Qatar
ഖത്തര്‍-ഇറാന് വ്യോമ കരാറിൽ ഒപ്പുവെച്ചു
വ്യോമയാന രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഖത്തറും ഇറാനും തീരുമാനിച്ചു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇറാനിയന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസകളുടെ എണ്ണം ഇനി വര്‍ധിക്കും. വിമാന യാത്രയുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ കുറയുകയും ചെയ്യും.
അയല്‍രാജ്യമായ ഇറാനുമായി ഖത്തര്‍ എന്നും നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017ല്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഖത്തര്‍ വിമാനങ്ങള്‍ യാത്ര ചെയ്തിരുന്നത് ഇറാന്റെ വ്യോമ പാതയിലൂടെ ആയിരുന്നു. സൗദി സഖ്യരാജ്യങ്ങള്‍ വ്യോമ ഉപരോധം കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്.