MoviesNational

സല്‍മാന്‍ ഖാനെ വധിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍

ക്വട്ടേഷന്‍ സംഘത്തിന് 25 ലക്ഷം രൂപ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍. മഹാരാഷ്ട്ര പോലീസാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിനായി പാക്കിസ്ഥാനില്‍നിന്ന് അത്യാധുനിക എകെ 47, എകെ 92, എം16 എന്നീ ആയുധങ്ങളും പഞ്ചാബി ഗായകന്‍ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാന്‍ പ്രതികള്‍ ഒരുങ്ങിയെന്നും ലോറന്‍സ് ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പോലീസ് നടത്തിയത്.

മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാംഹൗസിനു സമീപം സല്‍മാനെ വധിക്കാനായിരുന്നു പദ്ധതി. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിനു കരാര്‍ നല്‍കിയതെന്ന് നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ ഉപയോഗിച്ച് സല്‍മാനെ കൊല്ലാനാണ് തീരുമാനിച്ചത്. ഇവരെല്ലാം പുണെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിവിലാണെന്നും സല്‍മാന്റെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കാനും സംവിധാനമൊരുക്കിയെന്നും പോലീസ് വ്യക്തമാക്കുന്നു.

 

Related Articles

Back to top button
error: Content is protected !!