Metro Journal › PSC › ചോദ്യപേപ്പറുകൾ › ശാസ്ത്രം

ശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 9)

507 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

401. താഴെ തന്നിട്ടുള്ള ജോഡികളിൽ ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ (വിറ്റാമിനുകൾ) ഏതെല്ലാം?

  1. (A)ജീവകം A യും B യും
  2. (B)ജീവകം B യും C യും
  3. (C)ജീവകം A യും K യും
  4. (D)ജീവകം K യും E യും
ഉത്തരം കാണുക(B) ജീവകം B യും C യും

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

402. താഴെ തന്നിരിക്കുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം ഏത്?

  1. (A)മന്ത്
  2. (B)ചിക്കൻ പോക്സ്
  3. (C)പോളിയോ
  4. (D)ടൈഫോയ്ഡ്
ഉത്തരം കാണുക(D) ടൈഫോയ്ഡ്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

403. താഴെ തന്നിട്ടുള്ള സൂചനകളിൽ ശരിയായത് ഏതെന്നു കണ്ടുപിടിക്കുക. (i) അയോഡിൻ - തൈറോയ്ഡ് ഗ്രന്ഥിയുടെ വളർച്ചക്ക് (ii) ഇരുമ്പ് - ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് (iii) സോഡിയം - എല്ലുകളുടെ രൂപീകരണത്തിന് (iv) കാൽസ്യം - ശരീരത്തിന് ആവശ്യമായ ജലം നിലനിറുത്തുന്നതിന്

  1. (A)(i) ഉം (iii) ഉം ശരിയാണ്
  2. (B)(i) ഉം (ii) ഉം ശരിയാണ്
  3. (C)(iii) ഉം (iv) ഉം ശരിയാണ്
  4. (D)(i) ഉം (iv) ഉം ശരിയാണ്
ഉത്തരം കാണുക(B) (i) ഉം (ii) ഉം ശരിയാണ്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

404. മലമ്പനി രോഗം പരത്തുന്ന കൊതുക് ഏത്?

  1. (A)അനോഫിലിസ്
  2. (B)ഈഡിസ്
  3. (C)ക്യൂലെക്സ്
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) അനോഫിലിസ്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

405. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കുന്ന ഹോർമോൺ

  1. (A)അഡ്രിനാലിൻ
  2. (B)ഇൻസുലിൻ
  3. (C)ഗ്ലൂക്കഗൊൺ
  4. (D)തൈറോക്സിൻ
ഉത്തരം കാണുക(B) ഇൻസുലിൻ

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

406. കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കിയിട്ടുള്ള മരണാനന്തര അവയവ കൈമാറ്റ പദ്ധതി ഏത്?

  1. (A)സുകൃതം
  2. (B)ആശ്വാസകിരണം
  3. (C)മൃതസഞ്ജീവനി
  4. (D)സാന്ത്വനം
ഉത്തരം കാണുക(C) മൃതസഞ്ജീവനി

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

407. കൊഴുപ്പു അടിഞ്ഞ് ധമനികളുടെ വ്യാസം കുറയുന്നത് മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലി രോഗമാണ്

  1. (A)അമിത രക്തസമ്മർദ്ദം
  2. (B)പ്രമേഹം
  3. (C)ഹെപ്പറ്റൈറ്റിസ്
  4. (D)ഗ്ലൂക്കോമ
ഉത്തരം കാണുക(A) അമിത രക്തസമ്മർദ്ദം

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

408. കേരള സർക്കാർ തുടക്കം കുറിച്ചിട്ടുള്ള അശ്വമേധം എന്ന പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)എയ്ഡ്സ്
  2. (B)പ്രമേഹം
  3. (C)ക്ഷയം
  4. (D)കുഷ്ഠ രോഗം
ഉത്തരം കാണുക(D) കുഷ്ഠ രോഗം

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

409. വാഹനങ്ങളിൽ പിന്നിലെ വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന കണ്ണാടി (റിയർ വ്യൂ മിറർ) ഏത് തരമാണ്?

  1. (A)കോൺവെക്സ്
  2. (B)കോൺകേവ്
  3. (C)പ്ലെയിൻ
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) കോൺവെക്സ്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

410. ഒരു വാഹനത്തിന്റെ എൻജിനിൽ നിന്ന് ബഹിർഗമിക്കുന്ന പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകങ്ങൾ

  1. (A)കാർബൺ മോണോക്സൈഡ്
  2. (B)നൈട്രജൻ ഓക്സൈഡ്
  3. (C)സൾഫർ ഓക്സൈഡ്
  4. (D)മുകളിൽ പറഞ്ഞ എല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞ എല്ലാം

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

411. വാഹനത്തിന്റെ ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന എലെക്ട്രോലൈറ്റ് സൾഫ്യൂരിക് ആസിഡ് ______ എന്നിവയുടെ ഒരു മിശ്രിതമാണ്.

