Sports

സൗരാഷ്ട്രയേയും പഞ്ഞിക്കിട്ട് പഞ്ചാബ്; ആദ്യ വിക്കറ്റ് പോയത് 298 റണ്‍സിന്

റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പുമായി അഭിഷേക് - പ്രഭിസിംറാന്‍

വെടിക്കെട്ട് ബാറ്റിംഗ് എന്നാല്‍ എന്താണെന്ന് പഞ്ചാബിന്റെ ചുണക്കുട്ടികള്‍ പഠിപ്പിച്ചു കൊടുക്കും. ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റെയും ബോളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് കളിക്കുന്ന രോഹിത്ത് ശര്‍മ, വീരാട് കോലിയടക്കമുള്ള ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രകടനമാണ് പഞ്ചാബ് താരങ്ങളുടേത്. വിജയ് ഹസാരെ ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി നിലവാരം പുലര്‍ത്തുകയാണ് അഭിഷേക് ശര്‍മയും പ്രഭിസിംറാന്‍ സിംഗും.

ഓപ്പണര്‍മാരായ ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 298 റണ്‍സ്. പഞ്ചാബിന്റെ ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്ററുമായ അഭിഷേക് ശര്‍മ 96 പന്തില്‍ 170 റണ്‍സ് എടുത്തപ്പോള്‍ 95 ബോളില്‍ 125 റണ്‍സുമായി പ്രഭിസിംറാനും വെടിക്കെട്ട് ബാറ്റിംഗ് നടത്തി. കരുത്തരായ സൗരാഷ്ട്രയോടായിരുന്നു ഇവരുടെ പ്രകടനം.

ഒരു സെഞ്ച്വറിക്ക് വേണ്ട റണ്‍സ് ഇരുവരും ബൗണ്ടറികളിലൂടെ മാത്രം നേടിയിട്ടുണ്ട്. ശര്‍മ 22 ഫോറും എട്ട് സിക്‌സും അടിച്ചപ്പോള്‍ പ്രഭിസിംറാന്‍ 11 ഫോറും എട്ട് സിക്‌സുമാണ് പറത്തിയത്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 424 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തയര്‍ത്തിയ പഞ്ചാബിനെതിരായ സൗരാഷ്ട്രയുടെ ഇന്നിംഗ് അമ്പത് ഓവറില്‍ 367 റണ്‍സില്‍ അവസാനിച്ചു. സൗരാഷ്ട്രക്ക് വേണ്ടി അര്‍പിത് വസവാട സെഞ്ച്വറിയെടുത്തു.

Related Articles

Back to top button
error: Content is protected !!