യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ശബ്ദസംഭാഷണം പുറത്ത്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ശബ്ദസംഭാഷണം പുറത്ത്. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്തുന്ന ശബ്ദസംഭാഷണമാണ് പുരത്തുവന്നത്. റിപ്പോർട്ടർ ചാനലാണ് ശബ്ദസംഭാഷണം പുറത്തുവിട്ടത്
യുവതിയോട് കൊച്ചിന്റെ പിതൃത്വം താൻ ഏൽക്കില്ല എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. താൻ അത് ഏൽക്കണമെന്നില്ല എന്ന് യുവതിയും പറയുന്നു. പിന്നെ എങ്ങനെ അത് വളരുമെന്നും ആരെ ചൂണ്ടിക്കാണിക്കുമെന്നും രാഹുൽ ചോദിക്കുന്നു. ഞാൻ എന്റെ കൊച്ചിനോട് അത് പറഞ്ഞോളാം, മറ്റാരോടും അത് പറയണമെന്നില്ല എന്നാണ് യുവതിയുടെ മറുപടി
ആരെ ചൂണ്ടും എന്ന ചോദ്യത്തിന് തന്നെ ചൂണ്ടും എന്നാണ് യുവതി നൽകുന്ന മറുപടി. അത് എനിക്ക് ബുദ്ധിമുട്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറയുന്നു. 40 സെക്കന്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.