  1. (A)ലെഡ് പെറോക്സൈഡ്
  2. (B)ജലം
  3. (C)ഹൈഡ്രോക്ലോറിക് ആസിഡ്
  4. (D)നൈട്രിക് ആസിഡ്
ഉത്തരം കാണുക(B) ജലം

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

412. ട്രൈപനോ സോമിയാസിസ് എന്ന പരാദ ജീവി രോഗത്തിന് കാരണമായ പ്രാണി

  1. (A)ബാക്ട്രോസെറ കക്യുർബിറ്റേ
  2. (B)ഡ്രോസോഫില മെലനോഗസ്റ്റർ
  3. (C)മസ്ക്കാ ഡൊമസ്റ്റിക്ക
  4. (D)സെറ്റ്സെ ഫ്ലൈ
ഉത്തരം കാണുക(D) സെറ്റ്സെ ഫ്ലൈ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

413. കേരളത്തിലെ തൃതീയ ആരോഗ്യ സ്ഥാപനങ്ങൾ ഏവ?

  1. (A)ജനറൽ ആശുപത്രികൾ
  2. (B)താലൂക്ക് ആശുപത്രികൾ
  3. (C)മെഡിക്കൽ കോളേജുകൾ
  4. (D)സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ
ഉത്തരം കാണുക(C) മെഡിക്കൽ കോളേജുകൾ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

414. ജന്തുക്കളിൽ ഏറ്റവുമധികം വൈവിധ്യമുള്ള ജീവിവർഗ്ഗമാണ്

  1. (A)മത്സ്യങ്ങൾ
  2. (B)പക്ഷികൾ
  3. (C)സസ്തനികൾ
  4. (D)ഷഡ്പദങ്ങൾ
ഉത്തരം കാണുക(D) ഷഡ്പദങ്ങൾ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

415. പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന രോഗമാണ്?

  1. (A)വിറ്റാമിൻ B₃
  2. (B)വിറ്റാമിൻ C
  3. (C)വിറ്റാമിൻ K
  4. (D)വിറ്റാമിൻ B₁₂
ഉത്തരം കാണുക(A) വിറ്റാമിൻ B₃

PSC 102/2025-M · Assistant Salesman (2025), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

416. കോശങ്ങളിൽ കാണപ്പെടുന്നതും കോശത്തിനാവശ്യമായ ഊർജം ATP യുടെ രൂപത്തിൽ നിർമ്മിക്കുന്നതും സംഭരിക്കുന്നതുമായ കോശ ഘടകം ഏത്?

  1. (A)മൈറ്റോകോൺട്രിയ
  2. (B)ഗോൾഗി വസ്തുക്കൾ
  3. (C)ലൈസോസോമുകൾ
  4. (D)ഫേനങ്ങൾ
ഉത്തരം കാണുക(A) മൈറ്റോകോൺട്രിയ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

417. എംഫിസീമ എന്ന മാരക രോഗത്തിന് കാരണമാകുന്നത് എന്ത്?

  1. (A)രോഗാണു ബാധ
  2. (B)ജീവകങ്ങളുടെ അപര്യാപ്തത
  3. (C)സിഗരറ്റ് സ്മോക്കിംഗ്
  4. (D)ഹോർമോൺ വ്യതിയാനം
ഉത്തരം കാണുക(C) സിഗരറ്റ് സ്മോക്കിംഗ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

418. AB⁻ (AB നെഗറ്റീവ്) രക്തഗ്രൂപ്പുള്ള ഒരു വ്യക്തിയെ അപകടം പറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിരമായി രക്തം നൽകേണ്ടി വരികയും ചെയ്താൽ ആ വ്യക്തിക്ക് നൽകാവുന്ന രക്ത ഗ്രൂപ്പുകൾ ഏവ?

  1. (A)A⁺, B⁺, AB⁺, O⁺
  2. (B)A⁻, B⁻, AB⁻, O⁻
  3. (C)AB⁻ മാത്രം
  4. (D)O⁻ മാത്രം
ഉത്തരം കാണുക(B) A⁻, B⁻, AB⁻, O⁻

PSC 102/2025-M · Assistant Salesman (2025), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

419. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ? i) മന്ത് രോഗത്തിന്റെ രോഗകാരികളാണ് വൂച്ചറേറിയ ബാങ്ക്രോഫ്റ്റി എന്ന വിരകൾ ii) മന്ത് രോഗം പരത്തുന്നത് അനോഫിലസ് വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് iii) പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥ (ലിംഫാറ്റിക് വ്യവസ്ഥ)യിൽ ആണ് വസിക്കുന്നത് iv) ജനിതക വൈകല്യങ്ങളാണ് മന്ത് രോഗത്തിന്റെ പ്രധാന കാരണം

  1. (A)i, ii ശരിയാണ്
  2. (B)i, ii, iii ശരിയാണ്
  3. (C)i, iii ശരിയാണ്
  4. (D)iv മാത്രം ശരിയാണ്
ഉത്തരം കാണുക(C) i, iii ശരിയാണ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

420. പരിണതബലം [Net force] പൂജ്യം ആയ ഗ്രാഫ് ഏതാണ്? (ചോദ്യപേപ്പറിൽ നാല് ഗ്രാഫുകൾ)

  1. (A)ദൂരം–സമയം ഗ്രാഫ്: ആദിബിന്ദുവിൽ നിന്ന് മുകളിലേക്കുള്ള നേർരേഖ
  2. (B)ദൂരം–സമയം ഗ്രാഫ്: മുകളിലേക്ക് വളയുന്ന വക്രം
  3. (C)വേഗം–സമയം ഗ്രാഫ്: മുകളിലേക്കുള്ള നേർരേഖ
  4. (D)വേഗം–സമയം ഗ്രാഫ്: താഴേക്കിറങ്ങുന്ന നേർരേഖ
ഉത്തരം കാണുക(A) ദൂരം–സമയം ഗ്രാഫ്: ആദിബിന്ദുവിൽ നിന്ന് മുകളിലേക്കുള്ള നേർരേഖ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

421. പ്രേഷണത്തിന് മാധ്യമം ആവശ്യമുള്ള തരംഗം ഏതാണ്?

  1. (A)പ്രകാശ തരംഗം
  2. (B)റേഡിയോ തരംഗം
  3. (C)ശബ്ദ തരംഗം
  4. (D)ഗാമാ തരംഗം
ഉത്തരം കാണുക(C) ശബ്ദ തരംഗം

PSC 102/2025-M · Assistant Salesman (2025), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

422. ഘർഷണം ഇല്ലാത്ത ഒരു പ്രതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഈ വസ്തുവിന് ലഭിക്കുന്ന ത്വരണം എത്രയാണ്? 8N ← [10kg] → 20N

  1. (A)2m/s²
  2. (B)0.8m/s²
  3. (C)2.8m/s²
  4. (D)1.2m/s²
ഉത്തരം കാണുക(D) 1.2m/s²

PSC 102/2025-M · Assistant Salesman (2025), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

423. സൂര്യനെക്കുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകം ഏതാണ്?

  1. (A)ചന്ദ്രയാൻ-III
  2. (B)RISAT
  3. (C)ആദിത്യ-L1
  4. (D)മംഗൾയാൻ
ഉത്തരം കാണുക(C) ആദിത്യ-L1

PSC 102/2025-M · Assistant Salesman (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

424. ഒരു ആറ്റത്തിന്റെ M ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ആ ആറ്റത്തിന്റെ അറ്റോമിക് നമ്പർ ഏതാണ്?

  1. (A)6
  2. (B)8
  3. (C)16
  4. (D)10
ഉത്തരം കാണുക(C) 16

PSC 102/2025-M · Assistant Salesman (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

425. ഒരു നിശ്ചിത മാസ് വാതകത്തിന്റെ 300°C ൽ ഉള്ള മർദ്ദം 1.3 atm ആണ്. ഇപ്പോഴത്തെ വ്യാപ്തം 10L ആണ്. താപത്തിൽ വ്യത്യാസം ഇല്ലാതെ ഈ വാതകത്തിന്റെ വ്യാപ്തം 2.6L ആയി കുറഞ്ഞാൽ ഇപ്പോഴത്തെ മർദ്ദം എത്ര ആണ്?

