ടി നൽകുന്ന തെറ്റായ പരാതികൾ ശിക്ഷാർഹമല്ല

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

391. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യസമ്മേളനം നടന്നത്.

  1. (A)1949 ഡിസംബർ 6
  2. (B)1946 ഡിസംബർ 9
  3. (C)1949 നവംബർ 26
  4. (D)1946 നവംബർ 9
ഉത്തരം കാണുക(B) 1946 ഡിസംബർ 9

PSC 088/2025-M · Woman Police Constable (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

392. താഴെ കൊടുത്തിരിക്കുന്നവയിൽ വിദ്യാഭ്യാസാവകാശത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? i) വിദ്യാഭ്യാസാവകാശം 86-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ii) 2008-ലാണ് ഈ നിയമം നിലവിൽ വന്നത് iii) ഭരണ ഘടനയുടെ 21 A എന്ന അനുച്ഛേദത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്

  1. (A)i & iii മാത്രം
  2. (B)i & ii മാത്രം
  3. (C)എല്ലാ പ്രസ്താവനകളും ശരിയാണ്
  4. (D)ii & iii മാത്രം
ഉത്തരം കാണുക(A) i & iii മാത്രം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

393. ഇന്ത്യൻ ഭരണഘടനയിലെ ‘നീതിന്യായ പുനരവലോകനം’ എന്ന ആശയം ഏതു ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്?

  1. (A)ബ്രിട്ടൻ
  2. (B)അയർലണ്ട്
  3. (C)ഫ്രാൻസ്
  4. (D)അമേരിക്ക
ഉത്തരം കാണുക(D) അമേരിക്ക

PSC 088/2025-M · Woman Police Constable (2025), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

394. ഇന്ത്യയുടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്?

  1. (A)326
  2. (B)243
  3. (C)324
  4. (D)234
ഉത്തരം കാണുക(C) 324

PSC 088/2025-M · Woman Police Constable (2025), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

395. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സ്വത്തവകാശത്തെക്കുറിച്ച് ശരിയല്ലാത്തത് കണ്ടെത്തുക. i) 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറിയത്. ii) ഇപ്പോൾ ഭരണഘടനയുടെ 200 A എന്ന വകുപ്പിൽ സ്വത്തവകാശം നിലനിൽക്കുന്നു. iii) 1973-ലെ സുപ്രീംകോടതി വിധിപ്രകാരം സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾപ്പെടുന്നതല്ല.

  1. (A)i & ii മാത്രം
  2. (B)ii & iii മാത്രം
  3. (C)എല്ലാ പ്രസ്താവനകളും തെറ്റാണ്
  4. (D)i & iii മാത്രം
ഉത്തരം കാണുക(A) i & ii മാത്രം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

396. വോട്ടവകാശം 21ൽ നിന്ന് 18 വയസ്സാക്കി മാറ്റിയ ഭരണഘടനാഭേദഗതി ഏതാണ്?

  1. (A)1992 ലെ 73-ാം ഭേദഗതി
  2. (B)1989 ലെ 61-ാം ഭേദഗതി
  3. (C)1987 ലെ 55-ാം ഭേദഗതി
  4. (D)1990 ലെ 63-ാം ഭേദഗതി
ഉത്തരം കാണുക(B) 1989 ലെ 61-ാം ഭേദഗതി

PSC 088/2025-M · Woman Police Constable (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

397. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയം ദേശ താൽപര്യത്തിനുവേണ്ടി യൂണിയൻ ലിസ്റ്റിലേക്കോ കൺകറന്റ് ലിസ്റ്റിലേക്കോ മാറ്റുന്നതിന് അംഗീകാരം നൽകേണ്ടത് ______ ആണ്

  1. (A)ലോക്സഭ
  2. (B)സംസ്ഥാന നിയമ സഭ
  3. (C)രാജ്യസഭ
  4. (D)സംസ്ഥാന ഗവർണർ
ഉത്തരം കാണുക(C) രാജ്യസഭ

PSC 088/2025-M · Woman Police Constable (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

398. ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക. i) വൈസ് പ്രസിഡന്റ് രാജ്യസഭയുടെ ‘എക്സ് ഒഫിഷ്യോ’ ചെയർമാനാണ്. ii) വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു. iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.

  1. (A)i & iii മാത്രം
  2. (B)i & ii മാത്രം
  3. (C)എല്ലാ പ്രസ്താവനകളും ശരിയാണ്
  4. (D)ii & iii മാത്രം
ഉത്തരം കാണുക(A) i & iii മാത്രം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

399. സംസ്ഥാന ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന നിയമങ്ങൾ താഴെത്തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക. i) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 186 ii) 1994 - ലെ കേരള മുനിസിപ്പാലിറ്റി നിയമം - സെക്ഷൻ 205 iii) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 183

  1. (A)ii & iii മാത്രം
  2. (B)i & iii മാത്രം
  3. (C)എല്ലാ നിയമങ്ങളും ധനകാര്യകമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്
  4. (D)i & ii മാത്രം
ഉത്തരം കാണുക(D) i & ii മാത്രം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

400. കേരള ദുരന്ത നിവാരണ അതോറിറ്റി രൂപം കൊണ്ട വർഷം?

  1. (A)2007 മെയ് 4
  2. (B)2016 ഡിസംബർ 8
  3. (C)1998 മെയ് 17
  4. (D)2015 ജൂൺ 6
ഉത്തരം കാണുക(A) 2007 മെയ് 4

PSC 088/2025-M · Woman Police Constable (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567891011

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഭരണഘടന, നിയമം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (32 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം