313. വാഹനം ഓടിക്കുമ്പോൾ മുന്നിൽ കാണുന്ന കാര്യം തലച്ചോറിലെത്തി തീരുമാനമെടുത്ത് അതു നടപ്പിലാക്കാൻ കാൽ ബ്രേയ്ക്കിലെത്താൻ എടുക്കുന്ന സമയത്തെ ________ എന്നു പറയുന്നു.
316. സൈറനോ, ഫ്ലാഷ് ലൈറ്റുകളോ പ്രവർത്തിച്ച് നിൽക്കുന്ന എമർജൻസി വാഹനത്തിൽനിന്നും അവയിലെ ജീവനക്കാർ ആവശ്യപ്പെട്ടാൽ മറ്റു വാഹനങ്ങൾ പാലിക്കേണ്ട ചുരുങ്ങിയ അകലം :
325. കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ലെവൽ ക്രോസിംഗിൽ ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?
(A)ഹോൺ മുഴക്കികൊണ്ട് പെട്ടെന്ന് പോകുക
(B)മറ്റ് ഏതെങ്കിലും ഒരു വാഹനം കടന്നുപോകും വരെ നിൽക്കുക
(C)വാഹനം റോഡിന്റെ ഇടതു സൈഡിൽ നിർത്തിയ ശേഷം ഡ്രൈവറോ വാഹനത്തിൽ നിന്നും മറ്റ് ആരെങ്കിലുമോ ഇറങ്ങി റെയിൽവേ ട്രാക്കിന്റെ രണ്ട് വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
(D)ട്രെയിൻ കടന്നു പോകും വരെ അവിടെ നിൽക്കുക
ഉത്തരം കാണുക(C) വാഹനം റോഡിന്റെ ഇടതു സൈഡിൽ നിർത്തിയ ശേഷം ഡ്രൈവറോ വാഹനത്തിൽ നിന്നും മറ്റ് ആരെങ്കിലുമോ ഇറങ്ങി റെയിൽവേ ട്രാക്കിന്റെ രണ്ട് വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
331. താഴെ പറയുന്നതിൽ മോട്ടോർ വാഹന നിയമം സെക്ഷൻ 134 (A) യിൽ പറയുന്ന ഒരു നല്ല സമരിറ്റാന്റെ (SAMARITAN) അവകാശങ്ങൾ എന്തൊക്കെയാണ്?
I. ഒരു നല്ല സമരിറ്റാനോടു ബഹുമാനപൂർവ്വം പെരുമാറേണ്ടതാണ്
II. ഒരു നല്ല സമരിറ്റാന്റെ കയ്യിൽ നിന്നും അപകടം പറ്റിയ ആൾക്ക് ആവശ്യമായ മരുന്നുകൾക്ക് വേണ്ടിവരുന്ന പണം നിർബന്ധമായും ഈടാക്കാവുന്നതാണ്
III. നല്ല സമരിറ്റാൻ നിർബന്ധമായും അപകടത്തിന്റെ ദൃക്സാക്ഷി ആകേണ്ടതാണ്
IV. അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കുന്ന നല്ല സമരിറ്റാനോട് പോലീസോ ആശുപത്രി അധികൃതരോ മറ്റ് ആവശ്യങ്ങൾ ഒന്നും തന്നെ പറയാതെ പെട്ടന്ന് തന്നെ പോകാൻ അനുവദിക്കുക
(A)അപകടത്തിൽ പരിക്കു പറ്റിയ ഒരാളെ ആശുപത്രിയിൽ കൊണ്ടുവരുന്ന ഒരു നല്ല സമരിറ്റാന്റെ പേര്, വിലാസം എന്നിവ നിർബന്ധമായും നൽകേണ്ടതാണ്
(B)അപകടത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിർബന്ധമായും നടത്തിയതിനുശേഷം മാത്രമേ ഒരു നല്ല സമരിറ്റാനു അവിടെ നിന്ന് പോകാൻ കഴിയൂ
(C)ഒരു നല്ല സമരിറ്റാൻ അപകടം പറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ആശുപത്രി ചിലവുകൾ നൽകേണ്ടതില്ല
(D)ഒരു നല്ല സമരിറ്റാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ചികിത്സ തുടങ്ങിയതിനുശേഷം ഉള്ള വിവരങ്ങൾ അറിഞ്ഞതിനുശേഷം മാത്രമേ പോകാൻ കഴിയുകയുള്ളൂ
ഉത്തരം കാണുക(C) ഒരു നല്ല സമരിറ്റാൻ അപകടം പറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ആശുപത്രി ചിലവുകൾ നൽകേണ്ടതില്ല
334. ഒരു നല്ല സമരിറ്റാൻ ഒരു അപകടത്തിന്റെ ദൃക്സാക്ഷി ആകാൻ സ്വയം ആഗ്രഹിക്കുന്നു എങ്കിൽ അയാളെ സാക്ഷി വിസ്താരം നടത്തുന്നതിന് ഉള്ള നടപടിക്രമത്തിൽ തെറ്റായ പ്രസ്താവന ഏതാണ്?
(A)ഒരു നല്ല സമരിറ്റാൻ വിസ്താരം നടത്തുന്നത് സമരിറ്റാൻ അനുയോജ്യം ആയ സമയത്തും സ്ഥലത്തും ആയിരിക്കണം
(B)ഒരു സമരിറ്റാനെ നിർബന്ധമായും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സാക്ഷി വിസ്താരം നടത്താവുന്നതാണ്
(C)സമരിറ്റാന്റെ ഭാഷ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു വ്യാഖ്യാതാവിനെ ഏർപ്പെടുത്തേണ്ടതാണ്
(D)ഒരു നല്ല സമരിറ്റാനു താല്പര്യമുണ്ടെങ്കിൽ തന്റെ സാക്ഷി വിസ്താരത്തിന് വേണ്ടി പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കാവുന്നതാണ്
ഉത്തരം കാണുക(B) ഒരു സമരിറ്റാനെ നിർബന്ധമായും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സാക്ഷി വിസ്താരം നടത്താവുന്നതാണ്