  1. (A)10 atm
  2. (B)5 atm
  3. (C)2.6 atm
  4. (D)1.3 atm
ഉത്തരം കാണുക(B) 5 atm

PSC 102/2025-M · Assistant Salesman (2025), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

426. മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിന് അതിന്റെ അപദ്രവ്യമായ SnO₂ വിൽ നിന്നും വേർ തിരിക്കാൻ ഏതു മാർഗ്ഗം ഉപയോഗിക്കാം?

  1. (A)കാന്തിക വിഭജനം
  2. (B)ലീച്ചിങ്ങ്
  3. (C)പ്ലവനപ്രക്രിയ
  4. (D)കഴുകിയെടുക്കുക
ഉത്തരം കാണുക(A) കാന്തിക വിഭജനം

PSC 102/2025-M · Assistant Salesman (2025), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

427. കേരളത്തിലെ തീരദേശത്തെ കരി മണലിൽ അടങ്ങിയിരിക്കുന്ന വ്യാവസായികമായി ഉപയോഗിക്കുന്ന ധാതു.

  1. (A)ഇൽമിനേറ്റ്
  2. (B)ഓക്സിജൻ
  3. (C)നൈട്രജൻ
  4. (D)കാർബൺ
ഉത്തരം കാണുക(A) ഇൽമിനേറ്റ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

428. താഴെ പറയുന്ന സംയുക്തങ്ങളിൽ ഏതാണ് ജലവുമായി ചേർന്ന് പ്രവർത്തിച്ചാൽ കത്തുന്ന വാതകത്തെ ഉണ്ടാക്കുന്നത്.

  1. (A)കാൽസ്യം ഹൈഡ്രോക്സൈഡ് (Ca(OH)₂)
  2. (B)കാൽസ്യം കാർബണേറ്റ് (CaCO₃)
  3. (C)കാൽസ്യം കാർബൈഡ് (CaC₂)
  4. (D)കാൽസ്യം നൈട്രേറ്റ് (CaNO₃)
ഉത്തരം കാണുക(C) കാൽസ്യം കാർബൈഡ് (CaC₂)

PSC 102/2025-M · Assistant Salesman (2025), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

429. എംഫിസീമ ഏത് അവയവത്തെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്?

  1. (A)ശ്വാസകോശം
  2. (B)കരൾ
  3. (C)ഹൃദയം
  4. (D)മസ്തിഷ്കം
ഉത്തരം കാണുക(A) ശ്വാസകോശം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

430. ഉറക്കത്തിന്റേയും ഉണർവ്വിന്റേയും താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?

  1. (A)മെലാടോണിൻ
  2. (B)തൈറോക്സിൻ
  3. (C)ഓക്സിടോസിൻ
  4. (D)അഡ്രിനാലിൻ
ഉത്തരം കാണുക(A) മെലാടോണിൻ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

431. തൈറോയ്ഡിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതു ഏതാണ്?

  1. (A)കാൽസ്യം
  2. (B)മഗ്നീഷ്യം
  3. (C)അയോഡിൻ
  4. (D)സോഡിയം
ഉത്തരം കാണുക(C) അയോഡിൻ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

432. രോഗങ്ങളും അവയുടെ രോഗാണുക്കളും തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏതാണ്?

  1. (A)പ്രോട്ടോസോവ - മലമ്പനി
  2. (B)ബാക്ടീരിയ - ക്ഷയം
  3. (C)വൈറസ് - ന്യുമോണിയ
  4. (D)ഫംഗസ് - വട്ടച്ചൊറി
ഉത്തരം കാണുക(C) വൈറസ് - ന്യുമോണിയ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

433. ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ്? (i) ഓസോൺപാളിയുടെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത് (ii) ക്ലോറോഫ്ലൂറോ കാർബണുകൾ (CFCS) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു. (iii) സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു

  1. (A)i & ii മാത്രം
  2. (B)ii & iii മാത്രം
  3. (C)i & iii മാത്രം
  4. (D)i, ii & iii എല്ലാം ശരിയാണ്
ഉത്തരം കാണുക(B) ii & iii മാത്രം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

434. പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്?

  1. (A)ജീവകം B1
  2. (B)ജീവകം B2
  3. (C)ജീവകം B3
  4. (D)ജീവകം B7
ഉത്തരം കാണുക(C) ജീവകം B3

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

435. ഒരു ലെൻസിന്റെ പവർ +2.5D ആണ്. ഇത് ഏതു ലെൻസ് ആണ്? ഇതിന്റെ ഫോക്കസ് ദൂരം എത്ര?

  1. (A)കോൺവെക്സ് ലെൻസ്, 25 cm
  2. (B)കോൺകേവ് ലെൻസ്, 40 cm
  3. (C)കോൺവെക്സ് ലെൻസ്, 40 cm
  4. (D)കോൺകേവ് ലെൻസ്, 25 cm
ഉത്തരം കാണുക(C) കോൺവെക്സ് ലെൻസ്, 40 cm

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

436. താഴെപ്പറയുന്നവയിൽ ഏതിലാണ് ശബ്ദത്തിന്റെ വേഗത ഏറ്റവും കൂടുതൽ

  1. (A)വായു
  2. (B)ശൂന്യത
  3. (C)വെള്ളം
  4. (D)സ്റ്റീൽ
ഉത്തരം കാണുക(D) സ്റ്റീൽ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

437. പ്രതലബലം ‘S’ ഉം, ആരം ‘R’ ഉം ഉള്ള ഒരു സോപ്പുകുമിളയുടെ ഉള്ളിലുള്ള അതിമർദ്ദം

  1. (A)4S/R
  2. (B)0
  3. (C)2S/R
  4. (D)S/R
ഉത്തരം കാണുക(A) 4S/R

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

438. ISRO യുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയത്

  1. (A)2023 ജൂലൈ 14
  2. (B)2023 ആഗസ്റ്റ് 23
  3. (C)2023 സെപ്റ്റംബർ 15
  4. (D)2023 ആഗസ്റ്റ് 30
ഉത്തരം കാണുക(B) 2023 ആഗസ്റ്റ് 23

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

439. ലവണങ്ങളുടെ ജലീയ ലായനിയുടെ pH മൂല്യം താഴെ കൊടുത്തിട്ടുണ്ട്. ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) NH₄Cl ജലീയ ലായനിയുടെ pH മൂല്യം 7ൽ കുറവാണ് (ii) NaNO₃ ജലീയ ലായനിയുടെ pH മൂല്യം 7ൽ കൂടുതലാണ് (iii) CH₃COONa ജലീയ ലായനിയുടെ pH മൂല്യം 7ൽ കൂടുതലാണ്

  1. (A)ii & iii
  2. (B)i & iii
  3. (C)i, ii & iii
  4. (D)i & ii
ഉത്തരം കാണുക(B) i & iii

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

440. താഴെ കൊടുത്ത രാസപ്രവർത്തനങ്ങളിൽ റിഡോക്സ് പ്രവർത്തനം അല്ലാത്തത് ഏത്?

  1. (A)CH₄ + 2O₂ → CO₂ + 2H₂O
  2. (B)2H₂O₂ → 2H₂O + O₂
  3. (C)CaCO₃ → CaO + CO₂
  4. (D)2NaH → 2Na + H₂
ഉത്തരം കാണുക(C) CaCO₃ → CaO + CO₂

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

441. കോളം I ലെ മൂലകങ്ങളെ കോളം II ലെ അവയുടെ പോളിങ്ങ് സ്കെയിലിലെ ഇലക്ട്രോനെഗറ്റിവിറ്റിയുമായി ചേരും പടി ചേർത്ത് എഴുതിയാൽ ശരിയായത് ഏത്? a. ബോറോൺ – 1. 3 b. കാർബൺ – 2. 1.5 c. നൈട്രജൻ – 3. 2 d. ബെറിലിയം – 4. 2.5

  1. (A)a – 4, b – 3, c – 2, d – 1
  2. (B)a – 2, b – 4, c – 1, d – 3
  3. (C)a – 2, b – 1, c – 4, d – 3
  4. (D)a – 3, b – 4, c – 1, d – 2
ഉത്തരം കാണുക(D) a – 3, b – 4, c – 1, d – 2

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

442. 2023ൽ രസതന്ത്രത്തിന് നോബൽ പ്രൈസ് ലഭിച്ച കണ്ടുപിടുത്തം ഏത്?

  1. (A)മോളിക്യൂൾ ബിൽഡിങ്ങ്
  2. (B)ക്വാണ്ടം ഡോട്സ്
  3. (C)ജീനോം എഡിറ്റിംഗ്
  4. (D)ക്രയോ ഇലക്ട്രോൺ മൈക്രോസ്കോപ്പി
ഉത്തരം കാണുക(B) ക്വാണ്ടം ഡോട്സ്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

443. ട്രിറ്റിക്കം ഈസ്റ്റിവം ഏതിന്റെ ശാസ്ത്രനാമമാണ്.

  1. (A)ചോളം
  2. (B)ഗോതമ്പ്
  3. (C)നെല്ല്
  4. (D)എള്ള്
ഉത്തരം കാണുക(B) ഗോതമ്പ്

PSC 088/2025-M · Woman Police Constable (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

444. മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

  1. (A)ഹീമോഗ്ലോബിൻ
  2. (B)ഹീമോസീൽ
  3. (C)ഹീമോസോയിൽ
  4. (D)ഹീമോഫീലിയ
ഉത്തരം കാണുക(C) ഹീമോസോയിൽ

PSC 088/2025-M · Woman Police Constable (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

445. എച്ച്ഐവി ബാധ കണ്ടെത്താൻ വേണ്ടി ചെയ്യുന്ന ടെസ്റ്റ്

  1. (A)വൈഡൽ ടെസ്റ്റ്
  2. (B)എലിസ
  3. (C)ബയോപ്സി
  4. (D)പാപ് ടെസ്റ്റ്
ഉത്തരം കാണുക(B) എലിസ

PSC 088/2025-M · Woman Police Constable (2025), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

446. പ്രസവ ശേഷം ആദ്യമായി ഉൽപ്പാദിപ്പിക്കുന്ന മുലപ്പാൽ ആണ് കൊളസ്ട്രം. ഇതിലടങ്ങിയിരിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻ

  1. (A)Ig A
  2. (B)Ig D
  3. (C)Ig E
  4. (D)Ig G
ഉത്തരം കാണുക(A) Ig A

PSC 088/2025-M · Woman Police Constable (2025), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

447. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില നിയന്ത്രിക്കുന്ന ഹോർമോണുകൾ

  1. (A)അഡ്രിനാലിൻ, നോർ അഡ്രിനാലിൻ
  2. (B)ഇൻസുലിൻ, ഗ്ലൂക്കഗോൺ
  3. (C)തൈമോസിൻ, തൈറോക്സിൻ
  4. (D)ഓക്സിടോസിൻ, വാസോപ്രസിൻ
ഉത്തരം കാണുക(B) ഇൻസുലിൻ, ഗ്ലൂക്കഗോൺ

PSC 088/2025-M · Woman Police Constable (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

448. ക്യാൻസറിനെ പ്രതിരോധിക്കാനായി 9 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന വാക്സിനേഷൻ

  1. (A)എച്ച് പി വി
  2. (B)എച്ച് ഐ ബി 1
  3. (C)ഐ പി വി 1
  4. (D)റോട്ട വൈറസ് 1
ഉത്തരം കാണുക(A) എച്ച് പി വി

PSC 088/2025-M · Woman Police Constable (2025), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

449. വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ ഭൂഗർഭ മീനുകൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ്? (A) ക്രിപ്റ്റോഗ്ലാനിസ് ഷാജി (B) ഹൊറഗ്ലാനിസ് അബ്ദുൾകലാമി (C) പാഞ്ചിയോ ഭുജിയ (D) എനിഗ്മചന്ന ഗൊല്ലം

  1. (A)A, B, C
  2. (B)B, C, D
  3. (C)ഇതൊന്നുമല്ല
  4. (D)A, B, C, D
ഉത്തരം കാണുക(D) A, B, C, D

PSC 088/2025-M · Woman Police Constable (2025), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

450. ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ അടിയിലുള്ള വെള്ളത്തിന്റെ താപനില മുകളിലുള്ള വെള്ളത്തിന്റെ താപനിലയേക്കാൾ കൂടുതലാണ് – കാരണം.

  1. (A)വീഴുന്ന വെള്ളം സൂര്യനിൽ നിന്നുള്ള ചൂട് ആഗിരണം ചെയ്യുന്നു.
  2. (B)വീഴുന്ന വെള്ളത്തിന്റെ ഗതികോർജ്ജം താപമായി പരിവർത്തനം ചെയ്യപ്പെടുന്നു.
  3. (C)അടിയിലുള്ള വെള്ളത്തിന് കൂടുതൽ സ്ഥിതികോർജ്ജം ഉണ്ട്
  4. (D)നദീ തടത്തിലെ പാറചൂട് പുറപ്പെടുവിക്കുന്നു.
ഉത്തരം കാണുക(B) വീഴുന്ന വെള്ളത്തിന്റെ ഗതികോർജ്ജം താപമായി പരിവർത്തനം ചെയ്യപ്പെടുന്നു.

PSC 088/2025-M · Woman Police Constable (2025), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567891011

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം