Metro Journal › PSC › ചോദ്യപേപ്പറുകൾ › ശാസ്ത്രം

ശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 6)

507 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

251. ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷിയുള്ള മൾട്ടി-ഡ്രഗ്-റെസിസ്റ്റന്റ് ബാക്ടീരിയകൾ അറിയപ്പെടുന്നത് ഏത് നാമത്തിലാണ്?

  1. (A)സ്ലീപ്പിംഗ് ബഗുകൾ
  2. (B)ലേഡി ബഗുകൾ
  3. (C)സൂപ്പർ ബഗുകൾ
  4. (D)ഇവയിൽ ഒന്നുമല്ല
ഉത്തരം കാണുക(C) സൂപ്പർ ബഗുകൾ

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

252. കണ്ണുകളെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്ന എൻസൈമിന്റെ പേര് :

  1. (A)ലിപേസ്
  2. (B)ലൈസോസൈം
  3. (C)അമൈലേസ്
  4. (D)ലിഗേസ്
ഉത്തരം കാണുക(B) ലൈസോസൈം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

253. നോസിസെപ്ഷൻ എന്ന പ്രവർത്തനം ഏത് സംവേദനവുമായി ബന്ധപ്പെട്ടതാണ്?

  1. (A)വേദന
  2. (B)രുചി
  3. (C)ഗന്ധം
  4. (D)കോപം
ഉത്തരം കാണുക(A) വേദന

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

254. താഴെ തന്നിരിക്കുന്നവയിൽ DNA-യിൽ ഇല്ലാത്ത നൈട്രജൻ ബേസ് ഏത്?

  1. (A)യുറാസിൽ
  2. (B)തൈമിൻ
  3. (C)ഗ്വാനിൻ
  4. (D)അഡിനിൻ
ഉത്തരം കാണുക(A) യുറാസിൽ

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

255. ലോകഹൃദയദിനമായി ആചരിക്കുന്നത് എന്ന്?

  1. (A)സെപ്റ്റംബർ 21
  2. (B)സെപ്റ്റംബർ 29
  3. (C)ജൂൺ 21
  4. (D)ജൂൺ 29
ഉത്തരം കാണുക(B) സെപ്റ്റംബർ 29

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

256. അനെയ്റോബിക് ശ്വസനം നടക്കുന്നത് ഏതിൽ?

  1. (A)മനുഷ്യൻ
  2. (B)കടുവ
  3. (C)ബാക്ടീരിയ
  4. (D)സസ്യം
ഉത്തരം കാണുക(C) ബാക്ടീരിയ

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

257. RBC-യിലെ വർണ്ണകം :

  1. (A)ഹീമോഗ്ലോബിൻ
  2. (B)ക്ലോറോഫിൽ
  3. (C)ആന്തോസയാനിൻ
  4. (D)കരോട്ടിനോയിഡ്സ്
ഉത്തരം കാണുക(A) ഹീമോഗ്ലോബിൻ

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

258. ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രത ആരം Rഉം ഫോക്കസ് ദൂരം fഉം ആണെങ്കിൽ രണ്ടുംതമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന സമവാക്യമാണ്?

  1. (A)f = R/4
  2. (B)R = f/2
  3. (C)f = R/2
  4. (D)f = 2R
ഉത്തരം കാണുക(C) f = R/2

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

259. കുത്തനെ മുകളിലേക്ക് എറിഞ്ഞ പന്ത് 100 മീറ്റർ മുകളിലേക്ക് സഞ്ചരിച്ച ശേഷം തിരിച്ചു അതേ സ്ഥാനത്തു തന്നെ എത്തുകയാണെങ്കിൽ പന്തിന്റെ സ്ഥാനാന്തരം എത്രയായിരിക്കും?

  1. (A)പൂജ്യം
  2. (B)100 m
  3. (C)200 m
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) പൂജ്യം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

260. മനുഷ്യന് ശ്രവണസാധ്യമായ ശബ്ദപരിധി താഴെകൊടുക്കുന്നവയിൽ എത്രയാണ്?

  1. (A)20 Hzൽ താഴെ
  2. (B)20 Hz – 20000 Hz
  3. (C)20000 Hzന് മുകളിൽ
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) 20 Hz – 20000 Hz

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

261. ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?

  1. (A)ജവഹർ പോയിന്റ്
  2. (B)ശിവശക്തി
  3. (C)ചന്ദ്രയാൻ 3
  4. (D)വ്യോമിത്ര
ഉത്തരം കാണുക(B) ശിവശക്തി

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

262. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

  1. (A)ഗ്രാഫൈറ്റ്, വജ്രം എന്നിവ കാർബണിന്റെ ക്രിസ്റ്റലീയ രൂപാന്തരങ്ങളാണ്
  2. (B)പ്രകൃതിദത്തമായ ഏറ്റവും കാഠിന്യം കൂടിയ പദാർത്ഥമാണ് വജ്രം
  3. (C)വൈദ്യുതിയെ കടത്തിവിടാൻ കഴിവുള്ള ഒരു പദാർത്ഥമാണ് വജ്രം
  4. (D)സ്നേഹകമായി (Lubricant) ഉപയോഗിക്കാൻ കഴിയുന്ന ഒരു പദാർത്ഥമാണ് ഗ്രാഫൈറ്റ്
ഉത്തരം കാണുക(C) വൈദ്യുതിയെ കടത്തിവിടാൻ കഴിവുള്ള ഒരു പദാർത്ഥമാണ് വജ്രം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

263. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്/ഏതെല്ലാമാണ് ഉൽകൃഷ്ട വാതകം/വാതകങ്ങൾ? (i) ഓക്സിജൻ (ii) ഹീലിയം (iii) ഹൈഡ്രജൻ (iv) നിയോൺ

  1. (A)(i) മാത്രം
  2. (B)(i) ഉം (iii) ഉം
  3. (C)(ii) ഉം (iv) ഉം
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(C) (ii) ഉം (iv) ഉം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

264. കാർബൺ ഡൈഓക്സൈഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായിട്ടുള്ളത് ഏത്?

  1. (A)കാർബൺ ഡൈഓക്സൈഡ് ഇന്ധനമായി ഉപയോഗിക്കാൻ കഴിയാത്ത ഒരു വാതകമാണ്.
  2. (B)കാർബൺ ഡൈഓക്സൈഡ് അഗ്നിശമനികളിൽ ഉപയോഗിക്കുന്ന ഒരു വാതകമാണ്.
  3. (C)കാർബൺ ഡൈഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  4. (D)കാർബൺ ഡൈഓക്സൈഡിന്റെ ജലീയ ലായനിയുടെ pH മൂല്യം ഏഴിനേക്കാൾ കൂടുതലായിരിക്കും
ഉത്തരം കാണുക(D) കാർബൺ ഡൈഓക്സൈഡിന്റെ ജലീയ ലായനിയുടെ pH മൂല്യം ഏഴിനേക്കാൾ കൂടുതലായിരിക്കും

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

265. താഴെ കൊടുത്തിരിക്കുന്നവയിൽ അമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം/വാതകങ്ങൾ ഏത്? (i) അമോണിയ (ii) സൾഫർ ഡൈഓക്സൈഡ് (iii) കാർബൺ മോണോക്സൈഡ് (iv) നൈട്രജൻ ഡൈഓക്സൈഡ്

  1. (A)ഇവയെല്ലാം
  2. (B)(ii) ഉം (iv) ഉം
  3. (C)(i) ഉം (iii) ഉം
  4. (D)(i) മാത്രം
ഉത്തരം കാണുക(B) (ii) ഉം (iv) ഉം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

266. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ശരിയായവ ഏത്? (i) അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ എന്ന പാളിയിലാണ് ഓസോൺ കൂടുതലായി കാണപ്പെടുന്നത്. (ii) സെപ്റ്റംബർ-16 അന്താരാഷ്ട്ര ഓസോൺ ദിനമായി ആചരിക്കുന്നു. (iii) 1996ൽ രൂപം കൊടുത്ത ലണ്ടൻ പ്രോട്ടോകോൾ (London Protocol) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമായ വസ്തുക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ളതാണ്.

  1. (A)(i) ഉം (ii) ഉം
  2. (B)(i) മാത്രം
  3. (C)(iii) മാത്രം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(A) (i) ഉം (ii) ഉം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

267. ‘ഇന്ത്യയിലെ അഗ്നിപുത്രി’ എന്നറിയപ്പെടുന്ന ടെസി തമോസിന്റെ ജന്മസ്ഥലം എവിടെ?

  1. (A)കോട്ടയം
  2. (B)ആലപ്പുഴ
  3. (C)ഇടുക്കി
  4. (D)എറണാകുളം
ഉത്തരം കാണുക(B) ആലപ്പുഴ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

268. സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പര്യവേഷണങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്? (i) 1962-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായി. (ii) 1969-ൽ ISRO രൂപീകരിച്ചു. (iii) ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വിശാഖപട്ടണത്ത് ആരംഭിച്ചു. (iv) 1975-ൽ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

  1. (A)(i), (ii), (iii)
  2. (B)(i), (ii), (iv)
  3. (C)(ii), (iii), (iv)
  4. (D)(i), (ii), (iii), (iv)
ഉത്തരം കാണുക(B) (i), (ii), (iv)

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

269. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി വർഷം തോറും ‘റെഡ് ഡാറ്റ ബുക്ക്’ പ്രസിദ്ധീകരിക്കുന്ന സംഘടന :

  1. (A)WWF
  2. (B)WFP
  3. (C)UNESCO
  4. (D)IUCN
ഉത്തരം കാണുക(D) IUCN

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 61

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

270. പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുമ്പോൾ അടച്ചു വേവിക്കണം എന്നു പറയുന്നത് ഏത് വിറ്റാമിൻ നഷ്ടപ്പെടാതിരിക്കാനാണ്?

  1. (A)വിറ്റാമിൻ D
  2. (B)വിറ്റാമിൻ K
  3. (C)വിറ്റാമിൻ C
  4. (D)വിറ്റാമിൻ E
ഉത്തരം കാണുക(C) വിറ്റാമിൻ C

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 62

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

271. കണ്ടൽക്കാടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക. (i) തീരപ്രദേശത്തെ മണ്ണ് പിടിച്ച് നിർത്തുന്നു. (ii) സുനാമിയെ തടയുന്നു. (iii) മൽസ്യ സമ്പത്ത് കുറയാൻ കാരണമാകുന്നു.

  1. (A)(ii) & (iii) മാത്രം
  2. (B)(i) & (iii) മാത്രം
  3. (C)(i) & (ii) മാത്രം
  4. (D)മുകളിൽ കൊടുത്തവയെല്ലാം
ഉത്തരം കാണുക(C) (i) & (ii) മാത്രം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 63

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

272. കാൽമുട്ടുകളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഇവയിൽ ഏതാണ്?

  1. (A)വിജാഗിരി സന്ധി
  2. (B)ഗോളര സന്ധി
  3. (C)കീല സന്ധി
  4. (D)തെന്നി നീങ്ങുന്ന സന്ധി
ഉത്തരം കാണുക(A) വിജാഗിരി സന്ധി

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 64

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

273. താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ അല്ലാത്തവ ഏതൊക്കെ?

  1. (A)ഇൻഫ്ലുവൻസ, ചിക്കൻ പോക്സ്
  2. (B)അഞ്ചാംപനി, ക്ഷയം
  3. (C)കോവിഡ്-19, വില്ലൻ ചുമ
  4. (D)കോളറ, ടൈഫോയ്ഡ്
ഉത്തരം കാണുക(D) കോളറ, ടൈഫോയ്ഡ്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 66

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

274. മോണകളിൽ നിന്ന് രക്തവും പഴുപ്പും വരുന്ന രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരാളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണ പദാർത്ഥങ്ങൾ തെരഞ്ഞെടുക്കുക.

  1. (A)പാലും പാലുൽപ്പന്നങ്ങളും
  2. (B)നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ
  3. (C)മാംസവും മാംസ ഉൽപ്പന്നങ്ങളും
  4. (D)ധാന്യങ്ങളും പയറുവർഗ്ഗങ്ങളും
ഉത്തരം കാണുക(B) നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 67

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

275. മനുഷ്യന്റെ ലിംഫ് വ്യവസ്ഥയെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടുപിടിച്ച് എഴുതുക.

  1. (A)ലിംഫിൽ എല്ലാ രക്തകോശങ്ങളും വലിയ പ്രോട്ടീനുകളും കാണപ്പെടുന്നു
  2. (B)ലിംഫ് കൊഴുപ്പിന്റെ ദഹനഫലമായുണ്ടാകുന്ന ലഘുഘടകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു
  3. (C)ലിംഫ് രക്തത്തിൽ നിന്നും രൂപം കൊള്ളുന്നു
  4. (D)ലിംഫ് വ്യവസ്ഥ രോഗപ്രതിരോധത്തിന് സഹായിക്കുന്നു
ഉത്തരം കാണുക(A) ലിംഫിൽ എല്ലാ രക്തകോശങ്ങളും വലിയ പ്രോട്ടീനുകളും കാണപ്പെടുന്നു

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 68

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

276. മഴക്കാലത്ത് വ്യാപകമായ കൊതുകുജന്യ രോഗങ്ങൾ തടയാൻ ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുക്കുക.

  1. (A)വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക
  2. (B)കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള പാഴ്ചെടികളും മാനില്യങ്ങളും നീക്കം ചെയ്യുക
  3. (C)ആഴ്ചയിൽ ഒരിക്കൽ ‘ഡ്രൈ ഡേ’ ആചരിക്കുക
  4. (D)മുകളിൽ കൊടുത്തവ എല്ലാം
ഉത്തരം കാണുക(D) മുകളിൽ കൊടുത്തവ എല്ലാം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 69

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

277. പുല്ല് → മാൻ → കടുവ → കഴുകൻ ഈ ഭക്ഷ്യശൃംഖലയിലെ തൃതീയ ഉപഭോക്താവ് ആര്?

  1. (A)പുല്ല്
  2. (B)കടുവ
  3. (C)കഴുകൻ
  4. (D)മാൻ
ഉത്തരം കാണുക(C) കഴുകൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 70

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

278. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു? (i) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി. (ii) ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തി. (iii) ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചു. (iv) ഇദ്ദേഹം അണുകേന്ദ്രഭൗതികത്തിന്റെ പിതാവാണ്.

  1. (A)ജെയിംസ് ചാഡ്‌വിക്
  2. (B)ഏണസ്റ്റ് റൂഥർഫോർഡ്
  3. (C)ജെ.ജെ. തോംസൺ
  4. (D)ഐസക് ന്യൂട്ടൺ
ഉത്തരം കാണുക(B) ഏണസ്റ്റ് റൂഥർഫോർഡ്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

279. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ്? (i) പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളാണ് ഹാലൊജനുകൾ. (ii) പതിനാലാം ഗ്രൂപ്പ് മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ. (iii) ഹെൻറി മോസ്ലിയാണ് ആധുനിക പീരിയോഡിക് നിയമം ആവിഷ്കരിച്ചത്. (iv) ത്രികങ്ങൾ എന്ന പേരിൽ മൂലകങ്ങളെ വർഗീകരിച്ചത് മെൻഡലിഫ് ആണ്.

  1. (A)(i)ഉം (iii)ഉം
  2. (B)(ii)ഉം (iv)ഉം
  3. (C)(i)ഉം (iv)ഉം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(A) (i)ഉം (iii)ഉം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

280. ഒരു സമതലദർപ്പണത്തിൽ വസ്തുവിന്റെ വലതുഭാഗം പ്രതിബിംബത്തിന്റെ ഇടതുഭാഗമായും വസ്തുവിന്റെ ഇടതുഭാഗം പ്രതിബിംബത്തിന്റെ വലതുഭാഗമായും കാണുന്നു. ഈ പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു?

  1. (A)സമഞ്ജനക്ഷമത
  2. (B)ദീർഘദൃഷ്ടി
  3. (C)പാർശ്വികവിപര്യയം
  4. (D)അപവർത്തനം
ഉത്തരം കാണുക(C) പാർശ്വികവിപര്യയം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

281. പ്രവൃത്തിയുടെ SI യൂണിറ്റ് ഏതാണ്?

  1. (A)ന്യൂട്ടൺ
  2. (B)ജൂൾ
  3. (C)പാസ്കൽ
  4. (D)മീറ്റർ
ഉത്തരം കാണുക(B) ജൂൾ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

282. വൈദ്യുതമോട്ടാറിലെ ഊർജ്ജമാറ്റം ______ ആണ്.

  1. (A)യന്ത്രികോർജ്ജം → വൈദ്യുതോർജ്ജം
  2. (B)വൈദ്യുതോർജ്ജം → യന്ത്രികോർജ്ജം
  3. (C)താപോർജ്ജം → വൈദ്യുതോർജ്ജം
  4. (D)വൈദ്യുതോർജ്ജം → താപോർജ്ജം
ഉത്തരം കാണുക(B) വൈദ്യുതോർജ്ജം → യന്ത്രികോർജ്ജം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

283. താഴെ തന്നിരിക്കുന്നവയിൽ അയിരിന്റെ സാന്ദ്രണവുമായി ബന്ധമില്ലാത്തത് ഏതാണ്?

  1. (A)ലിച്ചിങ്
  2. (B)പ്ലവന പ്രക്രിയ
  3. (C)കാന്തികവിഭജനം
  4. (D)ഉത്പതനം
ഉത്തരം കാണുക(D) ഉത്പതനം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

284. താഴെപ്പറയുന്നവയിൽ കത്തുന്ന വാതകം ഏതാണ്?

  1. (A)ഓക്സിജൻ
  2. (B)ഹൈഡ്രജൻ
  3. (C)നൈട്രജൻ
  4. (D)ആർഗൺ
ഉത്തരം കാണുക(B) ഹൈഡ്രജൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

285. പ്രകൃതിദത്ത പോളിമെറായ റബ്ബറിന്റെ മോണോമെർ ഏതാണ്?

  1. (A)ഐസോപ്രീൻ
  2. (B)നിയോപ്രീൻ
  3. (C)തയോക്കോൾ
  4. (D)ബേക്കലൈറ്റ്
ഉത്തരം കാണുക(A) ഐസോപ്രീൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

286. താഴെ തന്നിരിക്കുന്നതിൽ മാസിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ്? (i) ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്. (ii) കോമൺ ബാലൻസ് ഉപയോഗിച്ച് അളക്കുന്നു. (iii) സ്പ്രിങ് ബാലൻസ് ഉപയോഗിച്ച് അളക്കുന്നു. (iv) യൂണിറ്റ് ന്യൂട്ടൺ ആണ്.

  1. (A)(i)ഉം (ii)ഉം
  2. (B)(iii)ഉം (iv)ഉം
  3. (C)(i)ഉം (iv)ഉം
  4. (D)(ii)ഉം (iii)ഉം
ഉത്തരം കാണുക(B) (iii)ഉം (iv)ഉം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

287. സാധാരണ അവസ്ഥയിൽ മനുഷ്യന്റെ ശരീരതാപനില എന്താണ്?

  1. (A)95.6°F
  2. (B)97.6°F
  3. (C)98.6°F
  4. (D)99.6°F
ഉത്തരം കാണുക(C) 98.6°F

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

288. വികസ്വര രാജ്യത്തിലെ ഒരു കുട്ടിക്ക് കടുത്ത സീറോഫ്താൽമിയ (വരണ്ട കണ്ണുകൾ) അനുഭവപ്പെടുകയും ശ്വസന അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഒരു ഭക്ഷണ വിശകലനം ഏറ്റവും സാധ്യതയുള്ള കാര്യം ഇവയുടെ ദീർഘകാല അഭാവം വെളിപ്പെടുത്തും :

  1. (A)അസ്കോർബിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ
  2. (B)ഫോർട്ടിഫൈഡ് പാലും സൂര്യപ്രകാശവും
  3. (C)മഞ്ഞയും ഓറഞ്ചും നിറമുള്ള പച്ചക്കറികളും പഴങ്ങളും
  4. (D)ധാന്യങ്ങളും പയർവർഗ്ഗങ്ങളും
ഉത്തരം കാണുക(C) മഞ്ഞയും ഓറഞ്ചും നിറമുള്ള പച്ചക്കറികളും പഴങ്ങളും

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

289. താഴെ പറയുന്ന നാല് പൊതു ആരോഗ്യ മെട്രിക്സുകളിൽ, കാർഡിയോ റെസ്പിറേറ്ററി ഫിറ്റ്നസിന്റെ ഏറ്റവും മികച്ച സൂചകം ഏതാണ്?

  1. (A)റസ്റ്റിംഗ് ഹൃദയമിടിപ്പ്
  2. (B)രക്തസമ്മർദ്ദം
  3. (C)VO₂ പരമാവധി (പരമാവധി ഓക്സിജൻ ആഗിരണം)
  4. (D)ബോഡി മാസ് ഇൻഡക്സ് (BMI)
ഉത്തരം കാണുക(C) VO₂ പരമാവധി (പരമാവധി ഓക്സിജൻ ആഗിരണം)

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

290. മെർക്കുറി കൊണ്ട് മലിനമായ ഒരു ജല ആവാസവ്യവസ്ഥയിൽ, താഴെപ്പറയുന്നവയിൽ ഏത് ജീവിയിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?

  1. (A)ഫൈറ്റോപ്ലാങ്ക്ടൺ (ആൽഗകൾ)
  2. (B)സൂപ്ലാങ്ക്ടൺ (സൂക്ഷ്മജീവികൾ)
  3. (C)സൂപ്ലാങ്ക്ടൺ ഭക്ഷിക്കുന്ന ചെറിയ മത്സ്യം
  4. (D)മത്സ്യത്തെ ഭക്ഷിക്കുന്ന ഒരു വലിയ ഇരപിടിയൻ പക്ഷി
ഉത്തരം കാണുക(D) മത്സ്യത്തെ ഭക്ഷിക്കുന്ന ഒരു വലിയ ഇരപിടിയൻ പക്ഷി

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

291. പാസ്ചറൈസേഷൻ പ്രക്രിയ മൂലം പാൽ സുരക്ഷിതമായി കുടിക്കാൻ കഴിയുന്നത് എങ്ങനെയാണ്?

  1. (A)ഇത് പാലിനെ അണുവിമുക്തമാക്കുന്നു, ബാക്ടീരിയൽ ബീജങ്ങൾ ഉൾപ്പെടെ എല്ലാ സൂക്ഷ്മാണുക്കളെയും കൊല്ലുന്നു
  2. (B)പോഷകമൂല്യത്തിൽ കാര്യമായ മാറ്റം വരുത്താതെ, രോഗകാരിയായ (രോഗമുണ്ടാക്കുന്ന) ബാക്ടീരിയകളെ കൊല്ലാനും കേടാകുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കാനും ഇതിൽ ഉയർന്ന ചൂട് ഉപയോഗിക്കുന്നു
  3. (C)ദോഷകരമായ ബാക്ടീരിയകളെ തോല്പിക്കാൻ പാലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകൾ (പ്രോബയോട്ടിക്കുകൾ) ചേർക്കുന്നു
  4. (D)എല്ലാ ബാക്ടീരിയകളെയും ശാരീരികമായി നീക്കം ചെയ്യുന്നതിനായി ഇത് ഒരു സൂക്ഷ്മ അരിപ്പയിലൂടെ പാൽ ഫിൽട്ടർ ചെയ്യുന്നു
ഉത്തരം കാണുക(B) പോഷകമൂല്യത്തിൽ കാര്യമായ മാറ്റം വരുത്താതെ, രോഗകാരിയായ (രോഗമുണ്ടാക്കുന്ന) ബാക്ടീരിയകളെ കൊല്ലാനും കേടാകുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കാനും ഇതിൽ ഉയർന്ന ചൂട് ഉപയോഗിക്കുന്നു

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

292. ഒരു പരിസ്ഥിതി ഏജൻസി ഒരു മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ താഴെയുള്ള നദിയിൽ നിന്നുള്ള ജല സാമ്പിൾ പരിശോധിച്ചപ്പോൾ അതിൽ വളരെ ഉയർന്ന ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD) ഉണ്ടെന്ന് കണ്ടെത്തി. ഈ ഫലം സൂചിപ്പിക്കുന്നത് :

  1. (A)വെള്ളം ഓക്സിജനുമായി സൂപ്പർസാച്ചുറേറ്റഡ് ആയതിനാൽ വലിയ മത്സ്യങ്ങളുടെ എണ്ണം നിലനിർത്താൻ കഴിയും
  2. (B)വെള്ളത്തിൽ ലെഡ്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങൾ അടങ്ങിയിരിക്കാം
  3. (C)വെള്ളത്തിൽ വലിയ അളവിൽ ജൈവ വിസർജ്ജ്യ ജൈവ മലിനീകരണം അടങ്ങിയിരിക്കാം
  4. (D)വെള്ളത്തിൽ ഉയർന്ന അസിഡിറ്റി ഉള്ള pH ഉണ്ട്
ഉത്തരം കാണുക(C) വെള്ളത്തിൽ വലിയ അളവിൽ ജൈവ വിസർജ്ജ്യ ജൈവ മലിനീകരണം അടങ്ങിയിരിക്കാം

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

293. കേരളത്തിലെ ഒരു വിനോദസഞ്ചാരിക്ക് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയോടെ വയറിളക്കം, ഛർദ്ദി, കടുത്ത നിർജ്ജലീകരണം എന്നിവ ഉണ്ടാകുന്നു. സ്റ്റൂൾ കൾച്ചർ “റൈസ്-വാട്ടർ സ്റ്റൂൾ” ഒരു ഗ്രാം-നെഗറ്റീവ്, കോമ ആകൃതിയിലുള്ള ബാക്ടീരിയയ്ക്ക് പോസിറ്റീവ് ആണെന്ന് കാണിക്കുന്നു. ഏറ്റവും സാധ്യതയുള്ള രോഗനിർണയം കോളറയാണ്, ഉടനടി, ജീവൻ രക്ഷിക്കുന്ന ചികിത്സ ഇതാണ് :

  1. (A)ശക്തമായ ആന്റിബയോട്ടിക്കുകളുടെ ഒരു കോഴ്സ്
  2. (B)വെള്ളം, പഞ്ചസാര, ലവണങ്ങൾ എന്നിവയുടെ ലായനി ഉപയോഗിച്ച് ഓറൽ റീഹൈഡ്രേഷൻ തെറാപ്പി (ORT)
  3. (C)ദ്രാവകനഷ്ടം തടയുന്നതിനുള്ള ഒരു ആന്റി-ഡയേറിയൽ മരുന്ന്
  4. (D)കുടലിന്റെ രോഗബാധിതമായ ഭാഗം നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയ
ഉത്തരം കാണുക(B) വെള്ളം, പഞ്ചസാര, ലവണങ്ങൾ എന്നിവയുടെ ലായനി ഉപയോഗിച്ച് ഓറൽ റീഹൈഡ്രേഷൻ തെറാപ്പി (ORT)

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

294. രക്താതിമർദ്ദം എന്താണ്?

  1. (A)രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി വളരെ കൂടുതലായിരിക്കുന്ന അവസ്ഥ
  2. (B)ധമനിയുടെ ഭിത്തികളിൽ രക്തസമ്മർദ്ദം സ്ഥിരമായി വളരെ കൂടുതലായിരിക്കുന്ന അവസ്ഥ
  3. (C)അങ്ങേയറ്റത്തെ ഉത്കണ്ഠയും സമ്മർദ്ദവും അനുഭവപ്പെടുന്ന അവസ്ഥ
  4. (D)ശരീരത്തിന്റെ ഹൃദയമിടിപ്പ് അപകടകരമാം വിധം കുറയുന്ന അവസ്ഥ
ഉത്തരം കാണുക(B) ധമനിയുടെ ഭിത്തികളിൽ രക്തസമ്മർദ്ദം സ്ഥിരമായി വളരെ കൂടുതലായിരിക്കുന്ന അവസ്ഥ

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

295. ഒരു സൈക്കിൾ നിർത്തുമ്പോൾ, ഒരു സൈക്കിൾ യാത്രികൻ 5 മീറ്റർ തെന്നിമാറുന്നു. ചലനത്തിന് എതിർവശത്ത് റോഡ് 200 N ബലം പ്രയോഗിക്കുന്നു : (a) സൈക്കിളിൽ റോഡ് നടത്തുന്ന വർക്ക് നിർണ്ണയിക്കുക (b) റോഡിൽ സൈക്കിൾ എത്ര വർക്ക് ചെയ്യുന്നു

  1. (A)−2000 J, 2000 J
  2. (B)−2000 J, 0 J
  3. (C)−1000 J, 1000 J
  4. (D)−1000 J, 0 J
ഉത്തരം കാണുക(D) −1000 J, 0 J

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

296. സ്കൂബ ഡൈവിംഗ് സമയത്ത് ആഴത്തിൽ നിന്ന് മുകളിലേക്ക് കയറുമ്പോൾ ശ്വാസം പിടിച്ചു നിർത്തുന്നത് അപകടകരമാകുന്നത് എന്തുകൊണ്ട്?

  1. (A)രക്തത്തിൽ ഓക്സിജൻ വേഗത്തിൽ ലയിക്കുന്നു
  2. (B)നൈട്രജൻ ശക്തമായി പുറത്തുവരുന്നു
  3. (C)ബാഹ്യമർദ്ദം കുറയുന്നതിനാൽ ശ്വാസകോശത്തിലെ വായുവിന്റെ അളവ് വികസിക്കുന്നു
  4. (D)ഹൃദയമിടിപ്പ് വേഗത്തിൽ വർദ്ധിക്കുന്നു
ഉത്തരം കാണുക(C) ബാഹ്യമർദ്ദം കുറയുന്നതിനാൽ ശ്വാസകോശത്തിലെ വായുവിന്റെ അളവ് വികസിക്കുന്നു

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

297. ഇസ്രോയുടെ സ്പാഡെക്സ് ദൗത്യത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

  1. (A)ബഹിരാകാശത്ത് കൂടിച്ചേരലിനും ഡോക്കിംഗിനുമുള്ള സാങ്കേതിക വിദ്യകൾ സ്പാഡെക്സ് പ്രദർശിപ്പിക്കുകയും സാധൂകരിക്കുകയും ചെയ്തു
  2. (B)ദൗത്യത്തിൽ ചേസർ, ടാർഗെറ്റ് എന്നിങ്ങനെ രണ്ട് ബഹിരാകാശ പേടകങ്ങൾ ഉൾപ്പെടുന്നു, അവ ഒരുമിച്ച് ഡോക്ക് ചെയ്യുന്നു
  3. (C)ചന്ദ്രയാൻ-4 പോലുള്ള ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് സ്പാഡെക്സിൽ വികസിപ്പിച്ച സാങ്കേതികവിദ്യ നിർണായകമാകും
  4. (D)ചെറുതും ഭാരം കുറഞ്ഞതുമായ ഒന്ന് ഡോക്ക് ചെയ്യാൻ സ്പാഡെക്സ് ഒരു വലുതും ഭാരമേറിയതുമായ ബഹിരാകാശ പേടകം ഉപയോഗിച്ചു.
ഉത്തരം കാണുക(D) ചെറുതും ഭാരം കുറഞ്ഞതുമായ ഒന്ന് ഡോക്ക് ചെയ്യാൻ സ്പാഡെക്സ് ഒരു വലുതും ഭാരമേറിയതുമായ ബഹിരാകാശ പേടകം ഉപയോഗിച്ചു.

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

298. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര, അല്ലെങ്കിൽ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്കുള്ള യാത്ര ഏതിനാണ് കൂടുതൽ ഇന്ധനം ആവശ്യമുള്ളത്?

  1. (A)ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര
  2. (B)ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്കുള്ള യാത്ര
  3. (C)രണ്ടിനും ഒരേ അളവിൽ ഇന്ധനം ആവശ്യമാണ്
  4. (D)ഇത് നിർദ്ദിഷ്ട പാതയെ ആശ്രയിച്ചിരിക്കുന്നു
ഉത്തരം കാണുക(A) ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

299. ഒരു ക്രിക്കറ്റ് കളിക്കാരൻ ഒരു ഫാസ്റ്റ് ബോൾ പിടിക്കുമ്പോൾ കൈകൾ താഴ്ത്തുന്നു. ഏത് ന്യൂട്ടന്റെ നിയമമാണ് നേരിട്ട് പ്രയോഗിക്കുന്നത്, ഇത് പരിക്ക് കുറയ്ക്കുന്നത് എന്തുകൊണ്ട്?

  1. (A)ഒന്നാം നിയമം; ജഡത്വം കുറയ്ക്കാൻ സമയം നീട്ടുന്നു
  2. (B)രണ്ടാം നിയമം; സമയം വർദ്ധിപ്പിക്കുക, ബലം കുറയ്ക്കുക
  3. (C)മൂന്നാം നിയമം; തുല്യ പ്രതിപ്രവർത്തന ബലം റദ്ദാക്കുന്നു
  4. (D)ഒന്നാം നിയമം; പിന്നോട്ടുള്ള ചലനത്തെ തടയുന്നു
ഉത്തരം കാണുക(B) രണ്ടാം നിയമം; സമയം വർദ്ധിപ്പിക്കുക, ബലം കുറയ്ക്കുക

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

300. ഒരു അന്തർവാഹിനിക്ക് അതിന്റെ ബാലസ്റ്റ് ടാങ്കുകൾ നിയന്ത്രിക്കുന്നതിലൂടെ വെള്ളത്തിൽ ഉയരുകയോ മുങ്ങുകയോ ചെയ്യാം. ടാങ്കുകളിൽ വെള്ളം നിറയ്ക്കുമ്പോൾ, അന്തർവാഹിനി മുങ്ങുകയും ടാങ്കുകളിൽ വായു നിറയ്ക്കുകയും ചെയ്യുമ്പോൾ, അത് ഉയരുകയും ചെയ്യുന്നു. ഈ കഴിവ് വിശദീകരിക്കുന്ന തത്വം ഏതാണ്?

  1. (A)ബെർണൂലിയുടെ സിദ്ധാന്തം - വേഗത്തിലുള്ള ഒഴുക്ക് മർദ്ദം കുറയ്ക്കുന്നു
  2. (B)ആർക്കിമിഡീസിന്റെ തത്വം - പ്ലവക ബലം സ്ഥാനഭ്രംശം സംഭവിച്ച ജലത്തെ ആശ്രയിച്ചിരിക്കുന്നു
  3. (C)പാസ്കലിന്റെ തത്വം - മർദ്ദം എല്ലാ ദിശകളിലേക്കും തുല്യമായി പകരുന്നു
  4. (D)ന്യൂട്ടന്റെ മൂന്നാം നിയമം - ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ട്
ഉത്തരം കാണുക(B) ആർക്കിമിഡീസിന്റെ തത്വം - പ്ലവക ബലം സ്ഥാനഭ്രംശം സംഭവിച്ച ജലത്തെ ആശ്രയിച്ചിരിക്കുന്നു

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567891011

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം